തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്.

ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും പൂരത്തിന്‍റെ താളവും വര്‍ണവുമായിരിക്കും. രാവിലെ 9 നും 10.30നും ഇടയില്‍ പാറമേക്കാവ് ക്ഷേത്രത്തിലും 10.30- 10.50നും ഇടയില്‍ തിരുവമ്ബാടി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറും. എട്ടാം തിയതിയാണ് സാമ്ബിള്‍ വെടിക്കെട്ട്. 9ന് പൂര വിളംബരം.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

10ന് പുലര്‍ച്ചെ ഘടക പൂരങ്ങളുടെ വരവോടെ തേക്കിന്‍കാട് നിറയും. പിന്നെ ആഘോഷത്തിന്‍റെ രാപ്പകല്‍. മുന്‍വര്‍ഷങ്ങളെക്കാള്‍ ആളുകള്‍ വരുമെന്നതിനാല്‍ ശക്തമായ സുരക്ഷയൊരുക്കാന്‍ പൊലീസ് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts