കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷത്തോളം വിദ്യാര്‍ഥികൾ സ്കൂളുകളിൽ എത്തും.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണ് തിങ്കളാഴ്ച സ്കൂളുകളിലേക്കെത്തുക. കോവിഡിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts