യാത്രക്കാരുടെ എണ്ണത്തിൽ റെക്കാർഡിട്ട് നമ്മ മെട്രോ; സംക്രാന്തി ദിനത്തിൽ യാത്ര ചെയ്തത് 3.75 ലക്ഷം പേർ!

ബെംഗളൂരു ∙ സംക്രാന്തി-പൊങ്കൽ ആഘോഷത്തിരക്കിൽ കോളടിച്ചതു നമ്മ മെട്രോയ്ക്ക്. 12നു രാവിലെ അഞ്ചുമുതൽ രാത്രി 11 വരെ നടത്തിയ സർവീസുകളിൽ 4,02,923 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്. ഇതിനു മുൻപ് കഴിഞ്ഞ വർഷം മഹാനവമി-വിജയദശമി ദിനത്തിലായിരുന്നു കൂടുതൽ പേർ മെട്രോയിൽ യാത്ര ചെയ്തിരുന്നത്. 3.75 ലക്ഷം പേരാണ് അന്നു  യാത്ര ക്കാർ. മൈസൂരു റോഡ്-ബയ്യപ്പനഹള്ളി പർപ്പിൾ ലൈനിൽ 2,30,435 പേരും നാഗസന്ദ്ര-യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ 1,72,488 പേരുമാണ് വെള്ളിയാഴ്ച യാത്ര ചെയ്തത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു മൂന്നര മിനിറ്റ് ഇടവേളയിൽ അഞ്ച് അധിക സർവീസുകളും നടത്തിയെന്ന്…

Read More

സുരേഷ് ഗോപി അറസ്റ്റിൽ.

തിരുവനന്തപുരം: പോണ്ടിച്ചേരിയിൽ വാഹനം റെജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയേ അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യത്തിലും നടനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.  

Read More

ബാഗ്ലൂരിനെ ഞെട്ടിച്ച് ഡൈനാമോസ്,ഹ്യൂമേട്ടൻ്റെ ചിറകിൽ ബ്ലാസ്റ്റേഴ്‌സ്

സ്വന്തം തട്ടകത്തില്‍ ഡല്‍ഹിപ്പട തിണ്ണമിടുക്കുകാട്ടിയപ്പോള്‍ ബംഗളൂരു എഫ്‌സിക്ക് ഞെട്ടിക്കും തോല്‍വി. സുനില്‍ ഛേത്രിയുടെ കളിക്കരുത്തുള്ള ശക്തരായ ബംഗളൂരുവിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് നാണം കെടുത്തിയത്. സ്വന്തം കളിതട്ടില്‍ 4-1-4-1 ശൈലിയില്‍ ബൂട്ടണിഞ്ഞ ഡല്‍ഹിയെ പൂട്ടാന്‍ 4-2-3-1 ശൈലിയിലാണ് ബംഗളൂരു കളി മെനഞ്ഞത്. ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ ആക്രമിച്ച് മുന്നേറിയ ഡൈനാമോസിന് വേണ്ടി 72ാം മിനിറ്റില്‍ ലാലിയന്‍സുവാള ചാങ്‌തേയാണ് വലകുലുക്കിയത്. മല്‍സരത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്ത…

Read More

ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സംമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പേര്‍ ഒത്തുചേര്‍ന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സെക്രട്ടേറിയറ്റിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എം.ജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണായും മുടങ്ങിന്ന തരത്തില്‍ ജനക്കൂട്ടം സെക്രട്ടേറിയറ്റിന് മുന്നില്‍ നിറഞ്ഞുകഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വീഡീയോ റിപ്പോര്‍ട്ടാണ് ശ്രീജിത്തിന്റെ അവസ്ഥ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീജിത്തിനായി അണിനിരക്കാന്‍ ആഹ്വനങ്ങളുണ്ടായി. കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ…

Read More

ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജാ മുഹമ്മദ് ആസിഫ്.

ഇസ്‌ലാമാബാദ്: ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജാ മുഹമ്മദ് ആസിഫ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കു മറുപടിയായാണ് പാകിസ്ഥാന്റെ വെല്ലുവിളി. തീരെ ഉത്തരവാദിത്തമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യെ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ ഭീഷണി തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് കരസേനാ മേധാവി…

Read More

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗമാണ് . വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായിട്ടാണ് ജനനം. എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.…

