ചെന്നൈ: നവംബർ 29 തിങ്കളാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ വെല്ലൂരിന് സമീപം ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് തമിഴ്നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ടിഎൻഎസ്ഡിഎംഎ) അറിയിച്ചു.
വെല്ലൂരിൽ നിന്ന് 59.4 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച പുലർച്ചെ 4.17 ന് 25 കിലോമീറ്റർ താഴ്ചയിലാണ് സംഭവം നടന്നതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. എന്നാൽ, പ്രദേശത്ത് ജീവഹാനിയോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Earthquake of Magnitude:3.6, Occurred on 29-11-2021, 04:17:22 IST, Lat: 12.78 & Long: 78.60, Depth: 25 Km ,Location: 59km WSW of Vellore, Tamil Nadu, India . It has been reviewed. No impact pic.twitter.com/EGRBEi1HW3
— TN SDMA (@tnsdma) November 29, 2021