ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ.എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ…
Read MoreCategory: WORLD
കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു; ഒരാൾ അറസ്റ്റിൽ
ഓട്ടവ: കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം. പെൺസുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം തിരികെ വരുമ്പോൾ ഒരാൾ തന്റെ കാറിൽ മൂത്രമൊഴിക്കുന്നതു കണ്ട സാഗൂ അയാളെ ചോദ്യം ചെയ്തു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് തോന്നിയത് ചെയ്യുന്നു എന്നാണ് അക്രമി മറുപടി പറഞ്ഞത്. തുടർന്ന് ഇയാൾ മുന്നോട്ടുവന്ന് സാഗൂവിന്റെ തലയിൽ മർദിക്കുകയായിരുന്നു. മർദനമേറ്റ് സാഗൂ നിലത്തുവീണു. തുടർന്ന് പെൺസുഹൃത്താണ് പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയിലായ…
Read Moreഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു; ബന്ദികളാക്കിയ പൗരൻമാരേ കരാറിന്റെ ഭാഗമായി വിട്ടയച്ചു
കയ്റോ: ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിനു ധാരണയായത്. ഇരുവർക്കും പുറമേ തുർക്കി, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുടേയും മധ്യസ്ഥതയിലാണ് കരാർ സാധ്യമായത്. ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഇസ്രയേൽ, ഹമാസ് പ്രതിനിധികളും ഇതിൽ ഒപ്പിട്ടതോടെ രണ്ട് വർഷത്തോളം നീണ്ടു നിന്ന യുദ്ധവും അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിനമായതിനാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ…
Read Moreഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ അറബ് -ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനം
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുന്ന നടപടിയെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവന. ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതും അതിൽ നടപടി ആവശ്യപ്പെടുന്നതുമാണ് അറബ് – ഇസ്ലാമിക ഉച്ചകോടി പാസാക്കിയ പ്രമേയം. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള സാമ്പത്തിക – നയതന്ത്ര ബന്ധങ്ങളിൽ അംഗരാഷ്ട്രങ്ങൾ പുനഃരാലോചന നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീൻ…
Read Moreഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് മരണം; ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചും സൗദി അറേബ്യ, യുഎഇ തുടങ്ങി രാഷ്ട്രങ്ങളും രംഗത്ത്
ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീൽ അൽ ഹയ്യയുടെ മകൻ മരിച്ചു. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാജീവനക്കാരും ഒരു ഖത്തർ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നു. അതേസമയം, ഉന്നത നേതാക്കൾ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്ന് ഹമാസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിൽ ആറ് പേര്‍ മരിച്ചെന്നാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. മരിച്ച അഞ്ച് പേരുടെ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരെ ഹമാസ് വിമര്‍ശനം ഉന്നയിച്ചു. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തി.…
Read Moreനൂറു ശതമാനം വിജയം: കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ
റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ ‘എന്റെറോമിക്സ്’ പ്രാരംഭ ക്ലിനിക്കൽ ട്രയലുകൾ ഫലപ്രാപ്തി നേടിയതായി റിപ്പോർട്ടുകൾ. മരുന്ന് ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും മറ്റ് പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. 48 പേരാണ് ട്രയലിന്റെ ഭാഗമായത്. ട്രയലിൽ പങ്കെടുത്തവരിലെല്ലാം മരുന്ന് നൂറു ശതമാനം വിജയമാണെന്നും റഷ്യ അറിയിച്ചു. റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്റെറോമ്കിസ് തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും…
Read Moreഇന്ത്യക്കെതിരേ വീണ്ടും പണിയാൻ ഒരുങ്ങി ‘ട്രംപൻ ‘ എന്ന് സൂചന: ഇത്തവണ പണി ഐടി മേഖലയ്ക്ക്
വാഷിങ്ടൺ: ഇന്ത്യക്കെതിരേ വീണ്ടും ‘ട്രംപൻ പണി’ വരുന്നതായി സൂചന. ഇത്തവണ ഐടി മേഖല ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. യുഎസ് ഐടി കമ്പനികളിൽനിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട് സോഴ്സിങ് നിർത്തലാക്കാൻ ട്രംപ് ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീരുവ വർധിപ്പിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് വീണ്ടും ഇന്ത്യക്കെതിരേ തിരിയുകയാണ്. ട്രംപ് ഭരണകൂടം തീരുമാനം നടപ്പിലാക്കിയാൽ ഇന്ത്യൻ ഐടി മേഖലയ്ക്ക് ഇത് വൻ തിരിച്ചടിയായിരിക്കും. യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട് സോഴ്സിങ് കരാറുകളെ വളരെയധികം…
Read Moreപൊതു ശത്രുവിനെതിരെ ഒന്നിക്കുന്നു; ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും
ഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും. അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുകയാണ് പുതിയ അച്ചുതണ്ടിന്റെ ലക്ഷ്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തെ മറികടക്കാൻ ലോകരാജ്യങ്ങൾക്കിടയിൽ പുതിയ വാതിലുകൾ തുറക്കുകയാണ് ഇന്ത്യ. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ അമേരിക്കക്കെതിരായ വിലപേശലിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. നിർജീവ അവസ്ഥയിലായിരുന്ന ഷാങ്ഹായ് സഹകരണ രാജ്യങ്ങളുടെ കൂട്ടായ്മ പൊതു ശത്രുവിനെതിരെ ഒന്നിക്കുകയാണ്. ലോകത്ത് ക്രൂഡോയിൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന റഷ്യയും അഫ്ഗാനിസ്ഥാനും…
Read Moreഎതിരാളികളല്ല, പങ്കാളികളാകണം: ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ
ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും…
Read Moreഅമേരിക്കയുടെ ഇന്ത്യക്കെതിരെയുള്ള 50 ശതമാനം തീരുവ വ്യാഴാഴ്ച നിലവിൽ വരും
ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ ഇറക്കിയ 50 ശതമാനം അധിക തീരുവ (25 ശതമാനം അധിക തീരുവയും 25 ശതമാനം നിലവിലുള്ള തീരുവയും) നടപടിയിൽ മാറ്റമില്ലെന്ന് അറിയിച്ചു. അമേരിക്കൻ നോട്ടീസ് പ്രകാരം, ഈ പുതിയ തീരുവ വ്യാഴാഴ്ച രാവിലെ 9:30 മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണം. ഇത് അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് അവരുടെ വാദം. എന്നാൽ, അമേരിക്കയുടെ ഈ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്…
Read More