25 ലക്ഷം രൂപയുടെ ലോട്ടറി സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി!!

ബെംഗളൂരു: നഗരവാസിയായ 62കാരിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് സൈബര്‍ ക്രിമിനല്‍ സംഘം. 25 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞാണ്‌ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായ 62 കാരിയുടെ 9.3 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലിവിഷന്‍ ഗെയിം ഷോയുടെ പ്രതിനിധികളാണ് എന്ന് പറഞ്ഞാണ് സ്ത്രീയെ തട്ടിപ്പ് സംഘം സമീപിച്ചത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ആറുവരെ വിവിധ ഇടപാടുകളിലായാണ് പണം കൈമാറിയതെന്ന് പൊലീസ് പറയുന്നു. 25 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹയായി എന്ന്…

Read More

ഇത്തവണ പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ബെംഗളൂരു: പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത്തവണ ഉണ്ടായതെന്ന് കണ്ണാശുപത്രികൾ വെളിപ്പെടുത്തി. നാരായണ നേത്രാലയയിൽ ആകെ നാല് പേരാണ് അഡ്മിറ്റായത്. നഗരത്തിലെ പല ആശുപത്രികളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ കുട്ടികളാണു കണ്ണിനു പരിക്കുമായി ചികിത്സയ്ക്കെത്തുന്നവരിൽ അധികവും. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ കണ്ണിനു പരിക്കേൽക്കുന്ന സംഭവം മുന്നിൽക്കണ്ട് മിന്റോ കണ്ണാശുപത്രിയിൽ പ്രത്യേക സൗകര്യം സർക്കാർ ഒരുക്കിയിരുന്നു. മുപ്പതോളം കേസുകൾ ആണ് ഇവിടെ എല്ലാ വർഷവും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ആകെ മൂന്ന് പേരാണ് മിന്റോ കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും…

Read More

ഹോണ്ടാഷോറൂമിൽ അഗ്നിബാധ;65 ബൈക്കുകൾ കത്തി നശിച്ചു;2.5 കോടിയുടെ നഷ്ടം.

ബെംഗളൂരു : ഹോണ്ട ഷോറൂമിൽ അഗ്നി ബാധയെ തുടർന്ന് 65 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. സംഭവം നടന്നത് തുമക്കൂരുവിലെ ബി.എച്ച്.റോഡിലെ ഷോറൂമിൽ ആണ്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് അഗ്നി പടർന്നത് ശ്രദ്ധയിൽ പെട്ടത്. ഫർണിച്ചറുകളും മറ്റു ഓഫീസ് സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഷോറൂമിൻ്റെ സമീപത്ത് ഒരു പടക്കക്കടയും പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെ ഷോറൂമിൽ പൂജകൾ നടത്തിയിരുന്നു. അഗ്നിബാധയുടെ കാരണം ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

Read More

വ്യാജ ബില്ലുകൾ ഉണ്ടാക്കി 200 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ 4 പേർ പിടിയിൽ.

ബെംഗളൂരു : വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കി 200 കോടിയോളം രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കമലേഷ് മിശ്ര, സുരേഷ് മെഹ്ത,ബി.കൃഷ്ണയ്യ, ഹനീഷ് മുഹമ്മദ് എന്നിവരാണ് ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ ബെംഗളൂരു യൂണിറ്റ് നടത്തിയ റെയ്ഡിൽ പിടിയിലായത്. ചൈനീസ് കമ്പനികൾ അടക്കമുള്ള നിരവധി ബഹുരാഷ്ട്ര കമ്പനികൾക്കായി 1000 കോടിയുടെ വ്യാജ ഇൻവോയ്സുകൾ ആണ് ഇവർ ഉണ്ടാക്കിയത്. സേവനം നൽകാതെ ഇൻസോയ്സ് മാത്രം വ്യാജമായി സൃഷ്ടിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

Read More

ഇന്ന് ബലിപാഡ്യമി;വാമാനനാല്‍ പാതാള ലോകത്തേക്ക് അയക്കപ്പെട്ട മഹാബലി സ്വജനങ്ങളെ കാണാനെത്തുന്ന ദിനം.

ബംഗളുരു: ശീര്‍ഷകം വായിച്ചപ്പോള്‍ ഒന്ന് ഞെട്ടി അല്ലെ,നമ്മള്‍ ഓണം ആഘോഷിക്കുന്ന അതേ പുരാണ കഥ തന്നെ,പക്ഷേം ദിവസം മാത്രം മാറിയിരിക്കുന്നു.അതെ.. ബാലിപാഡ്യമി എന്ന് കര്‍ണാടകയിലും ബലി പ്രതിപദ എന്ന് മഹാരാഷ്ട്രയിലും ആഘോഷിക്കുന്ന ഉത്സവമാണ് ഇന്ന്,സംസ്കൃതത്തിലും “ബലി പ്രതിപദ”തന്നെ. ദീപാവലിയുടെ നാലാം ദിവസം ആണ് ഈ ആഘോഷം. പ്രഹ്ലാദന്റെ ചെറുമകനായ വിഷ്ണുഭക്തനായ അസുരരാജാവ് ബലി ഈ നാട് ഭരിച്ചിരുന്നു, ഇന്ദ്രനെ കീഴടക്കി അദ്ദേഹം ദേവലോകം തൻ്റെ ഭരണത്തിൻ കീഴിലാക്കി, എന്നാൽ അദ്ദേഹം തൻ്റെ പ്രജകളെ നല്ല രീതിയിൽ നോക്കുന്നവനും പരിപാലിക്കുന്നവനുമായിരുന്നു, പ്രജകൾ എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു…

Read More

രാഷ്ട്ര ശിൽപി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ കെ.ആർ.പുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ,ഭാരതത്തിന്റെ അഭിമാനവും, യശസും, വാനോളമുയർത്തിയ രാഷ്ട്രശിൽപ്പി പണ്ഡിറ്റ്‌ ജവഹർലാൽനെഹ്‌റുവിന്റെ 131-ആം ജന്മവാർഷികദിനാഘോഷം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജിജു   ജോസിന്റെ അധ്യക്ഷതയിൽ കെ.പി.സി. ജനറൽ സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു. ശ്രീ സജീവ്, ശ്രീ പുഷ്പൻ, ശ്രീ സന്തോഷ്‌, ശ്രീ ബെന്നി, ശ്രീ ജോർജ്, ശ്രീ ആഷ്‌ലിൻ, ശ്രീ വിജേഷ് എന്നിവർ സംസാരിച്ചു.

Read More

യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര തടഞ്ഞു!

ബെംഗളൂരു: നഗരത്തിലെ കെമ്പെഗൗഡ വിമാനത്താവളത്തില്‍ നിന്നും യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര തടഞ്ഞു. എമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്‍എംസി ഗ്രൂപ്പ് തലവന്‍റെ യാത്ര തടഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചുവെന്നും വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും, ഷെട്ടിക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്തിനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷെട്ടിയുടെ യാത്ര തടഞ്ഞത് എന്ന് സംബന്ധിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്നും യുഎഇയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി…

Read More

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നു;ബെംഗളൂരു നഗരജില്ലയില്‍ ആകെ കോവിഡ് മരണം 4000 കടന്നു;കര്‍ണാടകയിലെ സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 1565 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2363 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.57. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2363 ആകെ ഡിസ്ചാര്‍ജ് : 822953 ഇന്നത്തെ കേസുകള്‍ : 1565 ആകെ ആക്റ്റീവ് കേസുകള്‍ : 27146 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 11529 ആകെ പോസിറ്റീവ് കേസുകള്‍ : 861647 തീവ്ര പരിചരണ വിഭാഗത്തില്‍ :…

Read More

ഭാര്യയ്ക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ജ്യോത്സ്യൻ; ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയ്ക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ജ്യോത്സ്യൻ; ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ അശ്വിനിയെയാണ് (25) ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവായ യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിൽ യുവരാജിന്‍റെ മാതാപിതാക്കൾ ഭാവിയെക്കുറിച്ചറിയാനായി ഒരു ജ്യോത്സ്യനെ സന്ദർശിച്ചിരുന്നു. എന്നാൽ മരുമകൾക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ഇയാൾ കുടുംബത്തെ അറിയിച്ചതോടെ ഇവർ അശ്വിനിക്കെതിരെ തിരിയുകയായിരുന്നു. തുടർന്ന് യുവരാജ് അശ്വിനിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇയാളുടെ മാതാപിതാക്കളും ഒപ്പം ചേർന്നായിരുന്നു പീഡനം. ഇതിന് പുറമെ കൂടുതൽ സ്ത്രീധനവും…

Read More

കര്‍ണാടക പൊലീസിന് ദീപാവലി സമ്മാനം; 776 പുതിയ ബൈക്കുകള്‍

ബെംഗളൂരു: ദീപാവലി ആഘോഷത്തിനു പകിട്ടേകാന്‍ എണ്ണൂറോളം പുത്തന്‍ ബൈക്കുകള്‍ സംസ്ഥാന പൊലീസ് സേനയ്ക്കു സ്വന്തമായി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ 751 ഗ്ലാമര്‍ ബി എസ് ആറ് ബൈക്കുകളാണു കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് ഏറ്റു വാങ്ങിയത്. ഹീറോ മോട്ടോ കോര്‍പിന്റെ ഗ്ലാമര്‍ ബൈക്കുകള്‍ സ്വന്തമാക്കിയ ശേഷം ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച റാലി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണു ഫ്ളാഗ് ഓഫ് ചെയ്തത്. അപാച്ചെ ആര്‍ ടി ആര്‍ 160 മോട്ടോര്‍ സൈക്കിളുകളുടെ താക്കോല്‍ദാന ചടങ്ങില്‍ കര്‍ണാടക…

Read More