ബെന്ഗലൂരു : കയ്യേറ്റം ഒഴിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ നടക്കുന്ന കെട്ടിടം പൊളിക്കല്‍ നടപടികള്‍ ഏഴാം ദിവസത്തിലേക്ക് കടന്നു.അതിനിടയില്‍ പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ ലെഫ്റ്റ്; കേണല്‍ നിരഞ്ജന്റെ വീട് ബി ബി എം പി അധികൃതര്‍ മാര്‍ക്ക് ചെയ്തത് വിവാദമായി.കഴിഞ്ഞ ദിവസം വീടിന്റെ ചുറ്റുമതില്‍ ബി.ബി.എം.പി.അധികൃതര്‍ പൊളിച്ചു കളഞ്ഞു.വീടിന്റെ രണ്ടു പില്ലെറുകള്‍ കൂടി പൊളിച്ചു മാറ്റാന്‍ ആണ് അധികൃതരുടെ പരിപാടി. വിഷയം വിവാദമായതിനെ തുടര്‍ന്ന് നിരന്ജനും കുടുംബത്തിനും പുതിയ സൈറ്റ് അനുവദിച്ചു കൊടുക്കാമെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു,പക്ഷെ ഇപ്പോള്‍ തീരുമാനിച്ച ഭാഗങ്ങള്‍ പോളിക്കതിരിക്കാനാകില്ല. ഒരു…
Read MoreMonth: August 2016
ഗാലക്സി നോട്ട് 7 ;ബുക്കിംഗ് അഗസ്റ്റ് 22 നു ആരംഭിക്കും;
വില 59900 രൂപ മാത്രം ; ഫിന്ഗര്‍ പ്രിന്റ് സ്കാനര്‍,ഐറിസ് സ്കാനര്‍ ,2560X1440 പിക്‌സല്‍ റിസൊല്യുഷന്‍.. സാംസങിന്റെ ഫാബ്‌ലറ്റ് നിരയിലെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 7 ( Galaxy Note 7 ) ഇന്ത്യയില്‍ അവതരിപ്പിച്ചു. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള നോട്ട് 7 മോഡലിന് 59,900 രൂപയാണ് വില. ആഗസ്ത് 22 മുതല്‍ 30 വരെ ഗാലക്‌സി നോട്ട് 7 ന്റെ മുന്‍കൂര്‍ ബുക്കിങ് നടക്കും. ബുക്ക് ചെയ്യുന്നവര്‍ക്ക് സപ്തംബര്‍ രണ്ടുമുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും. റിലയന്‍സ് 4ജി നെറ്റ്‌വര്‍ക്കുമായി സഹകരിച്ചുകൊണ്ട്…
Read Moreഐ എസ് ഐ എസ് സ്ഥാപിച്ചത് ഒബാമയും ഹിലാരിയും ചേര്‍ന്ന് ;പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ് തകര്‍ക്കുന്നു.
ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകന്‍ ഒബാമയാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി ക്ലിന്റണ്‍ സഹ സ്ഥാപകയാണെന്നും ട്രംപ് പറഞ്ഞു. ഫ്ളോറിഡയിലെ സണ്‍റൈസില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഹിലരി ക്ലിന്റണ്‍ ഐഎസ്ന്റെ സ്ഥാപകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫ്ളോറിഡയില്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒബാമയ്ക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജൂണില്‍ ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ വെടിവെയ്പ് ഉണ്ടായപ്പോള്‍ ഒബാമ മുസ്ലിമാണെന്നും തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.…
Read Moreബി.ബി.എം.പി.യുടെ “പൊളിച്ചടുക്കൽ” തുടരുന്നു; പത്താൻ കോട്ടിൽ വീരമൃത്യുവരിച്ച ലഫ്.കേണൽ നിരഞ്ജന്റെ വീടിലും കൈവച്ചു;മറ്റാരോ ചെയ്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വന്തം വിയർപ്പു നൽകേണ്ടി വരുന്ന ആയിരത്തോളം നികുതി ദായകർ പെരുവഴിയിൽ.
ബെംഗളൂരു: കഴിഞ്ഞ മാസം 29 ന് ഉണ്ടായ മഴക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ,നഗരത്തിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാം എന്ന ധാരണയിൽ ബി.ബി.എം.പി (ബൃഹത് ബെംഗളൂരു മഹാനഗര പാലികേ). അടുത്ത രണ്ട് ദിവസത്തിന് ശേഷം പഴയ നീർച്ചാലുകൾക്ക് മുകളിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്ന ശ്രമങ്ങൾ ആരംഭിച്ചു. ഇതു വരെ നിരവധി കെട്ടിടങ്ങൾ ഇടിച്ചു നിരത്തി, പത്താൻ കോട്ട് ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻ ലഫ്.കേണൽ നിരൻജൻ കുമാറിന്റെ വിദ്യാരണ്യപുരയിലെ ദൊഡ്ഡ ബൊമ്മ സാന്ദ്രയിലുള്ള വീടിന്റെ ചില ഭാഗങ്ങൾ ഇടിച്ചു നിരത്താൻ മാർക്ക് ചെയ്തിരിക്കുകയായിരുന്നു…
Read Moreഷാരൂക്ഖാനെ യു.എസ് എയർപോർട്ടിൽ വീണ്ടും തടഞ്ഞു
ലോസ്ആഞ്ചലസ്: സുപ്രസിദ്ധ ബോളിവുഡ് താരം ഷാരൂക്ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലസ് എയർപോർട്ടിൽ എമിഗ്രേഷൻ ചുമതലയുള്ള ഓഫീസർമാർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ്. 2009 ൽ അമേരിക്കയിലെ ന്യൂവാർക്ക് വിമാന താവളത്തിലും 2012ൽ ന്യൂയോർക്ക് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞത് വിവാദമായിരുന്നു. ഒരു ഘട്ടത്തിൽ ഇനി അമേരിക്കയിലേക്കില്ല എന്നും താരം സൂചിപ്പിച്ചിരുന്നു.
Read Moreബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ ജയത്തോടെ തുടക്കം.
റിയോയില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ ജയത്തോടെ തുടക്കം. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ ലോഹായ്നി വിസെന്റെയെയാണ് സൈന പരാജയപ്പെടുത്തിയത്.
Read Moreമലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍ഖണ്ഡേയ ഖഡ്ജു.
മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍ഖണ്ഡേയ ഖഡ്ജു.കാരണം യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ്. ഇന്ത്യ കുടിയേറ്റക്കാരുടെ നാടാണ്. അതിഥികളെ സ്വീകരിക്കാനുള്ള മനസാണ് മലയാളികളുടെ പ്രധാന പ്രത്യേകത. വിദേശികളെ പോലും മലയാളികള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നു.ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഖഡ്ജു മലയാളികളെ യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് വിശേഷിപ്പിക്കുന്നത്.താനൊരു കാശ്മീരിയാണ് അതിനാല്‍ ആദ്യമൊക്കെ കാശ്മീരികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്നാണ് താന്‍ കരുതിയിരുന്നത്.ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. ഒട്ടേറെ മതങ്ങള്‍, ജാതികള്‍, ഭാഷകള്‍,…
Read Moreഒളിമ്പിക്സ്ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി;ചരിത്രം കുറിച്ചുകൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍
റിയോ ഒളിമ്പിക്സ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന സെക്കന്റില്‍ അഞ്ച് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നെതര്‍ലാന്‍ഡ്സിനെതിരെ പൊരുതി തോറ്റെങ്കിലും ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ 36 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോകി ടീം ഒളിമ്പിക്സ് ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.ഇന്ന് കാനഡ യുമായാണ് അടുത്ത മത്സരം,ഈ മത്സരം തോറ്റാലും ക്വാര്‍ട്ടര്‍ ഉറപ്പാണ്.
Read Moreപ്രശസ്ത മിമിക്രി താരവും സിനിമാനടനും ആയ സാഗര്‍ ഷിയാസ് അന്തരിച്ചു.
മിമിക്രി – സിനിമാ താരം സാഗര്‍ ഷിയാസ് അന്തരിച്ചു,വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read Moreമദ്യലഹരിയില്‍ വിമാനം പറത്തിയ പൈലറ്റ് പിടിയില്‍
മദ്യപിച്ചു വിമാനം പറത്തിയ രണ്ടു പൈലറ്റുമാര്‍ക്കു സസ്പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും പൈലറ്റുമാരെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തേക്കാണു സസ്പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിമാനം പുറപ്പെടുന്നതിന് മുമ്ബും എത്തിയതിന് ശേഷവും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നത് സാധാരണയാണ്. ആഗസ്റ്റ് മൂന്നിന് അബു ദാബി ചെന്നൈ വിമാനത്തിന്റെ പൈലറ്റും 10ന് ഷാര്‍ജ കോഴിക്കോട് വിമാനത്തിന്റെ പൈലറ്റുമാണ് മദ്യപിച്ചതായി തെളിഞ്ഞത്.
Read More