ബെംഗളൂരുവിൽ യുവാവിന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ

ബെംഗളൂരു : സൗത്ത് ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കനാലിന് സമീപം കണ്ടെത്തി. ഭാരതിനഗർ സ്വദേശി തരുണി (20) ന്റെ മൃതദേഹമാണ് ബനശങ്കരി ഡിസൂസ നഗറിലെ കനാലിന് സമീപം കണ്ടെത്തിയത്.

യുവാവിന്റെ കൈകളും കാലുകളും ബന്ധിച്ച നിലയിലും വായും മൂക്കും ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .യുവാവിന്റെ ചിത്രം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ടെന്നും വേറെ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയിട്ട് മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്നും പോലീസ് നിഗമനം.ആർ.ആർ. നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts