മുംബൈ: ജനപ്രിയ ഗെയിമിംഗ് ആപ്പായ പബ്ജി ഇന്നത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നു നീക്കം ചെയ്തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും കളിക്കാമായിരുന്നു. എന്നാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.…
Read MoreCategory: TECHNOLOGY
തമിഴ് റോക്കേഴ്‌സിനെ എന്നെന്നേക്കുമായി പൂട്ടിച്ച് ആമസോണ്‍
ചെന്നൈ: തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി ലഭ്യമാക്കുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിനെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സീസ് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വെബ്‌സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നേരത്തേയും കര്‍ശന നടപടിയെടുത്തിട്ടുണ്ടെങ്കിലും വെബ്സൈറ്റ് ഇതുവരെയും പ്രവര്‍ത്തിക്കുകയായിരുന്നു. തമിഴ് റോക്കേഴ്‌സ് ടീം അതിന്റെ ഡൊമെയ്ന്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ ട്രാക്കുചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. നേരത്തെ, ഗുഞ്ചന്‍ സക്സേന, ഡാര്‍ക്ക്, റാസ്ഭാരി, ബുള്‍ബുള്‍, പാതാള്‍ ലോക്, ആര്യ, പെന്‍ഗ്വിന്‍, ഗുലാബോ…
Read Moreനിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും കേന്ദ്രത്തിന്റെ നോട്ടീസ്
മുംബൈ: ‘കണ്‍ട്രി ഓഫ് ഒറിജിന്‍’ ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് കേന്ദ്രം നോട്ടീസ് നല്‍കി. എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30 നകം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന എല്ലാ ഇനങ്ങളിലും ‘ഒറിജിന്‍ രാജ്യം’ അഥവാ ഉത്പ്പന്നം ഏതു രാജ്യത്തിന്റെതാണെന്ന് ടാഗ് ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കേണ്ടതുണ്ട്. അടുത്തിടെ ഉണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി കലഹത്തെത്തുടര്‍ന്നാണ് ഇത്തരം മാനദണ്ഡങ്ങള്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പല ഉത്പ്പന്നങ്ങളും കേന്ദ്രം നിരോധിച്ചിരുന്നു. അതേസമയം രണ്ട് കമ്പനികള്‍ക്കും നല്‍കിയ നോട്ടീസില്‍, ഉപഭോക്തൃ…
Read Moreഇലക്ട്രിക് കാർ നിർമാതാക്കളായ ‘ടെസ്ല’ നഗരത്തിൽ ആർ&ഡി കേന്ദ്രം സ്ഥാപിക്കാൻ നീക്കം
ബംഗലൂരു: ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല നഗരത്തിൽ ആർ&ഡി (R&D) കേന്ദ്രം സ്ഥാപിക്കാൻ നീക്കം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചർച്ചകൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീമേഖലകളിൽ ഗവേഷണ-വികസന സാധ്യതകൾ മികച്ചരീതിയിൽ നിലവിൽതന്നെ കർണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവർത്തനംതുടങ്ങുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആഗോള സ്ഥാപനങ്ങളുടെ നിരവധി ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളുരുവിൽ പ്രവർത്തിക്കുന്നുണ്ട്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാൻഡുകൾക്ക് ബെംഗളുരുവിൽ…
Read Moreനിങ്ങൾക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടോ? എങ്കിൽ സുരക്ഷ ഉറപ്പാക്കൂ
ന്യൂഡൽഹി: വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്ന് എസ് ബി ഐ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. Don't be a victim of mobile hackers and learn some smart ways to keep your device secured. Let's make things difficult for the hackers.#BeAlert #BeSafe #CyberSecurity #OnlineFraud #OnlineScam pic.twitter.com/O3TlvCGyGS — State Bank of India (@TheOfficialSBI) August 19, 2020 സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ…
Read Moreഗൂഗിളിന്റെ സേവനങ്ങൾ നിലച്ചു; പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ
ഇന്ത്യയിലും ലോകത്തിലെ പല ഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ സംവിധാനം ഉപയോഗിക്കാനോ മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗൂഗില്‍ ഡ്രൈവിലും പ്രശ്നങ്ങളുണ്ടെന്നും ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധിയാളുകൾ പരാതിപ്പെട്ടു. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും പതിവിൽ കൂടുതൽ സമയം അതിന് വേണ്ടിവരുന്നു. ചിലർക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാൻ സാധിക്കുന്നില്ല. ഇന്ന്…
Read Moreകോവിഡ്: മാളുകളിലും പൊതുസ്ഥലങ്ങളിലും തെർമൽ സ്കാനറുകൾക്കൊപ്പം മണമറിയാനുള്ള ‘സ്മെൽ കാർഡ്’!
