ബെംഗളൂരു: തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവമാണ് വര മഹാലക്ഷ്മി വൃതം .കന്നഡയിൽ” വര മഹാലക്ഷ്മി ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമി ക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഈ ഉൽസവം ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ആണ് ഇതിന് പിന്നിൽ, വര മഹാലക്ഷ്മി എന്നതിനർത്ഥം ചോദിക്കുന്ന വരം നൽകുന്ന ഐശ്വര്യ ദേവത.ഈ ദിവസം നടത്തുന്ന…
Read MoreMonth: August 2016
മെസ്സി അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചു വരുന്നു ; ആവേശത്തോടെ ആരാധകർ.
കോപ അമേരിക്ക മൽസരത്തിൽ ഉണ്ടായ തോൽവി യെ തുടർന്ന് അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനയുടെ ഫുട്ബാൾ ഹീറോ ലെയണൽ മെസ്സിക്ക് മനം മാറ്റം. അന്താരാഷ്ട്ര മൽസരത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു. തന്റെ രാജ്യസ്നേഹം കൊണ്ടാണ് തിരിച്ചുവരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലേക്ക് ഉള്ള ടീ മിൽ സൂപ്പർ താരത്തെ അർജന്റീന ഉൾപ്പെടുത്തി.
Read Moreകോഴിക്കോട്ടേക്ക് ഇന്ന് ഒരു സ്പെഷൽ ബസ് കൂടി.
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിയുടെ തിരക്കിനെ തുടർന്ന് കേരള ആർടിസി ഇന്നും സ്പെഷൽ സർവ്വീസുകൾ നടത്തുന്നു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും വൈകുന്നേരം 8.30 ന് പുറപ്പെടും. മാനന്തവാടി വഴിയാണ് സുപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുക. ഇന്നത്തെ പതിവ് സർവ്വീസുകളുടെ ടിക്കറ്റുകൾ എല്ലാം തീർന്ന സാഹചര്യത്തിലാണ് സ്പെഷൽ സർവ്വീസ്.ഇന്നലെ കേരള ആർടിസി നടത്തിയ 10 സ്പെഷൽ ബസുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. സീറ്റു കിട്ടാത്തവർ സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് യാത്ര ചെയ്തത്. ട്രൈയിനിലെ അവസ്ഥയും ഇതായിരുന്നു.
Read Moreഇന്ന് നെഹ്റു ട്രോഫി. 25 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും
ആലപ്പുഴ : ഇന്ന് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളം കളി .25 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, കനത്ത സുരക്ഷയിലാണ് മത്സരങ്ങൾ നടക്കുന്നത്. രാവിലെ 11. 30 ക്ക് ഹീറ്റ്സ് മൽസരങ്ങൾ ആരംഭിക്കും.ദൂരദർശനിൽ തൽസമയ സംപ്രേഷണം.
Read Moreബംഗളൂർ – കോഴിക്കോട് കർണാടക ആർ .ടി.സി.ബസ് അപകടത്തിൽ പെട്ടു 15 പേർക്ക് പരിക്ക് ; ഗുരുതരമല്ല.
വയനാട്: ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കർണാടക ആർ ടി സി ബസ് മറിഞ്ഞു.വയനാട് ജില്ലയിലെ തോൽപ്പെട്ടിയിലാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു ആരുടേയും പരിക്ക് ഗുരുതരമല്ല.
Read Moreഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് അസ്ലം വെട്ടേറ്റ് മരിച്ചു.
തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് അസ്ലമിനു വെട്ടേറ്റു. നാദാപുരത്തേക്കു ബൈക്കില്‍ പോകുമ്ബോള്‍ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുകൈയ്ക്കും മുഖത്തും ഗുരുതര പരുക്കേറ്റ അസ്ലമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്ലം മരിച്ചതായാണ് ഏറ്റവും പുതിയ വിവരം .
Read Moreഒളിമ്പിക്സ് അമ്പെയ്ത്ത് : അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്
ഒളിമ്പിക്സ് അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. ദക്ഷിണ കൊറിയയുടെ ലീ സുങ് യുന്നിനോടാണ് ദാസ് പരാജയപ്പെട്ടത്.
Read Moreമലയാളികളെ പുകഴ്ത്തിയ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മലയാളികളെ പുകഴ്ത്തിയ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഒരു മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ കേരളം എന്നും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി വിവിധ രാജ്യക്കാരിലും മതങ്ങളുടെ ഇടയിലും മലയാളികള്‍ പ്രിയപ്പെട്ടവരാകുന്നു. കേരളത്തിന്റെ ചരിത്രവും സമരപോരാട്ടങ്ങളും വിവരിച്ചാണ് പിണറായി കട് ജുവിന് നന്ദി പറഞ്ഞ് വാക്കുകള്‍ അവസാനിപ്പിക്കുന്നത് .
Read Moreമലയാളികള്‍ക്ക് പ്രതീക്ഷയേകി തലശ്ശേരി- മൈസുരു റെയില്‍വേ ലൈനിനു വീണ്ടും ജീവന്‍ വക്കുന്നു.
മൈസുരു:തലശ്ശേരി-മൈസുരു റെയില്‍വേ ലൈന്‍ നിര്‍മാണത്തിനായി വീണ്ടും സര്‍വേ നടത്താന്‍ ഉത്തരവിട്ടുവെന്ന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹൈന്‍ ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. നേരത്തെ നടത്തിയ സര്‍വെയില്‍ 300 കിലോമീറ്റര്‍ വരുന്ന ലൈന്‍ ലാഭകരമല്ല എന്നാണ് കണ്ടത്, 2013 മെയില്‍ നടത്തിയ സര്‍വേ പ്രകാരം കുടക് വഴി ഈ ലൈന്‍ പണിയുന്നതിന് 3779 കോടിരൂപ ആണ് ചെലവ് കണക്കാക്കിയിരുന്നത് വയനാട് വഴി പണിയുമ്പോള്‍ 3209 കോടിയും.പക്ഷെ രണ്ടു വഴി നിര്‍മാണം നടത്തിയാലും വരുമാനം വളരെ കുറവായിരിക്കും എന്ന് കണ്ടെത്തിയിരുന്നു.സംസ്ഥാനത്ത് നിന്ന് ആവശ്യം ഉയരുകയും നിവേദനങ്ങള്‍ നല്‍കുകയും…
Read Moreമൈസുരു ചാമുണ്ടി ഹില്‍സില്‍ സെല്‍ഫി എടുത്താല്‍ പണി പാളും !!
മൈസുരു : ചാമുണ്ടിഹില്‍സ് സംസ്ഥാനത്തെ ആദ്യത്തെ സെല്ഫി നിരോധിത മേഖല ആകുന്നു.മൈസുരു നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ഉള്ള ചാമുണ്ടി ഹില്സിലേക്ക് നൂറുകണക്കിന് വിശ്വാസികളും വിനോദ സഞ്ചാരികളും ആണ് ദിവസവും വരുന്നത്.മലമുകളില്‍ നിന്നും മൈസുരു നഗരക്കാഴ്ച കാണാന്‍ എത്തുന്ന യുവാക്കള്‍ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് മൈസുരു സിറ്റി പോലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. മലമുകളിലേക്കുള്ള റോഡിന്‍റെ പാര്ശ്വഭിത്തിയിലും മറ്റും നിന്ന് സെല്ഫിയെടുക്കുന്നതിനു പുറമേ ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും ഈയിടെയായി വര്‍ധിച്ച സാഹചര്യത്തില്‍ ആണ് നിരോധനമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.സെല്ഫി…
Read More