മഞ്ഞപ്പട കാത്തിരുന്ന ഗ്രീക്ക് ദൈവം; അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: മാസങ്ങള്‍ നീണ്ട ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ഗ്രീക്ക് – ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് (ഓസ്‌ട്രേലിയ) ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. മെഡിക്കല്‍സ് ഒഴികെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ക്ലബ് വ്യക്തമാക്കി. ഗ്രീസില്‍ ജനിച്ച് ജിയാനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കരിയറിന്റെ സിംഹഭാഗവും ഗ്രീക്ക് ക്ലബ്ബുകളില്‍ കളിച്ച ജിയാനു ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകളായ കവാല, പി എ ഒ കെ,…

Read More

ഐ. എം വിജയന് ഡോക്ടറേറ്റ് 

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബഹുമതി.  കായിക മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നല്‍കിയത്. ഈ മാസം 11ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇന്‍റര്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ മത്സരത്തിനു ശേഷം മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത അനുഭവമാണെന്നും വിജയന്‍ പറഞ്ഞു. 1999ല്‍…

Read More

കോഹ് ലിയ്ക്ക് കോവിഡ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാൽദീവ്‌സിൽ അവധി ആഘോഷിച്ച് ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷമാണ് താരത്തിന് ബാധ സ്ഥിരീകരിച്ചത്. താരത്തിന് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ബാധ സ്ഥിരീകരിച്ചിരുന്നു. തീർച്ചയായും മാറി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ, 24-ന് ആരംഭിക്കുന്ന ലെഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ്  ബാധ മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. കോവിഡിൻറെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് അമിതഭാരം നൽകേണ്ടതില്ലെന്ന്…

Read More

ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സി വിട്ടു

ബെംഗളൂരു: മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്‌സി ഐഎസ്‌എൽ ക്ലബ് വിട്ടു. ക്ലബ് വിട്ട വിവരം ബെംഗളൂരു എഫ്‌സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന ആഷിഖ് അടുത്ത സീസൺ മുതൽ എടികെ മോഹൻ ബഗാനിൽ കളിച്ചേക്കുമെന്നാണ് സൂചന. 25കാരനായ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നെങ്കിലും , ഇത് വിജയിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

Read More

മഴയെ തുടർന്ന് അഞ്ചാം ടി 20 വൈകുന്നു

ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 മഴ തുടർന്ന് വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ പെയ്തത്തോടെയാണ് കളി തടസപ്പെട്ടത്. ടോസ് കഴിഞ്ഞ് മത്സരം ആരംഭിക്കാന്‍ തയ്യാറെടുക്കവേയാണ് മഴയെത്തിയത്. ഇരു ടീമുകളും 2-2ന് തുല്യതയില്‍ നില്‍ക്കുന്നതിനാല്‍ പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരമാണിത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. തബ്രൈസ് ഷംസി, മാര്‍ക്കോ യാന്‍സന്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ…

Read More

ബെംഗളൂരു എഫ്സി മുഖ്യ പരിശീലകനായി സൈമൺ ഗ്രേസനെ നിയമിച്ചു 

ബെംഗളൂരു: 2022-23 സീസണിന് മുന്നോടിയായി ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലീഷ് താരം സൈമണ്‍ ഗ്രേസനെ നിയമിച്ചതായി ബെംഗളൂരു എഫ്‌സി ഇന്നലെ അറിയിച്ചു. ‘ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് ഞാന്‍ രണ്ട് വര്‍ഷം മുമ്പ് ചിന്തിച്ചിരുന്നു എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധി കാരണം എല്ലാം നിര്‍ത്തിവച്ചു. ഇത്തരത്തിൽ ഒരു അവസരം വീണ്ടും വന്നപ്പോള്‍, അത് എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് എന്റെ ഫുട്ബോള്‍ കരിയറിന് ഒരു പുതിയ അവസരമാണ്. ഇത് എന്നെ ശരിക്കും ഉത്തേജിപ്പിക്കുന്ന ഒന്നാണ്’, തന്റെ കരാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രേസണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലണ്ടിലെ മുന്‍നിര…

Read More

UEFA Champions League| ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്

പരിസ്: സ്വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണെന്ന് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതോടെ ഏഴാം കിരീടത്തിന് ലിവർപൂള്‍ ഇനിയും കാത്തിരിക്കണം. 59-ാം മിനുറ്റില്‍ വാല്‍വർദെയുടെ അസിസ്റ്റില്‍ ആകാരമാർന്ന ഫിനിഷിംഗോടെ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചത്. ശരിക്കും കളിയിലെ താരം റയലിന്റെ വല കാത്ത കോർട്വാ തന്നെയാണ്. ഗോള്‍ബാറിന് കീഴെ കൈവല കെട്ടിയ പോലെ കോർട്വാ റയലിനെ കാത്തു.മത്സരത്തിന്‍റെ അവസാന മിനുറ്റുകളിലും സലായെയും…

Read More

ഐപിഎൽ ഫൈനലിലെ രണ്ടാമത്തെ ടീം ആര്? രാജസ്ഥാനും ബെംഗളൂരുവും ഇന്ന് നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളി ഫയറില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സും മൂന്നാം സ്ഥാനക്കാരായ ലക്‌നൗവിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബെംഗളൂരുവുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിച്ചാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്താണ് എതിരാളി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലാണ് സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരവും ഞായറാഴ്ചത്തെ ഫൈനലും നടക്കുന്നത്. ഏറ്റവും സന്തുലിതമായ ടീമുമായിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം കിരീടത്തിനായി ഇറങ്ങുന്നത്. ഐപിഎല്ലില്‍ ഇത്തവണ റണ്‍വേട്ടയില്‍ മുമ്പ്mനായ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയില്‍ മുമ്പനായ യുസ്വേന്ദ്ര ചാഹലും നിറഞ്ഞാടുന്ന രാജസ്ഥാനാണ്…

Read More

ആർസിബി യോട് തോറ്റ് ലക്നൗ മടങ്ങി

കൊൽക്കത്ത : ഇന്നലെ നടന്ന ഐപിഎൽ മാച്ചിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരായ ഐ.പി.എല്‍ എലിമിനേറ്ററില്‍ തോറ്റ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളുരുവിന് നാലുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ലക്നൗവിന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിലെത്തിയതേയുള്ളൂ. സെഞ്ച്വറി നേടിയ രജത് പാട്ടീദാറിന്റെയും (54പന്തുകളില്‍ 12 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 112 റണ്‍സ്),ദിനേഷ് കാര്‍ത്തികിന്റെയും (22 പന്തുകളില്‍ അഞ്ചുഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 37 റണ്‍സ്…

Read More

ആർസിബി – ലഖ്‌നൗ പോരാട്ടം ഇന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഇഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടിലേക്ക് പ്രവേശിക്കും. ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സായിരിക്കും ഇവരുടെ എതിരാളികള്‍. തങ്ങളുടെ കന്നി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ ഒന്‍പത് ജയവുമായി മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനും ലഖ്നൗവിനും 18 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം സഞ്ജു സാംസണിന്റെ ടീമിനെ തുണച്ചു. മറുവശത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ്…

Read More