തിരുവനന്തപുരം : ഈ വരുന്ന 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ശ്രീ ശശീന്ദ്രനുമായി നടത്തിയ ചർച്ചക്ക് ശേഷം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചതാണ് ഇക്കാര്യം. കോൺഫെഡറേഷൻ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാം എന്നുറപ്പു കിട്ടിയതിനാലാണ് സമരത്തിൽ നിന്ന് പിൻ മാറുന്നത്.
Read MoreMonth: August 2016
ജൂനിയര്‍ എന്‍ ടീ അറിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ കൊലാറില്‍ ഏറ്റുമുട്ടി;ഒരാള്‍ മരിച്ചു.
കോലാര്‍: തെലുങ്ക് സൂപ്പര്‍ താരങ്ങളായ പവന്‍ കല്ല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റേയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പവന്‍ കല്ല്യാണ്‍ ആരാധകന്‍ കുത്തേറ്റു മരിച്ചു. കര്‍ണാടകയിലെ കോലാറില്‍ ബുധനാഴ്ചയാണ് ഇരു നടന്‍മാരുടേയും താരമൂല്യത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരാളുടെ ജീവനെടുത്തത് കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരുപ്പതി സ്വദേശിയും പവന്‍ കല്ല്യാണിന്റെ ആരാധകനും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനുമായ വിനോദ് റോയല്‍ (24) എന്ന യുവാവ്. പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്ല്യാണിനെ പുകഴ്ത്തുകയും പ്രസംഗത്തിനൊടുവില്‍ ജയ് പവന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന്…
Read Moreആർ എസ് എസ് എന്നാൽ ഒരു മനോഭാവമാണത്രേ;പണ്ട് ദാരിദ്യം ഒരു മാനസിക അവസ്ഥയാണ് എന്ന് പറഞ്ഞ നേതാവിന്റെ കേരള ശിഷ്യൻ.ജയിലഴി ഒഴിവാക്കാൻ രാഷ്ട്രീയ നേതാക്കൾ വാക്കുകൾ വിഴുങ്ങി അപഹാസ്യരാകുന്നു.
ആർ എസ് എസിനെതിരെ പ്രസ്താവന നടത്തുകയും, പ്രസ്താവനയിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിക്കുകയും പിന്നീട് കുരുക്ക് മുറുകുകയാണെന്നറിഞ്ഞപ്പോൾ മലക്കം മറിയുകയും ചെയ്ത് രക്ഷപ്പെടാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചതായിട്ടുള്ള വാർത്തയായിരുന്നു ഇന്നലെ പ്രധാന തലക്കെട്ടുകളിൽ, ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം നിലപാടെടുത്ത തൃത്താലയുടെ യുവ എം എൽ എ ” കീർത്തി മുദ്ര” ബലറാമിന്റെ നിലപാടെന്താണ് എന്നറിയാൻ എല്ലവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നത് “ആർ എസ് എന്നത് ഒരു സംഘടനയല്ല മനോഭാവമാണ് ,ഇന്ത്യ എന്ന ആശയത്തിന്റെ വികൃതവീക്ഷണമാണ്…
Read Moreകർണാടക ആർ ടി സി യുടെ ഓണ ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ;സെപ്റ്റംബർ ഒൻപതിന് പുറപ്പെടുന്ന 60 ബസുകളുടെ ടിക്കറ്റ് ഇന്ന് മുതൽ ലഭിച്ചു തുടങ്ങും
ബെംഗളൂരു : കർണാടക ആർ ടീ സി യുടെ ഓണക്കാല ടിക്കറ്റ് കൾ ഇന്ന് ഓപ്പൺ ചെയ്യും, ഒൻപതാം തീയതിയിലേക്കുള്ള ബസുകളുടെ ടിക്കറ്റ് ഇന്ന് ലഭിക്കും.15 ദിവസം മുൻപാണ് കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കുന്നത്. കേരളത്തിലേക്ക് 60 ഓളം സർവീസുകളാണ് ഉള്ളത്. ഫ്ലെക് സി ചാർജ് ഈടാക്കുന്ന കർണാടക ആർ ടി സി യുടെ ടിക്കറ്റുകൾ ഈ ദിവസം വില കൂടുതലായിരിക്കും,എന്നാലും സ്വകാര്യ ബസുകളേക്കാൾ വളരെ കുറവായിരിക്കും. സേലം വഴി തിരുവനന്തപുരത്തേക്ക് 1132 രൂപയും എറണാകുളത്തേക്ക് 647 മുതൽ 1400…
Read Moreകാബൂളിലെ അമേരിക്കൻ സർവ്വകലാശാലയിൽ ഭീകരാക്രമണം; അഞ്ച് പേർക്ക് പരിക്ക് ;നിരവധിപേർ കുടുങ്ങിക്കിടക്കുന്നു.
കാബൂൾ : അമേരിക്കൻ സർവ്വകലാശാലയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്, പുലിസ്റ്റർ ജേതാവ് മസൂദ് ഹൊസൈനി അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ എട്ടിന് സർവ്വകലാശാലയിലെ രണ്ട് അദ്ധ്യാപകരെ ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു. ഏറ്റുമുട്ടലും അക്രമണവും തുടരുന്നു.
Read Moreലേലു അല്ലു ലേലു അല്ലു ; യുവരാജാവ് നിലപാട് മാറ്റി; “കീർത്തിമുദ്ര “കേരള പപ്പുവിന്റെ അഭിപ്രായത്തിന് കാതോർത്ത് കേരള സംഘപരിവാറുകാർ
ഡൽഹി : മഹാത്മാഗാന്ധി വധത്തിൽ ആർ എസ് എസിനെ കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി നിലപാട് മാറ്റി. അപകീർത്തി കേസിൽ സുപ്രീകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലാണ് രാഹുലിന്റെ വിശദീകരണം. ഒരു സംഘടന എന്ന നിലയിൽ ആർ എസ് എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആർ എസ് എസുമായി ബന്ധമുള്ള ചിലരാണ് അതിനു പിന്നിൽ എന്നാണ് പറഞ്ഞത്. രാഹുലിന്റെ വിശദീകരണം കേട്ട കോടതി കേസ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി. 2014 മാർച്ച് 6 ന് നടന്ന ഒരു റാലിയിൽ ഗാന്ധിജിയെ വധിച്ചത് ആർ എസ് എസുകാരാണ് എന്ന പ്രസ്താവന നടത്തുകയായിരുന്നു,ഇതിനെതിരെ രാജേഷ്…
Read Moreഇന്ത്യൻ മാധ്യമങ്ങൾക്ക് പാക്കിസ്ഥാൻ വിലക്ക് കല്പിക്കുന്നു .അരുൺ ജെയ്‌റ്റിലി സാർക് സമ്മേളനത്തിൽ പങ്കെടുക്കില്ല
ന്യൂദല്‍ഹി: അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല.ഇന്ത്യ -പാക്കിസ്ഥാന്‍ ബന്ധം സമീപകാലങ്ങളിലെ ഏറ്റവും മോശമായ പശ്ചാത്തലത്തിലാണു സമ്മേളനം ബഹിഷ്‌കരിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.പാക്കിസ്ഥാനിലോക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിനു തുല്യമാണെന്നു, കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതിനിടെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഇസ്ലാമാബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക്ക് മീറ്റിങില്‍ പങ്കെടുക്കാനുള്ള അനുവാദം നിഷേധിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.
Read Moreഐഡിയയും വൊഡാഫോണും ലയിക്കുമെന്ന വാർത്ത ഐഡിയ തള്ളി
ദില്ലി: ടെലികോം ഭീമന്മാരായ ഐഡിയയും വോഡഫോണും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ഐഡിയ തള്ളി. രാജ്യത്തെ ടെലികോം രംഗത്ത് എയര്‍ടെല്ലിന്റെ കുത്തക അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ രംഗത്തെ ഏറ്റവും വലിയ വ്യവസായ ഉടമ്പടിക്ക് ഇരു കമ്പനികളും തയാറെടുക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ട്രായിലുടെ ഏപ്രിലിലെ കണക്കു പ്രകാരം എയര്‍ടെല്ലിന് രാജ്യത്ത് 25.22 കോടി ഉപയോക്താക്കളുണ്ട്. വോഡഫോണിന് 19.79 കോടിയും ഐഡിയയ്ക്ക് 17.46 കോടിയും ഉപയോക്താക്കളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 62000 കോടി രൂപയായിരുന്നു എയര്‍ടെല്ലിന്റെ വരുമാനം. 45000 കോടി രൂപയാണ് വോഡവോണിനു വരുമാന ഇനത്തില്‍ ലഭിച്ചത്. ഐഡിയയുടേത് 35000 കോടിയും.
Read Moreവിലക്കുകളെ കൂസാതെ ഉത്തര കൊറിയ.വീണ്ടും മിസൈൽ പരീക്ഷിച്ചു
സിയോള്‍: ഐക്യരാഷ്ട്രസഭയുടെ വിലക്കിനെ മറികടന്ന് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം . അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പരീക്ഷണത്തെ അപലപിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തി. 500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള കെ എൻ 11 എന്ന ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലാണ് കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയയ്ക്ക് കിഴക്ക് സിൻപോ തീരത്തിന് സമീപം പ്രാദേശിക സമയം പുലർച്ചെ 5.30ഓടെയായിരുന്നു പരീക്ഷണം. ജപ്പാന്‍റെ പ്രതിരോധ മേഖലയിലെ കടലിലാണ് മിസൈൽ പതിച്ചത്. അമേരിക്കയും ദക്ഷിണകൊറിയും ചേർന്നുളള വാർഷിക സൈനിക അഭ്യാസത്തിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം.…
Read Moreനസ്രിയെയെ മിയ കടത്തിവെട്ടി
കൊച്ചി: മമ്മൂട്ടിക്കും മോഹന്‍ലാലിനും ദുല്‍ഖറിനും ഒക്കെ കൂടുതല്‍ ഇഷ്ടമാണ് ആരാധകര്‍ക്ക് മലയാളത്തിലെ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക്. ഫേസ്ബുക്ക് ലൈക്കില്‍ നസ്രിയ നസീമിനെ പിന്തള്ളി നടി മിയ ജോര്‍ജാണ് ഇപ്പോള്‍ മലയാളി നടിമാരില്‍ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് ലൈക്കില്‍ സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളിയ നസ്രിയയെ പിന്നിലാക്കിയാണ് മിയ ഫെയ്‌സ്ബുക്കില്‍ മുന്നിലെത്തിയത്. ഈ വാര്‍ത്ത ചെയ്യുമ്പോള്‍ 75,68,726 ലക്ഷമാണ് മിയയുടെ ഫേസ്ബുക്ക് ലൈക്ക്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയ്ക്ക് 75,22,839 ലക്ഷം ലൈക്കുകളുണ്ട്. വിവാഹ ശേഷമാണ് നസ്രിയയുടെ ഫെയ്‌സ്ബുക്ക് ലൈക്കില്‍ ഇടിവ് സംഭവിച്ചത്. മലയാളത്തിന് പുറമെ തമിഴിലേക്ക്…
Read More