ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി. Luka Modric beats Messi, Ronaldo to win maiden Ballon d'Or Read @ANI Story | https://t.co/27W25CWpj4 pic.twitter.com/n1cHBtDlqX — ANI Digital (@ani_digital)…
Read MoreCategory: SPORTS
വീഡിയോ: ധോണിയുടെ കൊറിയോഗ്രാഫര്‍… കുഞ്ഞു സിവ!
മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നമ്മുടെ പ്രിയപ്പെട്ട മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പങ്കുവെക്കുന്ന സിവയുടെ പാട്ടും ഡാന്‍സുമെല്ലാം രണ്ടുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നതും. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ഡാന്‍സ് പഠിപ്പിക്കുന്നത് ധോണിയല്ല മറിച്ച് ക്യാപ്റ്റന്‍ കൂളിനെ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്നത് കുഞ്ഞു സിവയും. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. ഇപ്പോള്‍ ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രണ്ട് മണിക്കൂറുകൊണ്ട്…
Read Moreഐഎസ്എല്‍: ബംഗളൂരു എഫ്‌സി കുതിപ്പ് തുടരുന്നു… ബംഗളൂരു 2-1ന് പൂനെ സിറ്റിയെ തകർത്തു.
ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. എന്നാൽ ആഹ്ലാദം അധിക നേരം നീണ്ടു നിന്നില്ല. 15ആം മിനിറ്റിൽ രാഹുല്‍ ബേക്ക സെല്‍ഫ് ഗോള്‍ നേടിയതോടെ പൂനെ ഒരു ഗോൾ നേടുകയിനം മത്സരം സമനിലയിൽ എത്തുകയും ചെയ്തു. ശേഷം തീപാറും പോരാട്ടമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ 88-ാം മിനുറ്റില്‍ രാഹുല്‍ ബേക്ക ഗോൾ മടക്കിയതോടെ ബെംഗളൂരു ജയം ഭദ്രമാക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന…
Read Moreനിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സിന് സമനില
നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ഒെേരായു മല്‍സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇരു ടീമുകളും താളം കണ്ടെത്താൻ വൈകി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ഫോമിലായത്. എന്നാൽ, നല്ല ഗോളവസരം ഉണ്ടാക്കാൻ അവർക്കായില്ല. പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങൾ പാഴാക്കി.…
Read More2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം
ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ് സിങ്, 43,46ആം മിനിറ്റിൽ സിമ്രൻജീത്, 45ആം മിനിറ്റിൽ ലളിത് ഉപാധ്യായ എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്. മലയാളി താരം പി ആർ ശ്രീജേഷ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോരാട്ടത്തിനു മുന്നില്‍ പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച്നില്‍ക്കാനായില്ല. അതേസമയം ഉദ്ഘാടന മൽസരത്തിൽ ബൽജിയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കാനഡയെതകർത്തിരുന്നു.
Read Moreഗോവയെ അവരുടെ മൈതാനത്ത് ബെംഗളൂരു 1-2ന് തകർത്തു.
ഐഎസ്എല്‍: പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ എഫ്‌സി ഗോവയെ അവരുടെ മൈതാനത്ത് ബെംഗളൂരു ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. ഇരുപകുതികളുമായി രാഹുല്‍ ബേക്കൈ (34ാം മിനിറ്റ്), ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (77) എന്നിവരാണ് ബെംഗളൂരുവിന്റ സ്‌കോറര്‍മാര്‍. 72ാം മിനിറ്റില്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസാണ് ഗോവയുടെ ഗോള്‍ മടക്കിയത്. ഈ വിജയത്തോടെ ബെംഗളൂരു ലീഗില്‍ തലപ്പത്തുള്ള ഗോവയ്‌ക്കൊപ്പമെത്തി. ഇരുടീമിനും 16 പോയിന്റ് വീതമാണുള്ളത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ഗോവയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കണ്ടത്. 10ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധുവിന്റെ തകര്‍പ്പനൊരു സേവാണ് ഗോവയ്ക്കു…
Read Moreഐഎസ്എല്‍: ജംഷഡ്പൂരിനെ മുട്ടുകുത്തിച്ച പൂനെയ്ക്ക് സീസണിലെ ആദ്യ ജയം
പൂനെ: ഹോംഗ്രൗണ്ടായ പൂനെയിലെ ബലെവാഡി സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് പൂനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഡിയേഗോ ഒലിവേറ (അഞ്ചാം മിനിറ്റ്), മാറ്റ് മില്‍സ് (86) എന്നിവരാണ് പൂനെയുടെ സ്‌കോറര്‍മാര്‍. 10ാം മിനിറ്റില്‍ സുമീത് പാസ്സിയാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. കളിയിടുനീളം ആധിപത്യ പുലര്‍ത്തിയ പൂനെ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഈ മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്ന പൂനെ ജയത്തോടെ രണ്ടു സ്ഥാനങ്ങള്‍ കയറി എട്ടാംസ്ഥാനത്തെത്തി. അതേസമയം, സീസണിലെ ആദ്യ പരാജയമാണ് ജംഷഡ്പൂരിന് നേരിട്ടത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റോടെ രണ്ടാംസ്ഥാനത്തേക്കു…
Read Moreക്രിക്കറ്റില്‍ മാത്രമല്ല, കേസിലും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം!
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമ പോരാട്ടത്തിൽ ബിസിസിഐക്ക് ജയം. ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നായിരുന്നു പാക് ബോര്‍ഡിന്‍റെ പരാതി. ഇതിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പാക് ബോര്‍ഡിന്‍റെ ആവശ്യം. എന്നാല്‍, പാക് ബോര്‍ഡിന്‍റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഐസിസി തര്‍ക്കപരിഹാര സമിതി അപ്പീല്‍ തള്ളുകയായിരുന്നു. 2014ല്‍ ഇരു ബോര്‍ഡുകളം തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ നടന്നില്ല. ഇതിനെത്തുടര്‍ന്ന് 2014ലും 2015ലും നടക്കേണ്ടിയിരുന്ന…
Read Moreധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്
മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി ഇപ്പോള്‍ ആ പഴയ ഇരുപതുകാരനല്ലെന്ന് ഓര്‍മ വേണമെന്നും കപില്‍ വ്യക്തമാക്കി. ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുത്. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹം കൂടുതല്‍ മത്സരം കളിക്കണമെന്നും കപിൽ ദേവ് പറയുകയുണ്ടായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും കപിൽ ദേവ് പരാമർശിക്കുകയുണ്ടായി. വിരാട് വളരെ സ്‌പെഷ്യലായ വ്യക്തിയാണ്. കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്താല്‍…
Read Moreകുട്ടിയെപോലെ ഓടി റണ്ണൗട്ടായി: സ്വയം ട്രോളി ഗംഭീര്‍
സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണി൦ഗ് ബാറ്റ്സ്മാൻമാനായി മാറിയ താരമാണ് ഗൗതം ഗംഭീര്‍. പലപ്പോഴും ടീമിനെ വിജയത്തിലേയ്ക്ക് പിടിച്ചുയർത്തിയ താരം സ്വയം ട്രോളി രംഗത്തെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട്‌ല മൈതാനത്ത് അമ്പയറോട് കയർക്കുന്ന ഗംഭീറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഫീൽഡറുടെ ത്രോ കണ്ട് അപകടം മണത്തു ക്രീസിൽ തിരിച്ചെത്താൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ഋഷി ധവാൻ ബെയ്ൽ ഇളക്കി കഴിഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഗംഭീറിനെതിരെ ട്രോളുകള്‍ ഇറങ്ങിയതോടെയാണ് താരം തന്നെ സ്വയം ട്രോളി…
Read More