2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ “അണ്‍ സോള്‍ഡ്”

ന്യൂഡല്‍ഹി: യുവി ആരാധകരെ നിരാശപ്പെടുത്തി ഒന്നാം ദിവസത്തെ ഐപിഎല്‍ ലേലം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു കാലത്തെ യുവരാജിനെ അവഗണിച്ച്‌ ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവി ഇത്തവണ ധോണിയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കെയാണ് ഒന്നാം ദിവസം യുവി അവഗണിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം യുവരാജിനെ ഉൾപ്പെടുത്തിയിരുന്നു. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. എന്നാല്‍ അടുത്ത റൗണ്ടില്‍ യുവിയെ ആരെങ്കിലും സ്വന്തമാക്കുമെന്നാണ്…

Read More

തുടര്‍ച്ചയായ തോല്‍വികള്‍;കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്‍റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയുള്ള തീരുമാനം വന്നത്. ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്‍റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ്…

Read More

സൈനയു൦ കശ്യപും വിവാഹിതരായി!

ഇന്ത്യന്‍ ബാഡ്മിന്‍റൻ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ട്വിറ്ററിലൂടെ സൈന തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ‘എന്‍റെ ജീവിതത്തിലെ മികച്ച ഭാഗം’ എന്ന അടിക്കുറിപ്പോടെയാണ് സൈന വിവാഹ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഡിസംബർ 21ന് വിപുലമായ വിവാഹ സൽക്കാരം നടക്കും. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്. Best match of my life#justmarriedpic.twitter.com/cCNJwqcjI5 — Saina Nehwal (@NSaina) December…

Read More

ഐഎസ്എൽ: ബെംഗളൂരു എഫ്‌സി ഈ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നു.

ബെംഗളൂരു: ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രണ്ടു തവണ ജേതാക്കളായ എടിക്കെയെയാണ് ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചത്. 37ാം മിനിറ്റില്‍ വിദേശ താരം എറിക്ക് പാര്‍ത്താലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ വിജയഗോള്‍. 11 മല്‍സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബെംഗളൂരു ഒന്നാംസ്ഥാനത്തു തുടരുകയാണ്. 16 പോയിന്റുള്ള എടിക്കെ ആറാംസ്ഥാനത്തു തന്നെയാണ്. ജയിക്കാനായെങ്കിലും അത്ര ആധികാരികമായിരുന്നില്ല ബെംഗളൂരുവിന്റെ പ്രകടനം. കളിയിലാകെ ബെംഗളൂരു ഒരേയൊരു ഗോള്‍ ശ്രമമമാണ് നടത്തിയത്. അതു ലക്ഷ്യം കാണുകയും ചെയ്തു. മറുഭാഗത്ത് എടിക്കെ ജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌തെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ അവര്‍ക്കു വിനയാവുകയായിരുന്നു. കളിയുടെ ആദ്യ…

Read More

ടോസിടാന്‍ നാണയത്തിനൊരു പകരക്കാരന്‍!

ക്രിക്കറ്റ് മത്സരങ്ങളില്‍ നിര്‍ണ്ണായകമായ ഒരു ചടങ്ങാണ് ടോസ്. കളിയുടെ ഗതി നിര്‍ണ്ണയിക്കുന്ന ഈ ചടങ്ങില്‍ നാണയങ്ങള്‍ക്ക് ഇനി സ്ഥാനമുണ്ടാകില്ല. പരമ്പരാഗതമായ നാണയ രീതിയ്ക്ക് പകരം പുതിയ പരീക്ഷണത്തിന് ഒരുങ്ങുയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്ട്രേലിയന്‍ ട്വന്‍റി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്. നാണയത്തിനു പകരം ടോസിനായി ബാറ്റുപയോഗിക്കാനാണ് തീരുമാനം. പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് ടോസിടാന്‍ ഉപയോഗിക്കുന്നത്. ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യസാധ്യത നല്‍കുന്ന രീതിയിലാണ് ബാറ്റിന്‍റെ നിര്‍മ്മാണം. പ്രത്യേകമായി തയാറാക്കുന്ന ബാറ്റിന്‍റെ രൂപ കല്പനയും നിര്‍മ്മാണവും പ്രശസ്ത ക്രിക്കറ്റ്…

Read More

ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയം

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് വിജയം. 2008-ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് വിജയിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. 322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നി൦സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ അവസാന ടെസ്റ്റ് വിജയം നേടിയത്. അന്ന് പെര്‍ത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ വിജയം. 60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍.…

Read More

മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

പ്ലാസ്റ്റിക് കവറില്‍ ചായം കൊണ്ട് മെസി എന്നെഴുതി അത് ജേഴ്‌സിയായി ധരിച്ച് ലോക ശ്രദ്ധ ആകര്‍ഷിച്ച കുരുന്നാണ്  മുര്‍ത്താസ. മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകനായിരുന്നു ഈ അഫ്ഗാന്‍ ബാലന്‍. പ്ലാസ്റ്റിക് കവര്‍ ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇത് കണ്ട ലയണല്‍ മെസി മുര്‍ത്താസയെയും കുടുംബത്തെയും  കാബൂളിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് മെസിയെ കാണാന്‍ നേരിട്ടെത്തിയ മുര്‍ത്താസയ്ക്ക് മെസി ഒരു പന്തും ജഴ്‌സിയും നല്‍കി. പിന്നീട് ഖത്തറില്‍ വെച്ചും മുര്‍ത്താസ മെസിയെ നേരിട്ടു കണ്ടു. അപ്പോഴും കിട്ടി…

Read More

ഇന്ത്യന്‍ താരങ്ങള്‍ പേടിത്തൊണ്ടന്മാരെന്ന് ഓസീസ് മാധ്യമം!

മുംബൈ: ഇന്ത്യന്‍ താരങ്ങളെ പേടിത്തൊണ്ടന്മാരെന്ന് അഭിസംബോധന ചെയ്ത് ഓസീസ് മാധ്യമം. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്   താരങ്ങളെ രൂക്ഷമായി പരിഹസിച്ച് ഓസീസ് മാധ്യമം രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി പത്രം നല്‍കിയത്. ഇന്ത്യയ്ക്കാര്‍ക്ക് ബൗണ്‍സിനെ പേടിയാണെന്നും പേസ് ബൗളിംഗിന് മുന്നില്‍ തലകുനിക്കുമെന്നുമെല്ലാമാണ് പത്രം വാദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഓസ്‌ട്രേലിയയില്‍ ഉയരുന്നത്. പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദകെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യാ-ഓസ്‌ട്രേലിയ…

Read More

ഗംഭീര്‍ പാഡഴിച്ചു; ആശംസകള്‍ അറിയിച്ച് പ്രമുഖതാരങ്ങളും ബിസിസിഐയും‍!

ന്യൂഡല്‍ഹി: പതിനാല് വര്‍ഷ൦ നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചത്. ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്‍റെ…

Read More

ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ!

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഒളിമ്പിക്സ്. ഒളിമ്പിക്സിന് വേദിയാകാന്‍ ആഗ്രഹിക്കാത്ത രാജ്യങ്ങള്‍ ഉണ്ടാകില്ല. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിന് വേദിയൊരുക്കാൻ അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2032ലെ ഒളിമ്പിക്സിന്‍റെയും 2030ലെ ഏഷ്യൻ ഗെയിംസിന്‍റെയും വേദികൾക്കായി ഇന്ത്യ അവകാശവാദം ഉന്നയിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ഇത് സംബന്ധിച്ച് അനുമതി തേടിയിട്ടുണ്ടെന്ന് ഐ.ഒ.എ അദ്ധ്യക്ഷന്‍ എൻ.രാമചന്ദ്രന്‍ പറഞ്ഞു. ഇതിന് പുറമെ 2020ലെ ഏഷ്യൻ ബീച്ച് ഗെയിംസിന്‍റെ വേദിക്കും അവകാശ വാദം ഉന്നയിക്കുമെന്ന് രാമചന്ദ്രൻ വ്യക്തമാക്കി. ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു…

Read More