കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വില്‍ക്കരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമ്‌ൽ (ഭാരത് ഏർത്ത് മൂവേഴ്സ് ലിമിറ്റഡ്) സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി മോദിക്കു കത്തയച്ചു. രാജ്യരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള തന്ത്രപ്രധാന സ്ഥാപനമായ ബെമ്ൽ വർഷം 20 കോടി രൂപ ലാഭവിഹിതമായും 600 കോടി രൂപ നികുതിയായും കേന്ദ്രസർക്കാരിനു നൽകുന്നുണ്ട്.

52 രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്. കേന്ദ്രത്തിന് 54% ഓഹരിയുള്ള മിനി നവരത്ന വിഭാഗത്തിൽ പെട്ട ബെമ്‌ലിന്റെ 26% ഓഹരികൾ കൂടി വിൽക്കണമെന്ന നിതി ആയോഗ് ശുപാർശ പ്രായോഗികമല്ല. തന്ത്രപ്രധാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ലെന്ന 2000ലെ എൻഡിഎ സർക്കാർ നിലപാടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

ലാഭമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചാൽ കുത്തകകൾ ലാഭം കൊയ്യുമെന്നല്ലാതെ രാജ്യത്തിനു ഗുണമില്ലെന്നും ഈ നടപടി രാജ്യരക്ഷയെ തന്നെ ബാധിക്കാമെന്നും കത്തിൽ പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച സിദ്ധരാമയ്യയ്ക്കു ബെമ‌്‌ലിന്റെ പ്രശ്നങ്ങൾ വിവരിച്ചു കത്തയച്ചിരുന്നു.

  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts

Click Here to Follow Us