പാകിസ്ഥാനില്‍ മിന്നല്‍ പ്രളയം; 320 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബുണെറില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.

Read More

ഗാസയിൽ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അനസ് അൽ ഷെരീഫ് അടക്കം അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

Read More

ലാൻഡിങ്ങിനായി ശ്രമിച്ചത് രണ്ട് തവണ; അപകട സൂചനയ്ക്ക് പിന്നാലെ അപ്രത്യക്ഷമായി, റഷ്യൻ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സൂചന

മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണ സംഭവത്തിൽ മുഴുവൻ പേരും മരിച്ചതായി സൂചന. 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും കാണാതായത്. അതെസമയം വിമാനത്തിൽ 42 ആളുകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.…

Read More

ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റർ

വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്. റഷ്യൻ എണ്ണ വാങ്ങുന്ന രീതി തുടർന്നാൽ രാജ്യങ്ങൾക്കുമേൽ കനത്ത തീരുവ ചുമതുമെന്ന് യു.എസ് സെനറ്റർ ലിൻഡെസെ ഗ്രാഹാം വ്യക്തമാക്കി ഫോക്സ് ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയിൽ നിന്നും 80 ശതമാനം എണ്ണയാണ് ഈ രാജ്യങ്ങൾ വാങ്ങുന്നതെന്നും ഇത് പുടിനെ സഹായിക്കുന്ന പ്രവർത്തമാണെന്നും പറഞ്ഞ അദ്ദേഹം ഈ രാജ്യങ്ങൾക്കുമേൽ യുഎസ് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചതായും അഭിപ്രായപ്പെട്ടു. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഒന്നുകിൽ…

Read More

“ഇന്ത്യയുമായുള്ള ആ വലിയ വ്യാപാര കരാർ വേഗത്തിൽ ഉണ്ടാകും”; – ഡോണൾഡ് ട്രംപ്

ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിലാണ് ട്രംപിന്റെ പരാമർശം. ചൈനയുമായി കഴിഞ്ഞ ദിവസം വ്യാപാര കരാറിൽ ഒപ്പിട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതെസമയം ചൈനയുമായി ഒപ്പിട്ട കരാറിൻ്റെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല. എല്ലാ രാജ്യങ്ങളുമായും താൽക്കലം കരാറിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്‌നർഷിപ്പ് ഫോറത്തിൽ യു എസ്…

Read More

യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ഇസ്രായേൽ ചാരന്മാരെ തൂക്കിലേറ്റി ഇറാൻ; 700 പേരെ അറസ്റ്റ് ചെയ്തു

തെഹ്റാൻ: ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാൻ വധിച്ചതായി ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ, അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നിർദ്ദേശത്തിന് ഇസ്രായേലും ഇറാനും സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങൾ. തൂക്കിലേറ്റപ്പെട്ട മൂന്ന് പേർ ഇസ്രായേലിന്റെ മൊസാദുമായി സഹകരിച്ചതിനും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാതെ മിസാൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പേരിൽ…

Read More

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ചുവരുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഒഡിഷ,…

Read More

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം:25 പേർ കൊല്ലപ്പെട്ടു;പരിക്കേറ്റവരിൽ 30 പേരുടെ നില അതീവ ഗുരുതരം

ഡമാസ്‌കസ്: സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 25  പേര്‍ കൊല്ലപ്പെട്ടു. 80  പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.പരിക്കേറ്റവരിൽ തന്നെ 30 പേരുടെ നില അതീവ ഗുരുതരാമെന്നാണ് റിപ്പോർട്ടുകൾ . ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍…

Read More

പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേലിൻ്റെ കനത്ത ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലെ ഖൊറാമബാദ് പ്രദേശത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ലോറസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ഖൊറാമബാദ് പ്രദേശം ഇരു രാജ്യങ്ങളും കനത്ത സംഘർഷം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. ഇറാനിലെ മുതിർന്ന ഐആർജി കമാൻഡോയായ സയ്യിദ് ഇസാദിയെ വധിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിരവധി മിസൈലുകൾ തങ്ങൾ തടഞ്ഞിട്ടതായും ഇസ്രയേൽ പറയുന്നു.

Read More

ഇറാൻ നിരുപാധികം കീഴടങ്ങണം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്കയും. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു. “പരമോന്നത നേതാവ്” എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ ഞങ്ങൾ അദ്ദേഹത്തെ ആക്രമിക്കാൻ പോകുന്നില്ല (കൊല്ലുക!). പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഈ…

Read More