ബിനീഷ് കോടിയേരി എൻ.സി.ബി.യുടെ കസ്റ്റഡിയിൽ..

ബെംഗളൂരു: ബിനീഷ് കോടിയേരി എൻ.സി.ബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു. 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതകൾ കുറയും.

Read More

കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും

ബെംഗളൂരു: കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും. കെ എസ് ആർ ടി സി കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ കഴിഞ്ഞ 9 മാസത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിച്ചത്. മംഗളുരുവിൽ നിന്നും കാസർഗോട്ടേക്ക് ഉള്ള സർവീസുകളാണ് പുനരാരംഭിച്ചത്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നും ഇരുപത് ബസ്സുകളാണ് ആദ്യപടിയായി സർവീസ് നടത്തുക. ലോക്ക് ഡൗണിനു മുൻപ് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി 40 വീതം ബസ്സുകൾ 240 ട്രിപ്പുകൾ ആണ് ദിവസേന നടത്തിയിരുന്നത്. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ മാത്രം സർവീസുകൾ വൈകുമെന്ന്​ കെ.എസ്ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. മംഗളൂരുവിലേക്കുള്ള ബസ് സര്‍വിസ് നിലച്ചതുമൂലം…

Read More

ബെംഗളൂരു കലാപം;പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ പിടിയിൽ.

ബെംഗളൂരു: ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജി.ഹളളി പോലീസ് സ്റ്റേഷൻ പരിധികളിൽ ഉണ്ടായ കലാപത്തിൽ പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ സമ്പത് രാജ് പിടിയിൽ. ബി.ബി.എം.പി.മുൻ മേയർ കൂടിയായ സമ്പത് രാജ് പിടിയിലായ വിവരം സെൻട്രൽ ക്രൈം ബ്രാഞ്ച് ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ ആണ് അറിയിച്ചത്. കഴിഞ്ഞ മാസം 31 ന് ശേഷമാണ് സമ്പത് രാജിനെ കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് കാണാതായത്. പുലാകേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും പോലീസ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു

ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 16നാണ് കോളേജുകൾ അടച്ചത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. Karnataka: Colleges in the state reopen; visuals from St. Joseph's College, Lalbagh Road in #Bengaluru "We had to submit #COVID19 test result before joining. We've been given certain instructions to be followed. I'm feeling good but a little tense too,"…

Read More

നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും നഗരത്തിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം.

ബെംഗളൂരു : നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും നഗരത്തിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം. ലെഗ്ഗരേയിലെ ബെഥേൽ മെഡിക്കൽ മിഷന് എതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. രണ്ട് വീഡിയോകളാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്. ലിങ്ക് താഴെ.. https://m.facebook.com/story.php?story_fbid=3268785653226573&id=100002855123148 ഒന്നിൽ ഫേസ് ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്ന യുവാവിൻ്റെ മൊബൈൽ പെട്ടെന്ന് ഫ്രൈയിം ഔട്ട് ആക്കുന്നതും, ‘എന്നെ രക്ഷിക്കണേ എന്നെ തല്ലിക്കൊല്ലുന്നേ’ എന്ന രീതിയിലുള്ള കരിച്ചിലും തുടർച്ചയായി കേൾക്കാം.…

Read More

ഭാര്യയെ വെടിവച്ച് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ.

ബെംഗളൂരു: ഭാര്യയെ വെടിവച്ച് കൊന്നതിന് ശേഷം സ്വയം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ബസവേശ്വര നഗറിൽ ആണ് സംഭവം, കുടഗ് ജില്ലയിൽ നിന്നുള്ള ഹാലപ്പയാണ് പ്രതി. ഭാര്യ സുമിത്ര യെയാണ് തിങ്കളാഴ്ച ഇയാൾ വെടിവച്ച് കൊന്നത്. സ്ഥിരമായി ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാറുള്ളതായി പോലീസ് പറയുന്നു. തിങ്കളാഴ്ച തൻ്റെ കയ്യിലുണ്ടായിരുന്ന സിംഗിൾ ബാരൽ തോക്ക് ഉപയോഗിച്ച് ഹാലപ്പ ഭാര്യയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്, അതിന് മുൻപേ മരണം സംഭവിച്ചിരുന്നു. സാഹചര്യം മനസ്സിലാക്കിയ ഹാലപ്പ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ…

Read More

എച്ച്.എസ്.ആർ.ലേഔട്ടിലെ പബ്ബിൽ വൻ അഗ്നിബാധ!

ബെംഗളൂരു : എച്ച്.എസ്.ആർ.ലേഔട്ടിൽ പ്രവർത്തിക്കുന്ന പബ്ബിൽ വൻ അഗ്നിബാധ. ഇന്ന് ഉച്ചക്ക് 12:25 നാണ് “ഹാങ്ങ് ഓവർ ” പബ്ബിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. 3 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല, ജീവനക്കാർ വേഗത്തിൽ പുറത്തിറങ്ങി രക്ഷപ്പെട്ടു. ബൊമ്മനഹള്ളി എം.എൽ.എ സതീഷ് റെഡ്ഡി സംഭവ സ്ഥലം സന്ദർശിച്ചു. എത്ര രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തുന്നതേ ഉള്ളൂ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. Karnataka: A fire broke out…

Read More

നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1157 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2188 ആകെ ഡിസ്ചാര്‍ജ് : 825141 ഇന്നത്തെ കേസുകള്‍ : 1157 ആകെ ആക്റ്റീവ് കേസുകള്‍ : 26103 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11541 ആകെ…

Read More

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ദേഹമാസകലം കുത്തി; ഗുരുതരാവസ്ഥയിൽ യുവതി

ബെംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി 26കാരന്‍. ഇതില്‍ ഒരു മുറിവ് ആഴത്തില്‍ ഉള്ളതാണ്. ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരുവിലാണ് സംഭവം. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാലുവര്‍ഷം കാബ് ഡ്രൈവറായ 26 വയസുകാരനുമായി അടുപ്പത്തിലായിരുന്നു യുവതി. രണ്ടാഴ്ച മുന്‍പ് യുവാവുമായി വേര്‍പിരിഞ്ഞ യുവതി, കാബ് ഡ്രൈവറുടെ വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് യുവതിയുടെ വീട്ടില്‍ പോയി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്ന യുവതിയെ…

Read More

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസ്;ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞു മാറുന്നതായി ഇ.ഡി.

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. അബ്ദുൾ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ല. എസ് അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. മൂന്ന് പേർക്കും ബുധനാഴ്ച ചോദ്യയം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഈ മാസം 18 ന്, അന്വേഷണത്തോട് സഹകരിക്കാത്ത ബിനീഷിന്റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍…

Read More