ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ റണ്‍മല പടുത്തുയര്‍ത്തി ടീം ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയും (81) നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു രണ്ടാം…

Read More

രമാകാന്ത് അച്‌രേക്കർ അന്തരിച്ചു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ലോകത്തിന് സമ്മാനിച്ച ഗുരുനാഥന്‍ രാമകാന്ത് അച്‌രേക്കർ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്‌രേക്കർ നടത്തിയിരുന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് സച്ചിന്‍ എന്ന ക്രിക്കറ്ററുടെ ഉദയം. സഹോദരന്‍ അജിത്താണ് സച്ചിനെ അച്‌രേക്കറുടെ അക്കാദമിയിലെത്തിക്കുന്നത്. സച്ചിനെ കൂടാതെ വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ, ബൽവീന്ദർ സിംഗ് സന്ധു, ലാൽചന്ദ് രാജ്പൂത്, സമീർ ഡിഗെ, പരസ് മാംബ്രെ, രമേഷ് പൊവാർ തുടങ്ങി നിരവധി പേരെ പരിശീലിപ്പിച്ചത്…

Read More

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ബെംഗളുരു റാപ്‌റ്റേഴ്‌സിന് ജയം.

പൂനെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്  നാലാം സീസണിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ദില്ലി ഡാഷേഴ്‌സിനെ ബെംഗളുരു റാപ്‌റ്റേഴ്‌സ് തോല്‍പ്പിച്ചു. ഇന്ത്യന്‍ താരങ്ങളായ സായ് പ്രണീതിന്റെയും കെ ശ്രീകാന്തിന്റേയും  മികവില്‍ ബെംഗളുരു 3-2 എന്ന നിലയിലാണ് ദില്ലിയെ തോല്‍പ്പിച്ചത്. ദില്ലിക്കുവേണ്ടി കളിച്ച മലയാളി താരം എച്ച് എസ് പ്രണോയിക്ക് ജയം കണ്ടെത്താനായില്ല. പുരുഷന്മാരുടെ ആദ്യ സിംഗിള്‍സില്‍ സായ് പ്രണീത് ആണ് പ്രണോയിയെ വീഴ്ത്തിയത്. 15-12, 14-15, 15-13 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ ജയം. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം പ്രണോയ് രണ്ടാം സെറ്റില്‍ തിരിച്ചെത്തിയെങ്കിലും വാശിയേറിയ മൂന്നാം…

Read More

മെല്‍ബണില്‍ ചരിത്രം കുറിച്ച് ഇന്ത്യ!!

മെല്‍ബണ്‍: വിജയത്തേരിലേരി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം!! 37 കൊല്ലത്തിന് ശേഷം മെല്‍ബണ്‍ മണ്ണില്‍ നേടിയ വിജയത്തിന് തിളക്കമേറെ… മഴയേയും ഓസ്‌ട്രേലിയന്‍ വാലറ്റത്തിന്‍റെ കടുത്ത പ്രതിരോധത്തേയും മറികടന്ന് ഇന്ത്യ ജയം കുറിക്കുമ്പോള്‍ 37 വര്‍ഷം മുന്‍പിലെ ചരിത്രമാണ്‌ തിരുത്തിക്കുറിക്കപ്പെട്ടത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അവസാന മത്സരം സിഡ്‌നിയിലാണ് നടക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണ്. 37 വര്‍ഷത്തിനുശേഷമാണ് മെല്‍ബണില്‍ ഇന്ത്യ വിജയം നേടുന്നത്. ഈ വിജയത്തോടെ മെൽബൺ ഇന്ത്യയുടെ ഏറ്റവും ഭാഗ്യമുള്ള ഓസ്ട്രേലിയൻ ഗ്രൗണ്ടായി മാറിയിരിക്കുകയാണ്. ഈ വിജയത്തോടെ ഇത് മൂന്നാം…

Read More

ദ്രാവിഡിന്‍റെ റെക്കോര്‍ഡ് മറികടന്ന് കോഹ്‌ലി

മെല്‍ബണ്‍: ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരമായ വര്‍ഷമാണ്‌ കടന്നുപോകുന്നത്. വ്യക്തിഗത ജീവിതത്തിലും ക്രിക്കറ്റിലും ഒരേപോലെ തിളങ്ങിയ വര്‍ഷം. ഇന്നലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിവസം പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തിയത്. ഒരു കലണ്ടര്‍ വര്‍ഷം വിദേശത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോഹ്‌ലി മെല്‍ബണ്‍ ടെസ്റ്റില്‍ സ്വന്തമാക്കിയത്. വ്യക്തിഗത സ്‌കോര്‍ 82…

Read More

ടെസ്റ്റ് സ്ക്വാഡിലെ ഏഴ് വയസുകാരന്‍!!

മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുക ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലര്‍. നാളെ മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഈ കൊച്ചു ബാലന്‍ ഉണ്ടായിരുന്നു. കൂടാതെ, മത്സരത്തില്‍ ടിം പെയിനിനൊപ്പം സഹ ക്യാപ്റ്റനായും ആര്‍ച്ചി ഷില്ലറെ നിയമിച്ചിട്ടുണ്ട്. ഹൃദ്‌രോഗിയായ ആര്‍ച്ചി ഷില്ലറിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സാധ്യമാകുന്നത്. മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആര്‍ച്ചി ഷില്ലറിന്‍റെ ആഗ്രഹം സഫലമാക്കി നല്‍കിയിരിക്കുന്നത്. ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്ന…

Read More

സഞ്ജു സാംസണിന്‍റെ വിവാഹ വീഡിയോ ടീസര്‍ പുറത്തിറങ്ങി

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്‍റെ വിവാഹം. നീണ്ട അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്തായിരുന്നു ഇരുവരിലും പ്രണയം മൊട്ടിട്ടത്. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം…

Read More

ഇന്ത്യ ലോകകപ്പ് വേദിയ്ക്കായി നല്‍കേണ്ടത് 160 കോടി!

മുംബൈ: 2023ലെ ലോകകപ്പ് വേദി ലഭിക്കണമെങ്കില്‍ ഇന്ത്യ 160 കോടി രൂപ നല്‍കണമെന്ന് ഐസിസി മുന്നറിയിപ്പ്. ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്‍റി-20 ലോകകപ്പ് നടത്തിപ്പില്‍ നികുതി ഇളവു ചെയ്യാത്തതിന്‍റെ പേരിൽ ഐസിസിക്കു സംഭവിച്ച നഷ്ടം നികത്താനാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നല്‍കി. ഇതിന് പുറമേ ഐസിസി നല്‍കി വരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ മാസം 31ന് മുന്‍പാണ് പണം…

Read More

സഞ്ജുവിന് ഇനി ‘പബ്ലിക്കലി’ ചാരുവിന്‍റെ കൈ പിടിക്കാം!!

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സൽക്കാര൦ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ചെറിയ ചടങ്ങില്‍  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം വിജയം…

Read More

യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനി

ജയ്പുര്‍: ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി. എന്നാല്‍ ഐപിഎല്‍ താരലേലത്തിന്‍റെ രണ്ടാം ദിവസം കഥ മാറി. യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില വെറും ഒരു കോടി രൂപയായിരുന്നു. ആ വിലയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ സ്വന്തമാക്കിയിരിക്കുന്നത്. സ്തെസമയം, 2 വര്‍ഷം മുന്‍പ് ഈ താരത്തിന് വില 16 കോടിയായിരുന്നു!! യുവരാജിനെപ്പോലെ ഒരു താരത്തെ അവസാന…

Read More