സീഫുഡ് യൂണിറ്റിലെ 20 ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം; അമോണിയ ചോർച്ചയെന്ന് സംശയം

ബെംഗളൂരു : മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബൈക്കംപാടിയിലെ യൂണിറ്റിൽ ചൊവ്വാഴ്ച രാസവസ്തു ചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്വകാര്യ സീഫുഡ് കമ്പനിയിലെ 20 ഓളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് എൺപതോളം ജീവനക്കാർ യൂണിറ്റിൽ ഉണ്ടായിരുന്നതായി സംഭവസ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

രാവിലെ 11.30ഓടെ മീൻ സംഭരണ, കയറ്റുമതി യൂണിറ്റിൽ അമോണിയ ചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts