വഴിയാത്രക്കാരിയുടെ 11 പവന്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കള്ളനെ പിൻ തുടർന്ന് പിടിച്ച് കൈകാര്യം ചെയ്തു;ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കം കണ്ടാലറിയാവുന്ന 40പേർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്.

ബെംഗളൂരു: സംഭവം നടന്നത് ബെംഗളൂരു യൂണിവേഴ്സിറ്റി കാമ്പസിന് സമീപം ജ്ഞാന ഭാരതിക്ക് അടുത്താണ്, വൈകുന്നേരം 7 മണിയോടെ ജോലി കഴിഞ്ഞ് വരികയായിരുന്ന വഴിയാത്രക്കാരിയായ മനോരഞ്ജിനി (34) എന്ന യുവതിയുടെ 88 ഗ്രാം തൂക്കം വരുന്ന സ്വർണമാല എതിരെ നടന്നു വന്ന മഞ്ചുനാഥ് പൊട്ടിച്ചെടുത്ത കടന്നുകളയുകയായിരുന്നു.

യുവതി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതോടെ സമീപത്തു നിന്നിരുന്ന വഴിയാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു കള്ളനെ പിന്തുടരുകയും പിടിച്ചതിനു ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

എന്നാൽ പിന്നീട് സ്ഥലത്തെത്തിയ പോലീസ് മഞ്ജുനാഥിന് എതിരെ 397 വകുപ്പ് പ്രകാരം മോഷണകുറ്റം ചുമത്തി കേസെടുത്തു.

എന്നാൽ തന്നെ കള്ളനെ പിടികൂടിയ നാട്ടുകാർക്കും ഓട്ടോ ഡ്രൈവർമാർക്കും എതിരെ 143 (സംഘം ചേരൽ ),147 ( കലാപമുണ്ടാക്കൽ),324 ( മാരക ആയുധം ഉപയോഗിച്ച് അക്രമിക്കൽ),323 (അക്രമിക്കൽ),149 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

പൊട്ടിയ സ്വർണമാലയുടെ ഭാഗങ്ങൾ മഞ്ചുനാഥിന്റെ അടി വസ്ത്രത്തിൽ നിന്ന് ലഭിച്ചു.ഇയാളുടെ പരാതിയെ തുടർന്നാണ് ഓടിക്കൂടിയവർക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts