ദസറ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി മൈസൂരുവിൽ നിന്നു രണ്ടു സ്പെഷൽ ട്രെയിനുകൾ.

ബെംഗളൂരു∙ ദസറ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി മൈസൂരുവിൽ നിന്നു രണ്ടു സ്പെഷൽ ട്രെയിനുകൾ. വിജയദശമി ദിവസം മൈസൂരുവിൽ നിന്നു ബെംഗളൂരുവിലേക്കും ചാമരാജ് നഗറിലേക്കുമാണ് അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക.

ഇതിനു പുറമെ ധാർവാഡ്–മൈസൂരു എക്സ്പസിനു(17301–02) 29നും 30നും ബെലഗുള, സാഗരകട്ടെ, ഹൊസ അഗ്രഹാര, അക്കിഹെബ്ബാൾ, മാവിൻകെരെ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. മൈസൂരു–ശിവമൊഗ്ഗ(56259–70), മൈസൂരു–ബെംഗളൂരു(56263–64), മൈസൂരു–ചാമരാജ്നഗർ(56203–04), മൈസൂരു–തലഗുപ്പ(56275–76) ട്രെയിനുകളിൽ 29 മുതൽ ഒക്ടോബർ രണ്ടുവരെ കൂടുതൽ പേർക്കു യാത്ര ചെയ്യുന്നതിനായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ അധികമായി ഉൾപ്പെടുത്തുകയും ചെയ്യും.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

സ്പെഷൽ ട്രെയിനുകൾ 

1. ചാമരാജ്നഗർ–മൈസൂരു(0627–08) അൺറിസർവ്‍ഡ് സ്പെഷൽ. 30നു രാത്രി 8.40നു മൈസൂരുവിൽ നിന്നു പുറപ്പെട്ട് 10.20നു ചാമരാജ് നഗറിലെത്തും. മടക്കയാത്ര 10.35നു പുറപ്പെട്ട് രാത്രി 12.15നു മൈസൂരുവിലെത്തും. 2. ബെംഗളൂരു–മൈസൂരു (06215–16) അൺറിസർവ്ഡ് സ്പെഷൽ. 30നു രാത്രി 10.30നു മൈസൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 1.30നു ബെംഗളൂരുവിലെത്തും. ഒക്ടോബർ ഒന്നിനു പുലർച്ചെ രണ്ടിനു പുറപ്പെടുന്ന മടക്ക ട്രെയിൻ 4.45നു മൈസൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts