ബൈക്ക് അപകടത്തിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു എൻഎച്ച്-75ൽ കുനിഗലിന് സമീപം ഞായറാഴ്ച ഓടിക്കൊണ്ടിരുന്ന സ്‌പോർട്‌സ് ബൈക്ക് നിയന്ത്രണം തെറ്റി പാലത്തിൽ നിന്ന് താഴേക്ക് വീണുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ മരിച്ചു. ബെംഗളൂരു പദ്മനാഭനഗർ സ്വദേശിയായ സൂരജ് എൻജെ (27) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഇൻഫോസിസിൽ ജീവനക്കാരനായിരുന്നു മരിച്ച സൂരജ്.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

ബെല്ലൂരിലേക്ക് പോകുകയായിരുന്ന സൂരജ് ഡ്യുക്കാറ്റി ബൈക്കിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് സഞ്ചേരിച്ചിരുന്നത്. രാവിലെ ഏഴ് മണിയോടെ ഗവിമാതയിലെ പാലത്തിൽ യാത്രചെയ്യവേ വാൻ ഇടിച്ച് തെറിച്ച് പാലത്തിന്റെ താഴേയ്ക്ക് വീഴുകയായിരുന്നു. കഴുത്തിലും സുഷുമ്നാ നാഡിയിലും തുടയിലും പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts