ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ ഒരു മലയാളി താരം!

ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബുകളിലൊന്നാണ് ബാഴ്‌സലോണ എഫ്‌സി. ഇപ്പോഴിതാ, ബാഴ്‌സലോണ എഫ്‌സിയെ പരിശീലിപ്പിക്കാന്‍ ആദ്യമായി കേരളത്തില്‍ നിന്നൊരാള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. തൃശൂര്‍ മുക്കാട്ടുകര സ്വദേശിയായ ഹെയ്ഡന്‍ ജോസാണ് ബാഴ്‌സലോണ ബംഗളൂരു അക്കാദമിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തത്. ഒരു വര്‍ഷത്തെ കരാറിലാണ് ഹെയ്ഡന്‍ ബാഴ്‌സ അക്കാദമിയിലെത്തിയത്. മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹെയ്ഡന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ലൈസന്‍സ് നേടിയ പരിശീലകനാണ്. കൊച്ചിയിലെ അല്‍ എതിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഗോള്‍കീപ്പറായിരുന്നു താരം. ബാഴ്‌സ പരിശീലകനായ ഹെയ്ഡന്‍ ഒരു കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനാണ്.

Read More

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സും ഗോവയും ഇന്ന് നേര്‍ക്കുനേര്‍!

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈക്കിട്ട് 7.30നാണ് മത്സരം. ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ വിജയം നേടാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. നിരന്തരമായി സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ അവസാന മത്സരം പരാജയത്തിന്‍റേതായിരുന്നു. ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് കഴിഞ്ഞ മത്സരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇതിനെതിരെ വിനീതും രംഗത്തെത്തിയിരുന്നു. അതിനാല്‍ താരത്തിന്‍റെ ഇന്നത്തെ…

Read More

ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു.

ബെംഗളുരു: ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു. നവംബര്‍ 30ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ കളിക്കാരുടെ ലേലം നാളെ നടക്കും. ബെംഗളുരു കേന്ദ്രമാക്കി നടത്തിയ ആദ്യ ലീഗിലൂടെ തന്നെ ദേശീയശ്രദ്ധനേടിയ ടൂര്‍ണമെന്റ് 2018ലെ എഡിഷനില്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് സംഘാടകരുടെ ശ്രമം. ഇത്തവണ 150 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 116 കളിക്കാര്‍ നാലു ടീമുകളിലായി കളിക്കും. ഓരോ ടീമിലും 30 കളിക്കാര്‍ വീതമുണ്ടാകും. പുരുഷ വനിതാ കളിക്കാരെ കൂടാതെ കുട്ടികളുടെ ഇനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ് വളക്കൂറുള്ള മണ്ണില്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിന് അരങ്ങുണരുമ്പോള്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ്…

Read More

കാര്യവട്ടത്ത് അങ്കം ജയിക്കാന്‍ ഇന്ന് ഇന്ത്യ ഇറങ്ങുന്നു; ഇത് കളി കാര്യമാവും…

കാര്യവട്ടം: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനമാണു ഇന്ന് നടക്കുക. രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണു സ്‌പോര്‍ട്‌സ് ഹബ്ബ്. അരലക്ഷം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടെങ്കിലും സ്‌ക്രീനുകള്‍ ഉള്ളതിനാല്‍ 42,000 പേര്‍ക്കാണു പ്രവേശനം നല്കുക. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ടി20 മല്‍സരത്തില്‍ കനത്ത മഴ തോര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മല്‍സരം നടത്തിയാണു സ്‌പോര്‍ട്‌സ് ഹബ് കയ്യടി നേടിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. മുംബൈയില്‍…

Read More

വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ ബെംഗളൂരു കീഴടക്കി

ഐഎസ്എല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി കൊമ്പുകുത്തിച്ചു. എടിക്കെയെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു മറികടന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇരുപകുതികളിലായി ഗോള്‍ തിരിച്ചടിച്ച് ബെംഗളൂരു ജയം കൊയ്തത്. ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബെംഗളൂരു മൂന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇന്ത്യക്കു വേണ്ടി ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചിട്ടുള്ള കോമള്‍ തട്ടാലിലൂടെയാണ് 15ാം മിനിറ്റില്‍ എടിക്കെ അക്കൗണ്ട് തുറക്കുന്നത്. എവേര്‍ട്ടന്‍ സാന്റോസ് നല്‍കിയ തകര്‍പ്പന്‍ ത്രൂപാസ് ബോക്‌സിന് തൊട്ടരികില്‍ വച്ചൊരു ഇടംകാല്‍ ഷോട്ടിലൂടെ…

Read More

ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു നോര്‍ത്ത് ഈസ്റ്റ് കെട്ടുകെട്ടിച്ചു

ഐഎസ്എല്ലില്‍ എവേ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു നോര്‍ത്ത് ഈസ്റ്റ് കെട്ടുകെട്ടിക്കുകയായിരുന്നു. മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്നിരിക്കവെയാണ് അവസാന എട്ടു മിനിറ്റിനിടടെ രണ്ടു ഗോളുകള്‍ നേടിയ നോര്‍ത്ത് ഈസ്റ്റ് ഡൈനാമോസിനെ ഫ്യൂസാക്കിയത്. ഫെഡറിക്കോ ഗല്ലെഗോ (82ാം മിനിറ്റ്), ബര്‍ത്തോലോം ഒഗ്‌ബെച്ചെ (90) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍. ഐഎസ്എല്ലില്‍ ഇതുവരെ ഫൈനലില്‍ കളിച്ചിട്ടില്ലാത്ത നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് മുന്നറിയിപ്പ് നല്‍കി കുതിപ്പ് തുടരുകയാണ്. ഈ വിജയത്തോടെ എഫ്‌സി ഗോവയെ പിന്തള്ളി നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. അഞ്ചു…

Read More

സാനിയയ്ക്കും ഷൊഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്; ‘മിർസ മാലിക്ക്’ എന്ന് പേര് വിളിച്ച് പപ്പാ

ഹൈദരാബാദ്: തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു ആണ്‍കുഞ്ഞിനെ വരവേറ്റ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊഹൈബ് മാലിക്കും. തന്‍റെ ട്വിറ്ററിലൂടെ ഷൊഹൈബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്. ‘മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്‍റെ പ്രിയപ്പെട്ട പെൺകുട്ടി ശക്തയായി തന്നെയുണ്ട്’- ഷൊഹൈബ് ട്വിറ്ററിൽ കുറിച്ചു. കുട്ടിയ്ക്ക് ‘മിർസ മാലിക്ക്’ എന്നായിരിക്കും പേരിടുകയെന്ന് സാനിയ നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭവതി ആയിരുന്ന സമയത്തെ ഓരോരോ കൊച്ചു കാര്യങ്ങളും ട്വീറ്റ് ചെയ്തിരുന്ന…

Read More

ലോക ഒന്നാം റാങ്കുകാരുടെ തനിനിറം പുറത്തെടുത്ത ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ കശാപ്പുചെയ്തു

മുംബൈ: നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. മൂന്നാം ഏകദിനത്തിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ കരീബിയന്‍സിനു മേല്‍ കത്തിക്കയറുകയായിരുന്നു.ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് അപ്രാപ്യമായ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് ഇന്ത്യ നേടിയിരുന്നു. മറുപടിയില്‍ ഖലീല്‍ അഹമ്മദിന്റെ തീപ്പൊരി ബൗളിങ് വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. 36.2 ഓവറില്‍ വെറും 153 റണ്‍സിന് വിന്‍ഡീസ് കൂടാരംകയറി. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (54*)…

Read More

ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിനു അവിസ്മരണീയ സമനില.

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിനു അവിസ്മരണീയ സമനില. 0-2നു പിന്നിട്ടുനിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മഞ്ഞപ്പട തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. സൂപ്പര്‍ താരം ടിം കാഹില്‍ (3), മൈക്കല്‍ സുസെരാജ് (31) എന്നിവരുടെ ഗോളുകളില്‍ ആദ്യപകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 0-2ന് പിന്നിലായിരുന്നു. ആദ്യപകുതിയില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെ നാണംകെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചുവന്നു. ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹാട്രിക്ക് സമനിലയാണിത്. ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ തകര്‍ത്ത മഞ്ഞപ്പട പിന്നീടുള്ള മൂന്നു കളികളിലും സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. രണ്ടാം…

Read More

ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം.

ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയെയാണ് ഗോവ മുക്കിയത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവന്‍ വിജയം. ആറു ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. അഞ്ച്, 35 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകള്‍. ഹ്യൂഗോ ബൊമാസും (12) ജാക്കിച്ചാന്ദ് സിങുമാണ്(20) ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. മാര്‍സെലീഞ്ഞോയും (എട്ടാം മിനിറ്റ്), എമിലിയാനോ അല്‍ഫാറോയും പൂനെയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.…

Read More