Read More

പൂനയെ തോൽപ്പിച്ച് ചെന്നൈ ഒന്നാമത്

ചെന്നൈ മറീന അരീനയിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ, മത്സരത്തിൻ്റെ 83ആം മിനുട്ടിൽ ഗ്രിഗറി നെൽസൺ നേടിയ ഗോളിൻ്റെ ബലത്തിൽ ചെന്നയേൻ എഫ്‌സി , പൂനെ സിറ്റി എഫ്സിയെ തോൽപ്പിച്ച് ലീഗിന്റെ തലപ്പത്ത്. സൂപ്പർ താരം മാർസലീഞ്ഞോ ഇല്ലാതെ ഇറങ്ങിയ പൂനെ ആദ്യ മിനുട്ടുകൾ മുതൽ തങ്ങളുടെ ആക്രമണ ഫുട്‌ബോൾ തുടങ്ങി, മത്സരത്തിൻ്റെ എട്ടാം മിനുട്ടിൽ അൽഫാരോ എമിലിയാനോ ചെന്നൈയേൻ പ്രതിരോധം കീറിമുറിച്ച് ഡിയാഗോ കാർലോസിനു നൽകിയ പാസ് മുന്നോട്ടു കുതിച്ചു ഷോർട്ടുതിർക്കും മുമ്പേ ഗോൾക്കീപ്പർ കരഞ്ജീത്ത് സിങ് മുന്നോട്ടു വന്നു…

Read More

നോർത്ത് ഈസ്റ്റിനെ തകർത്ത് കൊൽക്കത്ത മുന്നോട്ട്

ഇന്ന് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിൻ്റെ ആധ്യപത്യത്തിൽ ഡിഫെൻഡിങ് ചാമ്പ്യൻസ് എടികെ കൊൽക്കത്തയ്ക്ക് വിജയം , രണ്ടാം പകുതിയിടെ എഴുത്തിഅഞ്ചാം മിനുട്ടിൽ സെക്വീന ഒരു ടോപ്ക്ലാസ് വോളിയിലൂടെ ഗോൾക്കീപ്പർ രഹനേഷിനേയും തോൽപ്പിച്ച് വലകുലുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലറങ്ങിയ ഹൈലാഡേർസ് ആദ്യ മിനുട്ടുകൾ മുതലേ പ്രതിരോധാത്മക സമീപനത്തോടെ കളിക്കുകയായിരുന്നു , കൊൽക്കത്തയാവട്ടെ നിരന്തരം നോത്തീസ്റ്റ് ഗോൾമുഖത്ത് ആക്രമണം നടത്തി, തത്ഫലമായി 24ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ ചാൻസ് പിറന്നു ലൈഫ്റ്റ് സൈഡിലൂടെ കുതിച്ച സെക്വീന പോസ്റ്റിൻ്റെ…

Read More

നഗരത്തില്‍ അപ്രഖ്യാപിത പവര്‍ കട്ട് ഈ മാസം അവസാനം വരെ തുടരും

ബെംഗളൂരു ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ 31 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ഇടവിട്ട സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ബെംഗളൂരു ഈസ്റ്റ്, നോർത്ത് ഡിവിഷനുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണിതെന്ന് നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള കമ്പനിയായ ബെസ്കോം അറിയിച്ചു.ഹെബ്ബാൾ മുതൽ എൽആർ ബണ്ടെ വരെയുള്ള 66/ 11 കെവി സ്റ്റേഷനുകളിൽ നടക്കുന്ന അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ, ഭാവിയിൽ ഇടതടവില്ലാത്ത വൈദ്യുതി ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടുത്തെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പഴയ കേബിളുകൾ മാറ്റി ഹൈ ടെൻഷൻ…

Read More

ജയത്തോടെ നാലാമതെത്തി ഗോവ..

ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ജെംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ തോല്പിച്ചത്. ലീഗിലെ ബെസ്ററ് അറ്റാക്കും ബെസ്ററ് ഡിഫെൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലസാറോട്ടയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഗോവ ജയം കരസ്ഥമാക്കി. ജെംഷെഡ്പൂർ തങ്ങളുടെ മോശം ഫോം തുടർന്നപ്പോൾ, നോർത്തീസ്റ്റിനോട് ഏറ്റ അപ്രതീക്ഷിത തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചു കയറ്റം ആയി ഗോവാക്കീവിജയം. കഴിഞ്ഞകളിയിൽ നിന്നും അടിമുടി മാറി, തങ്ങളുടെ പഴയ ഫോർമേഷനും പ്ലയേഴ്‌സിനെയും തിരിച്ചു കൊണ്ട് വന്ന ഗോവ കളിക്കളത്തിലും അതിന്റെ മാറ്റങ്ങൾ കാട്ടി. ജെംഷെഡ്പൂർ മുൻനിരയിൽ ബെൽഫോർട്ടിന് പകരം അസ്സൂകയെ കളത്തിൽ ഇറങ്ങി. ഇരു ടീമുകളും  അവസരങ്ങൾ…

Read More