കന്നഡിഗൻ അല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ രാജ്യസഭാ സ്ഥാനാർഥിയായി ബിജെപി നാമനിർദേശം ചെയ്തതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്‌;മന്ത്രി കെ.ജെ.ജോർജ്, എൻ.എ.ഹാരിസ് എംഎൽഎ എന്നിവര്‍ രാജിവക്കട്ടെ എന്ന് തിരിച്ചടിച്ച് ബി.ജെ.പി.

ബെംഗളൂരു : കന്നഡിഗൻ അല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി ബിജെപി നാമനിർദേശം ചെയ്തതിനെതിരെ കോൺഗ്രസ്. നാട്ടുകാരല്ലാത്തവരെ തുടർച്ചയായി നാമനിർദേശം ചെയ്യുന്ന ബിജെപി, സംസ്ഥാന താൽപര്യങ്ങൾ അവഗണിക്കുകയാണെന്നു ട്വിറ്റർ പേജിൽ കോൺഗ്രസ് കുറ്റപ്പെടുത്തി. കന്നഡിഗർ അല്ലാത്തവർക്കു കർണാടകയുടെ താൽപര്യങ്ങൾക്കു വേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്താനാകില്ല. ബിജെപി പ്രവർത്തകനോ പ്രതിനിധിയോ നേതാവോ അല്ലാത്തയാളാണ് രാജീവ് ചന്ദ്രശേഖറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കന്നഡിഗരല്ലാത്ത വെങ്കയ്യനായിഡുവിനെയും നിർമല സീതാരാമനെയും നാമനിർദേശം ചെയ്ത ബിജെപി ഇത്തവണ രാജീവ് ചന്ദ്രശേഖറെ ഇറക്കിയിരിക്കുകയാണെന്നു പ്രതികരിച്ച കർണാടക പിസിസി…

Read More

കേരളത്തിൽ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം എത്തിയിരിക്കുന്നത്. കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലാകും. ലക്ഷദ്വീപ് മേഖലയില്‍  നാശനഷ്ടത്തിന് സാധ്യതയുണ്ട്. ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.…

Read More

സുവർണ കർണാടക കേരള സമാജം മണ്ഡ്യ സോണിന്റെ വാർഷികാഘോഷം കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മണ്ഡ്യ സോണിന്റെ വാർഷികാഘോഷം കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എൻ.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. നർത്തകി ശ്രീദേവി ഉണ്ണി, പ്രഫ.വി.എസ്.ശ്രീദേവി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ.അനിൽ തോമസ്, രാജൻ ജേക്കബ്, മലയാളം മിഷൻ കൺവീനർ പി.സുരേഷ് ബാബു, ടി.അനിരുദ്ധൻ, എൻ.വൽസൻ, എ.ആർ.രാജേന്ദ്രൻ, എസ്.എം.സുഹൈൽ എന്നിവർ പ്രസംഗിച്ചു.

Read More

ഉത്തർപ്രദേശിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്‌. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും, ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബീഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്‌സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള…

Read More

ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ് അന്തരിച്ചു.

ലണ്ടന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ് (76) അന്തരിച്ചു. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ മരണ വിവരം അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന് ശേഷം ലോകം കണ്ട മികച്ച ഭൗതിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുപത്തൊന്നാം വയസില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന രോഗം ബാധിച്ച ഹോക്കിംഗ് ശാരീരിക…

Read More

വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60% കന്നഡ വേണം എന്ന നിർദ്ദേശം കർശനമാക്കി ബി.ബി.എം.പി

ബെംഗളൂരു : വാണിജ്യ സ്ഥാപനങ്ങളുടെ പേരു സൂചിപ്പിക്കുന്ന ബോർഡുകളിൽ 60% കന്നഡ ഭാഷ ഉപയോഗിക്കണമെന്ന വ്യവസ്ഥ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) കർശനമാക്കുന്നു. ബോർഡുകളിൽ കന്നഡയ്ക്കു പ്രാധാന്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. കടകളുടെയും മാളുകളുടെയുമെല്ലാം ബോർഡുകളിൽ കന്നഡയ്ക്കു പ്രാമുഖ്യം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നു കന്നഡ വികസന അതോറിറ്റി (കെഡിഎ) നേരത്തെ ബിബിഎംപിക്കു നിർദേശം നൽകിയിരുന്നു. ഹോട്ടലുകൾ, മാളുകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ ബോർഡുകളിൽ കന്നഡയ്ക്കു പകരം…

Read More

സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന 19കാരന്‍ പിടിയില്‍.

കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ചവറ വട്ടത്തറ മുറിയിൽ ചായക്കാന്റെയ്യത്ത് വീട്ടിൽ മുഹമ്മദ് ഷാനവാസ് (19) പിടിയിൽ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുപത്തിയഞ്ചിലധികം കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്നതും ഗുരുതരവുമായ കാര്യങ്ങളാണ് വെളിപ്പെട്ടത്. സ്കൂളിലും സ്കൂൾ ഗ്രൗണ്ടുകളിലും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതില്‍ പ്രധാന കണ്ണിയാണ് മുഹമ്മദ് ഷാനവാസ്. കഴിഞ്ഞ ഒന്നര വർഷമായി ഷാനവാസ് കഞ്ചാവ്…

Read More

ഡോക്ടറുടെ ഒത്താശയോടെ ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്‍റെ പ്രത്യേക പൂജ; രോഗി മരിച്ചു ഡോക്ടര്‍ വെട്ടിലായി.

മുംബൈ: ഡോക്ടറെ കാഴ്ചക്കാരനാക്കി ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്‍റെ പ്രത്യേക പൂജ. പൂജാകര്‍മ്മങ്ങള്‍ നടത്തിയതിന്‍റെ പിറ്റേ ദിവസം രോഗി മരിച്ചതോടെ ഡോക്ടര്‍ വെട്ടിലായി. ഡോക്ടറുടെ സാന്നിധ്യത്തില്‍ ആള്‍ദൈവം എന്ന് വിളിക്കപ്പെടുന്ന വ്യക്തി ഐസിയുവില്‍ പൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളുമായി രോഗിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂണെയിലെ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സന്ധ്യാ ഗണേശാണ് മരിച്ചത്. പൂണെയിലെ സ്വര്‍ഗേറ്റിനടുത്ത് ക്ലിനിക് നടത്തുന്ന ഡോ.ചവാന്‍റെ ചികിത്സയിലായിരുന്നു മരണപ്പെട്ട സന്ധ്യാ ഗണേശ്. സ്തനത്തില്‍ തടിപ്പ് കണ്ടതിനെത്തുടര്‍ന്ന് ഡോ.ചവാന്‍റെ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയോട് സര്‍ജറിക്ക് വിധേയയാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.…

Read More

ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ പറക്കുന്ന ത്രിവർണ പതാക ഇനി കർണാടകക്ക് സ്വന്തം.

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ പറക്കുന്ന ത്രിവർണപതാക ബെളഗാവിയിലെ കോട്ടെ തടാകതീരത്ത് ഉയർത്തി. 110 മീറ്റർ ഉയരമുള്ള കൊടിമരത്തിൽ, 120X80 ‌അടി വലുപ്പമുള്ള ദേശീയപതാക മന്ത്രി രമേഷ് ജാർക്കിഹോളി രാഷ്ട്രത്തിനു സമർപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരും വിവിധ സാമുദായിക മത മേലധ്യക്ഷൻമാരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ചടങ്ങിൽ സാക്ഷ്യം വഹിച്ചു. ഇതുവരെ ഏറ്റവും ഉയരത്തിൽ ദേശീയ പതാക പാറിയിരുന്നതു വാഗ അതിർത്തിയിലെ 109.7 മീറ്റർ ഉയരമുള്ള കൊടിമരത്തിലായിരുന്നു. പുണെയിൽ 109 മീറ്റർ ഉയരമുള്ള കൊടിമരത്തിലാണ് ദേശീയ പതാക ഉയർത്തുന്നത്.

Read More

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ബിബിഎംപി; പദ്ധതി ഫ്രഞ്ച് കമ്പനിയുമായി ചേർന്ന്.

ബെംഗളൂരു : മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് ബിബിഎംപിക്ക് ഫ്രഞ്ച് സഹായം. ആനേക്കൽ ചിക്കനാഗമംഗലയിലാണ് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ത്രിവേയുമായി ചേർന്നാണ് ബിബിഎംപി പ്ലാന്റ് നിർമിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരാർ ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദും ത്രിവേ സിഇഒ റോബർട്ട് ആർ. ഫ്ലിപ്പുമായി ഒപ്പുവച്ചു. 500 ടൺ മാലിന്യത്തിൽനിന്ന് 10 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. പ്ലാന്റും സ്ഥലവും 30 വർഷത്തേക്ക് പാട്ട വ്യവസ്ഥയിലാണ് ഫ്രഞ്ച് കമ്പനിക്ക് കൈമാറുന്നത്. ഏഴ് മാസത്തിനുള്ളിൽ പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുമെന്ന് മഞ്ജുനാഥ പ്രസാദ്…

Read More