ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരന്‍ ആയിരുന്നില്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷന്റെതാണ് കണ്ടെത്തല്‍. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ. രൂപന്‍വാല്‍ അധ്യക്ഷനായ എകാംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഗസ്ത് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് എ.കെ. രൂപന്‍വാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നും യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടിന്…
Read MoreMonth: August 2016
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എക്സ്പീരിയന്‍സ് ലാന്‍ഡ് 49′ പദ്ധതിയുമായിബി എസ് എന്‍ എല്‍
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബി എസ് എന്‍ എല്‍.49 രൂപ നിരക്കില്‍ ലാന്‍ഡ്ലൈന്‍ ഫോണ്‍ പദ്ധതി. ഇതനുസരിച്ചു പുതിയ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ക്ക് ആദ്യ ആറുമാസം നിശ്ചിത പ്രതിമാസ നിരക്കായി 49 രൂപ നല്‍കിയാല്‍ മതി.ടെലിഫോണിന് 600 രൂപയും ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് സൗജന്യവും ആയിരിക്കും . ബിഎസ്‌എന്‍എല്‍ നെറ്റ്‍വര്‍ക്കിലേക്കു മിനിറ്റിന് ഒരു രൂപയ്ക്കും മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് 1.20 രൂപയും ആയിരിക്കും ചാര്‍ജ്
Read Moreമൈസൂരില്‍ പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മലയാളി യുവാവിനെ മര്‍ദ്ദിച്ചുകൊന്നു
മൈസൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശി ജീവന്‍ ടോണിയെ(19)യാണ് കൊലപ്പെടുത്തിയത്.
Read Moreറിക്ക്ടര്‍ സ്കേലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം ഇറ്റലിയില്‍,വന്‍ നാശ നഷ്ട്ടം.
റോം: ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നോര്‍ഷിക്കു 10 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി പെറുജിയയിലാണു പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഭൂകമ്പം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Moreതെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. നായക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍എം ഖര്‍ബ് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന് പിന്നാലെയാണ് അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
Read Moreകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക.ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയതിനെ തുടര്‍ന്നാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്
Read Moreഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാവികസേന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ‘സ്കോര്‍പീന്‍ ക്ളാസ്’ അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.3500 കോടി ഡോളറിന്റെ ഇടപാടാണ് ഫ്രഞ്ച് കമ്ബനിയായ ഡി.സി.എന്‍.എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. ഐ.എന്‍.എസ് കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറ് സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍.എസ് ഇന്ത്യക്കു വേണ്ടി നിര്‍മ്മിക്കുന്നത്. 2015ല്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവിക സേനക്ക് അന്തര്‍വാഹിനി കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹ്യസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്, രഹസ്യങ്ങള്‍ ചോര്‍ന്ന വിവരം ആസ്ട്രേലിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read Moreഇന്ന് ജൻമാഷ്ടമി നഗരത്തിലെ കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ;ഇസ്കോണിൽ ഉൽസവം 24നും 25നും
ബെംഗളൂരു: കൃഷ്ണ ജൻമദിനമായ ഇന്ന് നഗരത്തിൽ എല്ലാ കൃഷ്ണ ക്ഷേത്രങ്ങളും വിപുലമായ പരിപാടികളോടുകൂടി ജൻമാഷ്ടമി ആഘോഷിക്കുന്നു. പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ മഹാലക്ഷ്മി ലേഔട്ടിൽ ഇസ് കോണിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ഇന്നും നാളെയുമായാണ് പരിപാടികൾ.108 തരം ഭക്ഷണ പദാർത്ഥങ്ങളാണ് ഭഗവാന് നിവേദിക്കാനായി ഒരുക്കിയിരിക്കുന്നത്, ടൺ കണക്കിന് ശർക്കര പൊങ്കൽ ഭക്തർക്ക് പ്രസാദമായി നൽകാൻ തയ്യാറാക്കിയിട്ടുണ്ട്. കേസരി ,പനിനീർ, തുടങ്ങിയവ ചേർത്ത ജലത്തിൽ ഇന്ന് ഭഗവാന് അഭിഷേകം നടക്കും. ഇന്നു രാത്രിയോടെ തൈര്, പാല് ,നെയ്യ് ,തേൻ, ഇളനീർ തുടങ്ങിയ വ ചേർത്ത് ഗംഗാജലത്തിൽ…
Read Moreസൂക്ഷിക്കുക! ബസിലും മയക്കുമരുന്നു നൽകി കൊള്ള നടത്തുന്ന സംഘങ്ങൾ സജീവം. ഇന്നലത്തെ നിർഭാഗ്യവാൻ ഒരു മലയാളി.
ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ ടി സി യുടെ “രാജഹംസ “യിൽ യാത്ര ചെയ്ത മലയാളിയെ സഹയാത്രികൻ മയക്കുമരുന്ന് ശീതളപാനീയത്തിൽ കലക്കി നൽകി കൊള്ളയടിച്ചു. ലിംഗ രാജപുരം സ്വദേശി സുജയ് എന്നയാൾക്കാണ് ഈ ദുര്യോഗം നേരിട്ടത്. 50000 രൂപ മൊബൈൽ സ്വർണമാല മോതിരം വാച്ച് പാസ്പോർട്ട് എന്നിവ നഷ്ടപ്പെട്ടവയിൽ പെടുന്നു. ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു. ഇടക്കിടെ ബോധക്ഷയം സംഭവിക്കുന്നുണ്ട് ,അമിത ഡോസ് മരുന്നാണ് കാരണമെന്ന് ഡോക്ടർമാർ. സ്വകാര്യ കമ്പനി ജീവനക്കാരനായ സുജയ് മൈസൂരിൽ…
Read Moreഐഎസിനുതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി
ഐഎസിനുതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി. ഐ എസ് കേന്ദ്രമായ ജരാബ്ലസിലും കുര്‍ദ് സ്വാധീന മേഖലയായ മാന്‍ബിജിലും സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് തുര്‍ക്കി രംഗത്തെത്തിയത്.നാറ്റോ അംഗവും അമേരിക്കന്‍ സഖ്യസേനയുടെ ഭാഗവുമായ തുര്‍ക്കി ഐെസിന്റെ മുഖ്യശത്രുവായി മാറിയിരിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
Read More