ബെംഗളൂരു : സമന്വയ യൂത്ത് വിങ്ങും ആർ.എസ്.എസ് അബിഗെരെ സേവാവിഭാഗും സംയുക്തമായി ആരോഗ്യ ഭാരതി ട്രസ്റ്റിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തി. ഇന്ന് 15/11/2020 ന് കെരെഗുഡദഹള്ളി സമന്വയ ദാസറഹള്ളി ഭാഗ് കാര്യാലയത്തിൽ വച്ച് നടത്തിയ രക്തദാന ക്യമ്പിൽ നിരവധി പേർ പങ്കെടുത്തു.
Read MoreMonth: November 2020
മകൻ അമ്മയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
ബെംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സംസ്ഥാനത്തെ ഹാവേരി ജില്ലയിലാണ് സംഭവം. പ്രതിയായ ശിവപ്പയെ പൊലീസ് വാനഹള്ളിയില്‍ നിന്ന് അറസ്റ്റു ചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ മകന്‍ തയ്യാറായിരുന്നില്ല. തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവിഹിതബന്ധം തുടര്‍ന്നതോടെ ഇയാള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
Read Moreനഗരത്തിൽ നിന്ന് രോഗിയുമായി പോകുകയായിരുന്ന കെ.എം.സി.സി.ആംബുലൻസ് ഡ്രൈവർക്ക് കേരളത്തിൽ പോലീസിൻ്റെ ക്രൂര മർദ്ദനം.
ബെംഗളൂരു : രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി കേരളത്തിൽ ഡ്രൈവറെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. ബെംഗളൂരു കെ.എം.സി.സി ശിഹാബ് തങ്ങള്‍ ഹുമാനിറ്റി സെന്‍റെറിന്‍റെ ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ വെളിയബ്ര കുഞ്ഞിംവീട്ടില്‍ ശഫീക്ക് (27)നാണ് പോലീസിന്‍റെ മര്‍ദ്ദനമേറ്റത്. നഗരത്തിൽ നിന്ന് രോഗിയുമായി പോകുന്ന വഴിക്ക് കൂത്തുപറമ്പില്‍ വെച്ചാണ് പോലീസ് ജീപ്പ് കുറുകെ ഇട്ട് ഡ്രൈവറെ പിടിച്ച് വലിച്ച് റോഡില്‍ ഇട്ട് തോക്ക് ചൂണ്ടുകയും ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെക്കുകയും ശേഷം അതിദാരുണമായ് റോഡില്‍ കിടത്തി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പരിക്കേറ്റ ശഫീക്കിനെ തലശ്ശേരി…
Read Moreഷോറൂമിൽ നിന്ന് ആദ്യ യാത്രയിൽ ആഡംബര വാഹനം മൂക്കും കുത്തി താഴോട്ട്.
ബെംഗളൂരു : വാഹന ഷോറൂമിൽ നിന്ന് ആദ്യ യാത്രയിൽ തന്നെ ആഡംബര വാഹനം മൂക്കും കുത്തി താഴേക്ക് വീണു. സംഭവം നടന്നത് രണ്ട് ദിവസം മുൻപാണ് ,സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാവുകയാണ് ഇപ്പോൾ. കെങ്കേരിയിലെ കിയ ഷോറൂമിൽ നിന്ന് പുതിയതായി ലഭിച്ച കാർ ഉടമസ്ഥൻ സ്വയം ഓടിച്ച് പുറത്തിറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത് എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Read Moreനോർക്ക ഇൻഷുറൻസിനായുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.
ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് , തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള 113 പൂരിപ്പിച്ച അപേക്ഷകൾ , അരുണോദയ ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ സെക്രട്ടറി എ.വി . അനീഷ് കുമാർ , ട്രെഷറർ ജോർജ് മാത്യു , എക്സിക്യൂട്ടിവ് മെമ്പർ ഡോ: എം . ബാബുരാജ് , ജോയൻറ്റ് ട്രെഷറർ പ്രദീപ് കുമാർ എന്നിവർ നോർക്ക ഓഫിസിൽ സമർപ്പിച്ചു . (13.11.2020) അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയ സാഹചര്യത്തിൽ , 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു…
Read Moreമുംബൈയിൽ മലയാളി നഴ്സ് വീടിനകത്തു മരിച്ച നിലയിൽ
മുംബൈ: മുംബൈയിൽ താമസ സ്ഥലത്ത് മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിലാണ് മെയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിനെ വസായ് വെസ്റ്റ് ഓംനഗർ വർധമാൻ സോസിറ്റിയിൽ വീടിനകത്ത് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു തുറന്നത്. ഇയാൾ ജോലി ചെയ്ത ആശുപത്രിയിൽ നിന്നാണ് അഡ്രസ് ലഭിച്ചത്. ഓൾ ഇന്ത്യ മലയാളി നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ വീട്ടുകാരുമായി കോൺടാക്ട് ചെയ്യാൻ…
Read Moreനഗരത്തിലെ അപാർട്മെന്റിലെ സെക്യൂരിറ്റി ഗാർഡ് തന്റെ മൂന്നുമക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു
ബെംഗളൂരു: നഗരത്തിലെ അപാർട്മെന്റിലെ സെക്യൂരിറ്റി ഗാർഡ് തന്റെ മൂന്നുമക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഇയാൾ നേപ്പാൾ സ്വദേശിയാണ്. മൈക്കോ ലേഔട്ടിലെ വിന്യാസ വിജയ അപാർട്മെന്റിന്റെ സെക്യൂരിറ്റി ആയിരുന്നു. ഇവിടെ തന്നെയാണ് കുടുംബവുമായി ഇയാൾ തമാസിച്ചിരുന്നതും. ഭാര്യ മരിച്ച് രണ്ടുമാസം കഴിയുംമുമ്പെ സെക്യൂരിറ്റി ഗാർഡായ ജനക്‌രാജ് ഭിസ്റ്റ് (32) ആണ് മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. മക്കളായ സരസ്വതി (14), ഹേമന്തി (9), രാജ്കുമാർ (3) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഒമ്പതുവർഷം മുമ്പായിരുന്നു ജനക്‌രാജും കുടുംബവും ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഭാര്യ നന്ദാ ദേവി ആത്മഹത്യ ചെയ്തതിലുള്ള വിഷമമാണ് കടുംകൈ…
Read Moreഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പറ്റിച്ച് ചിട്ടി കമ്പനി
ബെംഗളൂരു: ചിട്ടിക്കമ്പനി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി ഉപഭോക്താക്കൾ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെത്തുടർന്ന് പോലീസ് കെങ്കേരിക്കു സമീപത്തെ ഉള്ളാലയിലെ ചിട്ടി കമ്പനി ഓഫീസിലെത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. ഇതേത്തുടർന്ന് ഐശ്വര്യ ചിറ്റ് ഫണ്ട് എം.ഡി. ഉൾപ്പെടെ ഒമ്പത് ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. പ്രധാനപ്രതി പട്ടേൽ ആനന്ദിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് പലർക്കും പലിശ ലഭിക്കാതെ വന്നത്. ഇതേത്തുടർന്ന് ഉപഭോക്താക്കൾ സമീപിച്ചപ്പോൾ കോവിഡ് പ്രതിസന്ധിമൂലമാണ് പലിശ മുടങ്ങുന്നതെന്നും ജൂൺ ആകുമ്പോൾ എല്ലാം സാധാരണപോലെയാകുമെന്നും…
Read More17,18,19 തീയതികളിൽ നമ്മ മെട്രോ സർവീസിന് നിയന്ത്രണം
ബെംഗളൂരു: ഈ മാസം 17,18, 19 തീയതികളിൽ നമ്മ മെട്രോ ഗ്രീൻ ലൈനിലെ പാത ദീർഘിപ്പിക്കലുമായി ബന്ധപ്പെട്ട് യെലച്ചനഹള്ളിക്കും ആർ.വി. റോഡ് മെട്രോ സ്‌റ്റേഷനും ഇടയിൽ സർവീസുണ്ടാകില്ല. യെലച്ചനഹള്ളിയിൽ നിന്ന് അഞ്ജനപുരയ്ക്കുള്ള പാതയുടെ അവസാനഘട്ട സുരക്ഷാപരിശോധനകൾ നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കുന്നതെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു. യെലച്ചനഹള്ളി -നാഗസാന്ദ്ര ഗ്രീൻലൈനിൽ അഞ്ജനപുര വരെയാണ് പാത ദീർഘിപ്പിക്കുന്നത്. നിയന്ത്രണമുള്ള ദിവസങ്ങളിൽ നാഗസാന്ദ്രയിൽനിന്ന് ആർ.വി. റോഡ് വരെ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ സർവീസുണ്ടാകും. നവംബർ 18,19 തീയതികളിലായിരിക്കും യെലച്ചനഹള്ളിയിൽ നിന്ന് അഞ്ജനപുരവരെയുള്ള പാതയുടെ സുരക്ഷാ പരിശോധന നടക്കുക. നാഗസാന്ദ്രയിൽ…
Read Moreഅറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ 17,18 തീയതികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. സൗത്ത് സിറ്റി, ജയദേവ സബ് സ്റ്റേഷനുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക. 17-ന് നഞ്ചുണ്ഡേശ്വര ലേഔട്ട്, കെ.ഇ.ബി. ലേഔട്ട്, ജെ.പി. നഗർ, ഗുരപ്പന പാളയ, ബി.ടി.എം. ലേഔട്ട്, ഇ.ഡബ്ല്യു.എസ്. കോളനി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. 18-ന് ബി.ടി.എം. ലേഔട്ട്, മൈക്കോ ലേഔട്ട് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
Read More