പരാതികളുടെ പശ്ചാത്തലത്തിൽ ടോവിംഗ് സംവിധാനം സർക്കാർ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : നഗരത്തിൽ നിലവിലുള്ള ടോവിംഗ് സംവിധാനം സർക്കാർ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ടോവിംഗിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി അനിഷ്ട സംഭവങ്ങളെത്തുടർന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച ഡിജി ആൻഡ് ഐജിപി, ബെംഗളൂരു പോലീസ് കമ്മീഷണർ, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം സർക്കാർ സഹിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു. ടോവിംഗ് തർക്കത്തിന്റെ പേരിൽ ഒരു സ്ത്രീയെ ട്രാഫിക് ഉദ്യോഗസ്ഥൻ ചവിട്ടുന്ന വീഡിയോ വൈറലായതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

നേരത്തെ നോ പാർക്കിംഗ് സോണുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പോലീസ് ഡിപ്പാർട്ട്‌മെന്റ് കൊണ്ട് പോയിരുന്നു. ഇത് പിന്നീട് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസികൾക്ക് കൈമാറുകയും ഇത് മുൻപും നിരവധി സംഭവങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts