അനധികൃത ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂട്ടിടാനൊരുങ്ങി ബിബിഎംപി 

ബെംഗളൂരു: പാർപ്പിട മേഖലകളിൽ അനധികൃതമായി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് തടയാനുള്ള നടപടിയുമായി ബിബിഎംപി.

നികുതി വെട്ടിക്കാനായി വീടുകളിലും മറ്റും ഓഫീസുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന്ബി ബിഎംപി അധികൃതർ അറിയിച്ചു.

ആദായ നികുതി വരുമാനത്തിൽ മുന്നിൽ ഉള്ള ബെംഗളൂരുവിൽ വസ്‌തു നികുതി വരുമാനത്തിൽ കുറവുള്ളതായാണ് ബിബിഎംപി നടത്തിയ ഡ്രോൺ സർവേയിൽ കണ്ടെത്തിയത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

നിലവിലെ സാമ്പത്തിക വർഷത്തിൽ 5400 കോടി രൂപ നികുതിയായി പിരിച്ചെടുക്കാനാണ്  ബിബിഎംപി പദ്ധതി ഇടുന്നത് . നിലവിൽ അത് 2000 കോടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts