കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ഡിസിസി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കൾ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തില്‍…
Read MoreMonth: March 2018
പുതിയ ഫ്ലാറ്റിലോ പ്ലോട്ടിലോ ഇനി ധൈര്യമായി നിക്ഷേപിക്കാം;സംസ്ഥാനത്തു നിർമാണം നടക്കുന്നതും പൂർത്തിയായതുമായ 1331 അംഗീകൃത പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിരല്‍തുമ്പില്‍ ലഭ്യം.
ബെംഗളൂരു : കർണാടകയിൽ പുതിയ വീടോ, ഫ്ലാറ്റോ വാങ്ങാൻ തയാറെടുക്കുന്നവർക്കു രേഖകളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. സംസ്ഥാനത്തു നിർമാണം നടക്കുന്നതും പൂർത്തിയായതുമായ 1331 അംഗീകൃത പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (റെറ) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. നിർമാണ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ഒരുങ്ങുന്നവർക്കു വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ രേഖകളെല്ലാം പരിശോധിക്കാം. രേഖകൾ ഡൗൺലോഡ‍് ചെയ്തു സൂക്ഷിക്കാനും സാധിക്കും. ഓരോ പദ്ധതിയുടെയും 40–50 രേഖകൾ വീതം ആകെ അൻപതിനായിരത്തോളം രേഖകളാണു വെബ്സൈറ്റിലുള്ളത്. രാജ്യത്ത് ആദ്യമായാണു കെട്ടിടനിർമാണവുമായി…
Read Moreവോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കി.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി തിരിച്ചടി നേരിടുകയാണ്. അതേസമയം രണ്ടു സീറ്റിലും ലീഡ് ചെയ്യുന്ന സമാജ് വാദി പാര്‍ട്ടി ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കി. ബി.ജെ.പി. സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയതുമുതല്‍ വോട്ടെണ്ണല്‍ സംബന്ധിച്ച വിവരം നൽകുന്നത് ജില്ലാ വരണാധികാരി നിര്‍ത്തി വച്ചതായി പാര്‍ട്ടിയുടെ പരാതിപ്പെട്ടു. വോട്ടെണ്ണല്‍ 9 റൗണ്ടില്‍ എത്തുമ്പോഴും മുന്‍ റൗണ്ടിലെ ഭൂരിപക്ഷമാണ് അറിയിക്കുന്നത് എന്നായിരുന്നു പാര്‍ട്ടിയുടെ പരാതി. എസ്.പി. നേതാവ് നരേഷ് ഉത്തം പട്ടേൽ സംസ്ഥാന ചീഫ് ഇലക്ഷൻ…
Read Moreഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി മുന്നേറിയിരുന്നു. ഇത് തത്സമയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് വിലക്കിയത്. നിലവില്‍ ബിജെപിയുടെ ഉപേന്ദ്ര കുമാര്‍ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ പ്രവേന്‍ കുമാര്‍ നിഷാദിനേക്കാള്‍ 11000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ജില്ലാ മജിസ്ട്രേറ്റ് രാജിവ് റൗത്തേല ആവശ്യപ്പെടുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു.
Read Moreബിഎംടിസി ഇലക്ട്രിക് ബസുകൾ അടുത്തയാഴ്ച സർവീസ് തുടങ്ങും;ആദ്യ ഘട്ടത്തില്‍ 40 ബസുകള്‍
ബെംഗളൂരു : ബിഎംടിസിയുടെ ഇലക്ട്രിക് ബസുകൾ അടുത്തയാഴ്ച സർവീസ് തുടങ്ങുമെന്നു ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. 40 ബസുകളാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറങ്ങുക. പരിസ്ഥിതി സൗഹാർദം, കുറഞ്ഞ ഇന്ധനച്ചെലവ് എന്നിവയാണ് ഇ–ബസുകളുടെ പ്രധാന നേട്ടങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇ–ബസ് സർവീസ് തുടങ്ങാൻ ഹൈദരാബാദിലെ ‘ഗോൾഡ് സ്റ്റോൺ’ എന്ന കമ്പനിയുമായി ബിഎംടിസി കരാറിലെത്തിയിരുന്നു. 150 ഇ–ബസുകളിൽ 40 എണ്ണമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനായി 80 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപിക്കേണ്ടത്. ഒരു കിലോമീറ്റർ സർവീസ് നടത്താൻ 37.5 രൂപയാണ് കമ്പനിക്കു ബിഎംടിസി നൽകുക. വൈദ്യുതി…
Read Moreകേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണം! പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ കേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര പ്രാധാന്യത്തോടെ അനുമതി നൽകാനാണ് പരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം. പദ്ധതിയ്ക്ക് ഹരിത ട്രിബ്യൂണൽ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചെന്നും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതുതായി ജനാഭിപ്രായം തേടാതെയും വന്യ ജീവി ബോര്‍ഡിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നുമുള്ള നിര്‍ദേശങ്ങളും തള്ളിക്കളഞ്ഞാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍…
Read Moreനഗരത്തില്‍ മലയാളികള്‍ക്ക് എതിരേയുള്ള ആക്രമണസംഭവങ്ങള്‍ തുടരുന്നു;ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മലയാളി ഹോട്ടൽ ജീവനക്കാരന് പരുക്ക്
ബെംഗളൂരു: ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മലയാളി ഹോട്ടൽ ജീവനക്കാരന് പരുക്ക്. കുമാരസ്വാമി ലേഔട്ടിലെ ഒലീവ് ഇറ റസ്റ്ററന്റ് മാനേജർ ഇരിട്ടി സ്വദേശി ജിതിൻ (25)നാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. നാലംഗ സംഘം ഹോട്ടലിലെത്തി സൗജന്യമായി ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ജിതിനെ മർദിച്ചു. കെഎംസിസി ബനശങ്കരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരസ്വാമി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read Moreകാഴ്ചയുടെ ഉടലാഴങ്ങളിലേക്ക് ഒരു ഗാനം…
ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. മേടസൂര്യന്‍റെ എന്ന് തുടങ്ങുന്ന ഗാനം കാണികള്‍ക്ക് പുതിയ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഗായകരായ സിത്താരയും മിഥുന്‍ ജയരാജും സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉടലാഴം. ആദിവാസ ഗോത്രസമൂഹത്തിന്‍റെ ആചാരങ്ങളുടെ അനുഭവം പകരുന്ന ‘മേടസൂര്യന്‍റെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സിത്താരയാണ്. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയുടേതാണ് വരികള്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ചു പേര്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഉടലാഴത്തിനുണ്ട്.…
Read Moreനമ്മ മെട്രോ പണിമുടക്ക്:മെട്രോ ജീവനക്കാരുടെ സംഘടനകളുമായി ബിഎംആർസിഎൽ 16ന് ചർച്ച നടത്തും.
ബെംഗളൂരു: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മ മെട്രോ ജീവനക്കാരുടെ സംഘടനകളുമായി ബിഎംആർസിഎൽ 16ന് ചർച്ച നടത്തും. വേതന വർധന ആവശ്യപ്പെട്ട് 22 മുതൽ അനിശ്ചിതകാല പണിമുടക്കിനാണ് ജീവനക്കാർ ഒരുങ്ങുന്നത്. പണിമുടക്കിയാൽ എസ്മ പ്രയോഗിക്കുമെന്നു ബിഎംആർസിഎൽ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ജീവനക്കാർ പിൻമാറാത്ത സാഹചര്യത്തിലാണ് ചർച്ച.
Read Moreയശ്വന്ത്പുര കേരളസമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനശാല ഉത്ഘാടനം ചെയ്തു.
ബെംഗളൂരു: യശ്വന്ത്പുര കേരളസമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് സി.വി.നായർ നിർവഹിച്ചു. സമാജം സെക്രട്ടറി കെ.നാണു, വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള, ഉണ്ണിക്കൃഷ്ണൻ, സുരേഷ് ജി.നായർ, വിപിൻ നാണു, മുരളീധരൻ, പി.സി. ഷൈനി എന്നിവർ നേതൃത്വം നൽകി.
Read More