കോവിഡ് ഉണ്ടോ അറിയാൻ ഇനി ഒന്നു ഊതിയാൽ മതി

വാഷിംഗ്ടണ്‍: ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്‍സ്‌പെക്‌റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര ഉപയോഗത്തിനായി   അനുമതി നല്‍കി.

ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിയാണ് പരിശോധന നടത്തുന്നത്.

സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് സമയം   എടുക്കുമെന്നും എഫ്ഡിഎ അറിയിച്ചു. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ഈ ഉപകരണത്തെ എഫ്ഡിഎയുടെ സെന്റര്‍ ഫോര്‍ ഡിവൈസസ് ആന്‍ഡ് റേഡിയോളജികല്‍ ഹെല്‍തിന്റെ ഡയറക്ടര്‍ ഡോ. ജെഫ് ഷൂറന്‍ വിശേഷിപ്പിച്ചത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

പോസിറ്റീവ് ടെസ്റ്റ് സാംപിളുകള്‍ തിരിച്ചറിയുന്നതില്‍ ഉപകരണം 91.2% വും നെഗറ്റീവ് ടെസ്റ്റ് സാംപിളുകള്‍ തിരിച്ചറിയുന്നതില്‍ 99.3% വും കൃത്യതയുണ്ടെന്ന് എഫ്ഡിഎ വ്യക്തമാക്കി. ആഴ്ചയില്‍ ഏകദേശം 100 ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ ഓരോന്നും പ്രതിദിനം ഏകദേശം 160 സാംപിളുകളുടെ പരിശോധനയ്ക്ക് ഉപയോഗിക്കാനാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts