ബെംഗളൂരു : അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹന യാത്രികർ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നു കർണാടക ഹൈക്കോടതി. ബൈക്കപകടത്തിൽപ്പെട്ട രണ്ടുപേർക്കു 2.58 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു. കർണാടക മോട്ടോർവാഹന നിയമത്തിലെ 230ാം വകുപ്പനുസരിച്ച് ബൈക്ക് യാത്രികർ ഐഎസ്ഐ(നമ്പർ 4151:1993) മുദ്രയുള്ള ഹെൽമറ്റ് ധരിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എൽ. നാരായണ സ്വാമി ചൂണ്ടിക്കാട്ടി. നിർമിച്ച കമ്പനി, വർഷം, വലുപ്പം തുടങ്ങിയ വിശദാംശങ്ങളും ഹെൽമറ്റിൽ ഉണ്ടാകണം. 2014ൽ ഉണ്ടായ അപകടത്തിൽ…
Read MoreMonth: January 2018
കൃത്യമായ ഇടപെടലുകൾ നടത്തിയ മലയാളി സംഘടനകൾക്ക് കൊടുക്കാം ഒരു കയ്യടി;
ബെംഗളൂരു : കെ കെ ടി എഫ് പോലുള്ള മലയാളി യാത്രക്കാരുടെ സംഘടനയുടെയും ബാംഗ്ലൂർ കേരള സമാജത്തിന്റെയും നിതാന്ത പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങി, മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും തുടർ യാത്രാ ദുരിതത്തിനും താൽക്കാലിക പരിഹാരം. പുലർച്ചെ നാലു മണിക്കും മറ്റും ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷാർഥം സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാറിനും ട്രാഫിക് അഡീഷനൽ…
Read Moreഹ്യൂമേട്ടന് ഹാട്രിക്ക്, ഡൽഹിയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്…
ഡൽഹി ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കളത്തിലിറങ്ങിയ കറുത്ത കൊമ്പന്മാർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു ഡൽഹിയെ തോല്പിക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ ഇറക്കിയ അതെ ഫോർമേഷനിൽ ബ്ലാസ്റ്റേഴ്‌സിനെ ഡേവിഡ് ജെയിംസ് ഡൽഹിക്കെതിരെ ഇറക്കിയപ്പോൾ സിഫെനിയോസിനു പകരം കിസീറ്റോക്കു ഫൈനൽ ഇലവനിൽ സ്ഥാനം ലഭിച്ചു. മുന്നേറ്റ നിരയിൽ ഹ്യൂമിന് പിറകിൽ ബെർബ സ്ഥാനം പിടിച്ചപ്പോൾ പേക്കൂസോണും ജാക്കിയും വിങ്ങുകളിൽ കളിച്ചു. ഡൽഹി ആകട്ടെ കഴിഞ്ഞ കളിയുടെ ആത്മവിശ്വാസത്തിൽ വിജയത്തിന്റെ പടി ചവിട്ടാൻ ആണ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ ഹ്യൂമേട്ടൻ, തന്റെയും ബ്ലാസ്റ്റേഴ്സിന്റെയും സീസണിലെ ആദ്യ ഹാട്രിക് നേടി ഡൽഹിയെ പരാജയത്തിലേക്ക് തള്ളി ഇടുകയായിരുന്നു.…
Read Moreസാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞ്,സ്വകാര്യ ചന്ദ്രദൗത്യം നടത്താനിരുന്ന രാജ്യത്തെ പ്രഥമ ബഹിരാകാശ സ്റ്റാർട്ടപ് ടീം ഇൻഡസിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിര്‍ത്തുന്നു.
ബെംഗളൂരു : സ്വകാര്യ ചന്ദ്രദൗത്യം നടത്താനിരുന്ന രാജ്യത്തെ പ്രഥമ ബഹിരാകാശ സ്റ്റാർട്ടപ് ടീം ഇൻഡസിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങുന്നു. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻറിക്സ് കോർപറേഷന്റെ സഹായത്തോടെ, ബെംഗളൂരു ആസ്ഥാനമായുള്ള ടീം ഇൻഡസ് ചന്ദ്രോപരിതലത്തിൽ അര കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമായ പര്യടനവാഹനം (റോവർ) ഇറക്കാൻ തയാറെടുക്കുകയായിരുന്നു. മൂന്നു കോടി ഡോളർ സമ്മാനത്തുകയുള്ള ഗൂഗിൾ ലൂണാർ എക്സ് പ്രൈസിന്റെ ഭാഗമാണ് ഈ ദൗത്യം. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ടീമുകളിൽ ഒന്നായിരുന്നു ഇവർ. മാർച്ച് 31നുള്ളിൽ ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റിന്റെ സഹായത്തോടെ ദൗത്യം നടത്താനായിരുന്നു പദ്ധതി. എന്നാൽ, ഇതിനു…
Read Moreപൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറ്
പാലക്കാട്: വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറും ചീമുട്ടയേറും. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ,എംഎൽഎക്ക് നേരെ പ്രതിഷേധം നടത്തിയത്. കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. സംഘടിച്ചെത്തിയവരെ പിരിച്ച് വിടാന്‍ ആവശ്യമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read Moreഇടശ്ശേരിയുടെ “പൂതപ്പാട്ട് “ഭരതനാട്യമായി അവതരിപ്പിക്കുന്നു എച്ച് എ എൽ അയ്യപ്പക്ഷേത്രത്തിൽ ജനുവരി 13 ന്.
ബെംഗളൂരു: ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റു പിറന്ന ഉണ്ണിയെ സ്വന്തമാകാൻ ശ്രമിക്കുന്ന ഭൂതത്തേയും, അവിടെ നിന്ന് ഉണ്ണിയെ രക്ഷിക്കാൻ സ്വന്തം കണ്ണുകൾ ചൂഴ്ന്ന് നൽകിയ മാതൃത്വത്തിന്റെ ചെറുത്തു നിൽപ്പും, മെട്രോ നഗരത്തിലാണ് ജീവിക്കുന്നതെങ്കിലും അവന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. അവസാനം ഉണ്ണിയേ തേടി ഓരോ വീട്ടിലും കേറിയിറങ്ങുന്ന ഇപ്പോഴും നമ്മെ ഒരു നിമിഷമെങ്കിലും ഗദ്ഗദ കണ്ഠരാക്കും.. അതെ ഇടശ്ശേരിയുടെ പുതപ്പാട്ട് നാട്യ രൂപത്തിൽ ആസ്വദിക്കാനുള്ള അവസരം ബെംഗളൂരു മലയാളികൾക്ക് ലഭിക്കുന്നു. ശ്രീ മനോ തൃശ്ശൂർ രുപപ്പെടുത്തിയ പൂതപ്പാട്ടിന്റെ ഭരതനാട്യ ആവിഷ്കാരം, വരുന്ന 13 ന് എച്…
Read Moreഷാജി പാപ്പനേയും കൂട്ടരേയും ആഘോഷമാക്കി ബെംഗളൂരു മലയാളികൾ.
ബെംഗളൂരു : ഇന്ത്യൻ സിനിമക്ക് ചെറുതല്ലാത്ത മാതൃകകൾ നൽകാൻ മലയാള സിനിമക്ക് കഴിഞ്ഞിട്ടുണ്ട്, ത്രിമാന (3D) സിനിമ എന്ന ഒരു കാലത്തെ ഏറ്റവും വിലയേറിയ സിനിമാ സങ്കേതത്തെ തൊടാൻ ബോളിവുഡും കോളിവുഡും മടിച്ചപ്പോൾ ആ ധീരമായ ജോലി ഏറ്റെടുത്തത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ മലയാളികളുടെ സ്വന്തം നവോദയയായിരുന്നു, തീർന്നില്ല 500 ൽ അധികം ചിത്രങ്ങളിൽ നായകൻ എന്ന റെക്കാർഡും 200 ൽ അധികം ചിത്രങ്ങളിൽ ഒരേ താരജോഡികളായി ( ഷീലക്കൊപ്പം) അഭിനയിച്ചു എന്ന ലോക റെക്കാർഡും ഇന്നും മലയാള നടനായിരുന്ന “നിത്യഹരിതം” പ്രേം നസീറിന്റെ…
Read Moreകവി സംഗമം നടത്തുന്നു.
ബാംഗ്ലൂരിലെ കവികളുടെ രചനകൾക്കും അവയുടെ അവലോകനത്തിനുമായി സർഗധാര വേദിയൊരുക്കുന്നു. 2018 ഫെബ്രുവരി 18 കാലത്തു 10 മണിക്ക് ജലഹള്ളി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ വച്ച്, “കാവ്യചന്ദ്രിക” എന്ന പരിപാടി നടത്തുന്നു. കവികൾ സ്വന്തം രചനകൾ അവതരിപ്പിക്കുകയും അവയെ പ്രശസ്ത വ്യക്തികൾ വിശകലനം ചെയ്യുന്നതുമാണ്. എഴുത്തുകാർ രചനകൾ താഴെ കൊടുത്ത മെയിൽ ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. Sargadhara2017@gmail.com
Read Moreഅപായ ഘട്ടങ്ങളിൽ സഹായമാകാന്‍ മലയാളികളുടെ രക്തദാന സേന രൂപീകരിച്ചു.
ബാംഗ്ലൂർ: രക്തത്തിനും മറ്റു സാന്ത്വന സഹായങ്ങൾക്കും വേണ്ടി നെട്ടോട്ടം ഓടുന്നവർക് ഇനി ബാഗ്ലൂരിൽ ഒരു അഭയകേന്ദ്രം.അടിയന്തര ഘട്ടങ്ങളിൽ രക്തദാനത്തിനും, ജീവകാരുണ്യ പ്രവർത്തനത്തിനും സന്നധരായവരുടെ ഒരു കൂട്ടായ്മ 07-01-2017 ഞായറാഴ്ച ബാംഗ്ലൂർ ഹെനൂർ ക്രോസ്സിൽ വച്ചു രൂപീകൃതമായി.ബാംഗ്ലൂർ യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലെ കെയർ ഷെൽട്ടറിൽ വെച്ച് സാന്ത്വന സദ്യയും നടത്തി. ഷാജു തലശ്ശേരി (സെക്രട്ടറി),അനീഷ് തോമസ് പത്തനംതിട്ട (പ്രസിഡന്റ്),നിധിൻ കണ്ണൂർ , മായ സുഭാഷ് (ജോയിൻ സെക്രട്ടറി),പ്രജിത്ത് തില്ലങ്കേരി , സീമ ശശിധരൻ (വൈസ് പ്രസിഡന്റ്),അരുൺ ചമ്പാട് (ട്രേഷറർ),എന്നിവരെ തെരഞ്ഞെടുത്തു കൂടാതെ 9 അംഗ എക്സിക്യൂട്ടീവ്…
Read Moreമകരവിളക്ക്,സംക്രാന്തി അവധി: കേരള ആര്‍.ടി.സി 10 സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു.
ബെംഗളൂരു : മകരവിളക്ക്, സംക്രാന്തി തിരക്കിൽ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 10 സ്പെഷൽ. 12നു രാത്രി എറണാകുളം, തൃശൂർ (2), കോഴിക്കോട് (4), പയ്യന്നൂർ, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 9483519508 (മജസ്റ്റിക്),8762689508 (പീനിയ), 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), വെബ് സൈറ്റ് : http://www.ksrtconline.com/KERALAOnline/ അതേ സമയം കർണാടക ആർടിസിയും ഈ ദിവസം ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് 10 സ്പെഷൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം (2),…
Read More