ബെംഗളൂരു: കോവിഡ് രോഗികൾക്ക് മണംതിരിച്ചറിയാൻ കഴിയാത്തത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മാളുകളിലും ഓഫീസുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തെർമൽ സ്കാനറുകൾക്കൊപ്പം മണമറിയാനുള്ള ‘സ്മെൽ കാർഡ്’ ഉപയോഗിച്ചും പരിശോധന വേണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിർദേശം. പൂക്കളുടെയോ പഴങ്ങളുടെയോ മണമുള്ള കാർഡുകൾ മാളുകളിലും ഓഫീസുകളിലെത്തുന്നവർക്ക് നൽകുകയാണ് പരിശോധനയുടെ ആദ്യപടി. മണം കൃത്യമായി തിരിച്ചറിയുന്നവരെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കും. കുറഞ്ഞചെലവിൽ ഇത്തരം സ്മെൽ കാർഡുകൾ നിർമിച്ചെടുക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. ‘സ്മെൽ കാർഡ്’ ഉപയോഗിച്ചും പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം മേയർ എം. ഗൗതം കുമാർ നിർദേശിച്ചിരുന്നു. ഈയാവശ്യമുന്നയിച്ച് സർക്കാരിന് കത്തുനൽകിയിട്ടുണ്ടെങ്കിലും ഇതുവരെ…
Read Moreകോവിഡ് വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ച് നഗരത്തിലെ ഗവേഷണസ്ഥാപനം; അംഗീകാരം നല്കി എഫ്.ഡി.എ.യും യൂറോപ്യൻ യൂണിയനും
ബെംഗളൂരു: കോവിഡ് വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ച് നഗരത്തിലെ ‘ഡി സ്കെലെൻ’ എന്ന ഗവേഷണസ്ഥാപനം; അംഗീകാരം നല്കി എഫ്.ഡി.എ.യും യൂറോപ്യൻ യൂണിയനും. ‘സ്‌കെലെൻ ഹൈപ്പർ ചാർജ് കൊറോണ കാനൺ’(ഷൈക്കോകേൻ) എന്ന പേരിൽ ഇറക്കിയ ഉപകരണത്തിന് കോവിഡ് രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന അണുക്കളെ നിർവീര്യമാക്കുന്നതിലൂടെ രോഗവ്യാപനം തടയാൻകഴിയും. ഉപകരണത്തിന് യു.എസ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും(എഫ്.ഡി.എ.) യൂറോപ്യൻ യൂണിയന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. രാജ വിജയകുമാർ പറഞ്ഞു. 10,000 ഘന അടി സ്ഥലത്തെ വൈറസ് വിമുക്തമാക്കാൻ ഈ…
Read Moreടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ രാജ്യത്ത് നിരോധിച്ചു.
ന്യൂഡൽഹി : ടിക് ടോക്, യൂ കാം ഉൾപെടെ ഉള്ള മൊബൈൽ അപ്പ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു. ചൈനയുമായി ബന്ധമുള്ള 59 മൊബൈൽ അപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ഷെയർ ഇറ്റ്, എക്സ് സെന്റർ , യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ്റ്റ്, വൈറസ് ക്ലീനർ, ഡിയു റെക്കോർഡർ തുടങ്ങിയവയാണ് നിരോധിച്ച മറ്റ് പ്രമുഖ അപ്പ്ലിക്കേഷനുകൾ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും പ്രതിരോധ സംവിധാനത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത് എന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
Read Moreകോഗ്നിസെൻ്റിൽ സൈബർ ആക്രമണം;700 ലക്ഷം ഡോളറിൻ്റെ നഷ്ടം കണക്കാക്കുന്നു.
ബെംഗളൂരു : മേസ്റാൻസംവെയറിൻ്റെ അക്രമണത്തിൽ തങ്ങളുടെ ജീവനക്കാരുടെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ നഷ്ടമായതായി കോഗ്നിസെൻ്റ് ടെക്നോളജി സെലൂഷൻ തങ്ങളുടെ ജീവനക്കാരെ അറിയിച്ചു. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ബെക്കി സ്കമിറ്റ് പ്രസ്താാവനയി അറിയിച്ചതാണ് ഇക്കാര്യം. ഈ സൈബർ അക്രമണം മൂലം 50 മുതൽ 70 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് കഴിഞ്ഞ പാതത്തിൽ കമ്പനി പ്രതീക്ഷിക്കുന്നത്. എപ്രിൽ 20 ന് ആണ് ഈ സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്, തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 9നും 11 നും ഇടയിലാണ് ഈ ആക്രമണം നടന്നത്…
Read More