ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ മലയാളി വിദ്യാർഥിക്ക് വെങ്കലം

ബെംഗളൂരു : ഏഷ്യൽ രാജ്യങ്ങളിൽനിന്നുള്ള അംഗപരിമിതി നേരിടുന്ന കൗമാരക്കാർക്കും യുവാക്കൾക്കുമുള്ള കായിക മത്സരമായ ഏഷ്യൻ യൂത്ത് പാരാഗെയിംസ് 2021, ഗെയിംസിൽ ബെംഗളൂരുവിലെ മലയാളി വിദ്യാർഥിക്ക് വെങ്കലം. ബഹ്‌റൈനിൽ നടന്ന ഏഷ്യൻ യൂത്ത് പാരാഗെയിംസ് ടി.-46 എന്ന വിഭാഗത്തിൽ മത്സരിച്ച ബെംഗളൂരു സെയ്ന്റ് ജോസഫ് പി.യു. കോളേജിലെ ഒന്നാംവർഷ പി.യു. വിദ്യാർഥി ബെന്നറ്റ് ബിജു ജോർജാണ് 400 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയത്.

  യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

വലതുകൈയുടെ മുട്ടിന് താഴേക്ക് ഇല്ലാത്ത ബെന്നറ്റ് ഏറെ നാളത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ് ഈ വെങ്കല നേട്ടം. നാലുവർഷങ്ങളായി ദേശീയതലത്തിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ടെങ്കിലും അന്തർദേശീയ തലത്തിൽ ഇതാദ്യമായി ആണ് സെയ്ന്റ് മെഡൽ ജേതാവാകുന്നത് . പത്തനംതിട്ട കുമ്പാളംപൊയ്ക പട്ടരേത്ത് കുടുംബത്തിലെ ബിജു ജോർജ് ജൂലി ബിജു ജോർജ് ദമ്പതികളുടെ മകനാണ് ബെന്നറ്റ്, സഹോദരൻ ജിന്നറ്റ് ബിജു ജോർജാണ്. ബെംഗളൂരു വിവേക്‌നഗറിലാണ് താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us