നൂറു രൂപ പിൻവലിക്കാൻ എത്തിയവർക്ക് 500 രൂപ നൽകി കനറാ ബാങ്ക് എടിഎം മെഷീൻ!!

ബെംഗളൂരു: എടിഎം പണം കൈകാര്യം ചെയ്യുന്ന ഏജൻസിക്ക് പറ്റിയ പിഴവിനെ തുടർന്നാണ് ഉപയോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് നൂറിന് പകരം അഞ്ഞൂറിന്റെ നോട്ടുകൾ കിട്ടിയത്. മടിക്കേരിയിൽ ബുധനാഴ്ചയാണ് സംഭവം.

എടിഎം മെഷീനിൽ നൂറുരൂപ നിറയ്ക്കേണ്ട ട്രേയിൽ ഏജൻസി നിറച്ചത് 500 രൂപയായിരുന്നു. ഇതേ തുടർന്ന് ഏകദേശം 1.7 ലക്ഷം രൂപ എടിഎം മെഷീനിൽ നിന്ന് പിൻവലിക്കപ്പെട്ടു.

നൂറിന് പകരം അഞ്ഞൂറുരൂപ കൈയിൽ കിട്ടിയ ഉപയോക്താക്കളിൽ ഒരാൾ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഏജൻസിയുമായി ബന്ധപ്പെട്ട ബാങ്ക് പണം തിരികെ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവരെ ബാങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ 65,000 രൂപ വീതം എടിഎമ്മിൽ നിന്ന് പിൻവലിച്ച രണ്ടുപേർ പണം തിരികെ നൽകാൻ വിസമ്മതിച്ചു. ബാങ്കിന് പറ്റിയ തെറ്റാണ് ഇതെന്നും അതുകൊണ്ട് തങ്ങൾ പണം മടക്കി നൽകില്ലെന്നുമാണ് ഇവർ ആദ്യം പറഞ്ഞത്.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ഇതോടെ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഏജൻസി പോലീസിന്റെ സഹായം തേടി. പോലീസ് ഇടപെട്ടതിനെ തുടർന്ന് പിന്നീട് ഇവർ പണം മടക്കി നൽകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts