സെഞ്ച്വറി അടിച്ച് ഐ എസ് ആര്‍ ഓ;തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എൽവി സി-40 ബഹിരാകാശത്തേയ്ക്ക്.

ശ്രീഹരിക്കോട്ട: ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എൽവി സി – 40 ബഹിരാകാശത്തേയ്ക്ക്. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് – 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുൾപ്പടെ 30 ഉപഗ്രഹങ്ങളാണ്പേടകത്തിലുള്ളത്. ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി കെ ശിവൻ സ്ഥാനമേൽക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണം. കാർട്ടോഗ്രഫിയെന്നാൽ ഭൂപടങ്ങളുടെ പഠനം. കാർട്ടോഗ്രഫിയിലെ ആദ്യ അക്ഷരങ്ങൾ കടമെടുത്ത് അതിനൊപ്പം സാറ്റലൈറ്റ് അഥവാ ഉപഗ്രഹം എന്ന വാക്ക് കൂടി ചേർത്താണ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ സിരീസായ കാർട്ടോസാറ്റിന് ആ പേര് നൽകിയത്. ഹൈ റെസല്യൂഷൻ സ്പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്…

Read More

മുൻവർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ 5.3% കുറഞ്ഞു;അപകട മരണങ്ങളിൽ 9% കുറവ്;

ബെംഗളൂരു : സംസ്ഥാനത്തു റോഡ് അപകടങ്ങളും അപകട മരണവും കുറഞ്ഞതായി ഗതാഗതവകുപ്പ്. കഴിഞ്ഞ രണ്ടുവർഷത്തെ ജനുവരി–സെപ്റ്റംബർ കാലയളവിലെ അപകടങ്ങൾ തമ്മിൽ നടത്തിയ താരതമ്യത്തിലാണ് ഗതാഗതവകുപ്പിന് ആശ്വാസം പകരുന്ന കണ്ടെത്തൽ. മുൻവർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ 5.3% കുറഞ്ഞപ്പോൾ അപകട മരണങ്ങളിൽ 9% കുറവുണ്ടായി. 2016ൽ ജനുവരി–സെപ്റ്റംബറിൽ സംസ്ഥാനത്ത് 33,437 അപകടങ്ങളാണുണ്ടായത്. 8371 പേർ മരിച്ചു. കഴിഞ്ഞ വർഷം സമാന കാലയളവിൽ 31,658 അപകടങ്ങളിലായി 7640 പേർ മരിച്ചു. പരുക്കേറ്റവരുടെ എണ്ണം 41,217ൽ നിന്ന് 39,879 ആയി. റോ‍ഡ് സുരക്ഷയ്ക്കായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ച നടപടികളാണ്…

Read More

“നമ്മ ടൈഗര്‍” നെ രക്ഷിക്കാന്‍ ടാക്സി നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍;മിനി, മൈക്രോ യാത്രയ്ക്കു ചെലവ് കൂടും

ബെംഗളൂരു : വെബ്ടാക്സികൾ ഉൾപ്പെടെ ബെംഗളൂരുവിൽ സർവീസ് നടത്തുന്ന എല്ലാ ടാക്സികളുടെയും യാത്രാക്കൂലി സർക്കാർ ഏകീകരിച്ചു. വാഹനത്തിന്റെ വിലയനുസരിച്ച് നാലു വിഭാഗങ്ങളിലായാണ് മിനിമം, മാക്സിമം നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ് വിജ്ഞാപനം ഇറക്കിയത്. ‌ഇതുവരെ ഓല, ഊബർ പോലുള്ള വെബ്ടാക്സികളുടെ യാത്രാക്കൂലിയിൽ കൃത്യമായ മാനദണ്ഡം ഉണ്ടായിരുന്നില്ല. തിരക്കു കുറഞ്ഞ സമയങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലും തിരക്കു കൂടുമ്പോൾ വൻ നിരക്കിലുമാണ് ഇവ സർവീസ് നടത്തിയിരുന്നത്. ചെറുകാറുകൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോൾ ആഡംബര വെബ്ടാക്സികളിൽ(എ–ക്ലാസ്) കുറഞ്ഞ നിരക്ക് 100 രൂപയിൽ കൂടുതലായിരുന്നു. തിരക്കനുസരിച്ച് ചാർജ് മാറിമറിയുന്ന…

Read More

അവസാനം കാല്‍ നടക്കാരുടെ പ്രശ്നങ്ങള്‍ ട്രാഫിക്‌ പോലിസ് മനസിലാക്കി;വരുന്നു നഗരത്തിൽ അറുപതിടത്ത് പെഡസ്ട്രിയൻ സിഗ്‌നൽ

ബെംഗളൂരു∙ നഗരത്തിൽ 60 ഇടങ്ങളിൽ കാൽനടയാത്രക്കാർക്കായി പെഡസ്ട്രിയൻ സിഗ്‌നൽ സംവിധാനം സ്ഥാപിക്കും. തിരക്കേറിയ റോഡുകളിൽ കാൽനടയാത്രക്കാർക്കു സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് സിഗ്‌നൽ സ്ഥാപിക്കുന്നതെന്നു ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു. നിർമാണം പൂർത്തിയായ ടെന്‍ഡര്‍ ഷുവർ റോഡുകളിൽ പെഡസ്ട്രിയൻ സിഗ്നൽ സ്ഥാപിച്ചെങ്കിലും ഇവ ഉപയോഗിക്കുന്നതു സംബന്ധിച്ചു പലർക്കും ആശയക്കുഴപ്പമുണ്ട്. ഒരു തവണ ബട്ടൺ അമർത്തിയാൽ അഞ്ച് സെക്കൻഡ് സമയം റെഡ് ലൈറ്റ് തെളിയും. ഇതിനിടെ റോഡ് മുറിച്ചുകടക്കാം. പെഡസ്ട്രിയൻ സിഗ്‌നലിന്റെ ഉപയോഗം സംബന്ധിച്ച് കാൽനടയാത്രക്കാർക്കും വാഹന ഉടമകൾക്കും ബോധവൽക്കരണം ആവശ്യമാണ്. ഇതിനുള്ള നടപടികളും…

Read More

പള്ളി പെരുന്നാൾ സമാപിച്ചു

ബെംഗളൂരു∙ കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ സമാപിച്ചു. ആദ്യഫല ശേഖരണത്തിന്റെ ഉദ്ഘാടനം ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നിർവഹിച്ചു. വികാരി ടി.കെ.തോമസ് കോറെപ്പിസ്കോപ്പ, സെക്രട്ടറി ജോൺസൻ ഫിലിപ്, ജോൺ തോമസ് എന്നിവർ നേതൃത്വം നൽകി.

Read More

കാതോലിക്കാ ബാവാ നാളെ നഗരത്തിൽ

ബെംഗളൂരു : വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നാളെ ബെംഗളൂരുവിലെത്തും. മാറത്തഹള്ളി സെന്റ് ബസേലിയോസ് ഇടവകയുടെ നേതൃത്വത്തിൽ സർജാപുരയിൽ നിർമിക്കുന്ന ഹോളി ട്രിനിറ്റി പള്ളിക്ക് 13നു രണ്ടിന് അദ്ദേഹം തറക്കല്ലിടും. 13നും 14നും മാറത്തഹള്ളി സെന്റ് ബസേലിയോസ് പള്ളി പെരുന്നാളിനും പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിനു പള്ളിയിൽ സ്വീകരണം. തുടർന്നു പ്രദക്ഷിണം, ആശിർവാദം, അത്താഴവിരുന്ന്. 14നു രാവിലെ എട്ടിനു കുർബാനയ്ക്കു പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ…

Read More

വെബ്‌ സൈറ്റില്‍ നിന്ന് “അംഗീകാര”മുള്ള കോളേജുകളുടെ പേരുകള്‍ നീക്കി ഇന്ത്യൻ നഴ്സിംഗ് കൗൺസില്‍;നീക്കം സുപ്രീം കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയെ തുടര്‍ന്ന്.

ന്യൂഡൽഹി :വെബ്‌ സൈറ്റില്‍ നിന്ന് “അംഗീകാര”മുള്ള കോളേജുകളുടെ പേരുകള്‍ നീക്കി ഇന്ത്യൻ നഴ്സിംഗ് കൗൺസില്‍, ഇന്ത്യയിലെ നഴ്സിംഗ് മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു വിധിമുന്‍പ് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു,നഴ്സിംഗ്   കോഴ്സുകള്‍ക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല എന്ന് മാത്രമല്ല ഐ എൻ സി യുടെ വെബ്സൈറ്റിൽ നിന്നും മറ്റു രേഖകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം നീക്കം ചെയ്യണമെന്നും കോടതി അറിയിച്ചിരുന്നു. മുൻപ് കർണാടകയിലെ നഴ്സിംഗ് കോളേജുകളുടെ അംഗീകാരം ഐ എൻ സി എടുത്തുകളയുകയും അതുമായി ബന്ധപ്പെട്ട് നഴ്സിംഗ് കോളേജുകൾ സുപ്രീം കോടതിയെ…

Read More

ഫിലിം ഫെസ്റ്റിവലിങ്ങെത്തി! റജിസ്ട്രേഷൻ അടുത്ത ആഴ്ച്ച ആരംഭിക്കും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് റജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കും. പത്താമത് ചലച്ചിത്രമേളയിൽ ഓൺലൈൻ റജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരൻമാർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെയുളള മേളയിൽ നഗരത്തിലെ രണ്ടു മൾട്ടിപ്ലക്സുകളിലായി 14 സ്ക്രീനുകളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. രാജാജിനഗർ ഓറിയോൺ മാളിലെ 11 സ്ക്രീനിലും സമ്പിഗെ റോഡ് മന്ത്രിമാളിലെ പിവിആർ സിനിമാസിലെ മൂന്നു സ്ക്രീനിലുമായി 200 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൈസൂരുവിലെ…

Read More

ഗോവയെ പോലെ നഗരത്തിൽ ബൈക്ക് ടാക്സി നിയമവിധേയമാക്കുന്നു;കൂടെ ഇ-റിക്ഷകളും.

ബെംഗളൂരു ∙ ബൈക്ക് ടാക്സി സർവീസുകൾ നിയമവിരുദ്ധമാക്കിയ നടപടി പുനഃപരിശോധിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്ക് (ഇ–റിക്ഷ) പെർമിറ്റ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിലൂടെ തടസ്സമില്ലാതെയുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ബൈക്ക് ടാക്സി സർവീസുകൾ തുടങ്ങാൻ വെബ്ടാക്സി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ), ബിഎംടിസി തുടങ്ങിയവയുമായി ചർച്ച നടത്തിയെങ്കിലും വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നു ഗതാഗത കമ്മിഷണർ ദയാനന്ദ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കു കുറഞ്ഞ ചെലവിൽ തുടർയാത്ര ലഭിക്കുമെന്നതാണു ബൈക്ക് ടാക്സികളുടെ ഗുണം.…

Read More