ബെംഗളൂരു മെട്രോ ലൈൻ; പച്ചപ്പ് നഷ്‌ടമായതിൽ എതിർപ്പുകളുടെ പ്രവാഹം

ബെംഗളൂരു; കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന ഒആർആർ-എയർപോർട്ട് നമ്മ മെട്രോ പദ്ധതിയുടെ അലൈൻമെന്റിനൊപ്പം നാലായിരത്തോളം മരങ്ങൾ നഷ്‌ടപ്പെട്ടതിൽ പൗരന്മാരിൽ നിന്ന് 500 ഓളം എതിർപ്പുകളും നിർദ്ദേശങ്ങളും അധികൃതർക്ക് ലഭിച്ചു.

നമ്മ മെട്രോയുടെ II എ, ബി ഘട്ടങ്ങൾക്ക് കീഴിൽ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 55 കിലോമീറ്റർ ശൃംഖല നിർമ്മികാണാന് നിർദ്ദേശിച്ചിട്ടുള്ളത്. സിൽക്ക് ബോർഡിൽ നിന്ന് ആരംഭിച്ച് കെ.ആർ. പുരം, നാഗവാര, ഹെബ്ബാൾ വിമാനത്താവളത്തിലേക്ക് ഉള്ള അലൈൻമെന്റിൽ നിന്ന് മരങ്ങൾ നീക്കുന്നതിന് ബാച്ചുകളായി പൊതു അറിയിപ്പ് നൽകികഴിഞ്ഞു. .

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

പല വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും പ്രതികൂലമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട് എന്നാൽ . “അലൈൻമെന്റിലെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും പല മരങ്ങളെയും രക്ഷിക്കാം. നിർഭാഗ്യവശാൽ, ബിഎംആർസിഎൽ എല്ലാം ഒരു എഞ്ചിനീയറിംഗ് വീക്ഷണകോണിൽ നിന്നുമാത്രം ആണ് കാണുന്നത്,” എന്ന് പരിസ്ഥിതി വിദഗ്ധൻ എ.എൻ. യെല്ലപ്പ റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts