ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കരൻ സർവ്വീസിൽ തിരികെയെത്തി

ബെംഗളൂരു : ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം ശിവശങ്കര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്ന ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച്ചയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

എന്നാല്‍ ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല. പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനമെടുക്കും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷുമായി ബന്ധം പുറത്തുവന്നതിന് പിന്നാലെ ആണ് കഴിഞ്ഞ വര്‍ഷം ജൂലൈ 16 ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts