മണ്ണിടിച്ചിൽ കാരണം ട്രെയിനുകൾ വഴി തിരിച്ചു വിട്ടു

ബെംഗളൂരു: ഇന്നത്തെ ട്രെയിനുകളുടെ കാൻസലേഷനും വഴിതിരിച്ചു വിടലും ചുവടെ ചേർക്കുന്നു.

മംഗളൂരു സെൻട്രൽ – തോകൂർ വിഭാഗത്തിലെ പാഡിൽ – കുലശേഖര (സിംഗിൾ ലൈൻ) തമ്മിലുള്ള മണ്ണിടിച്ചിൽ കാരണം ചുവടെ പറയുന്ന ട്രെയിൻ നമ്പർ 06586, ട്രെയിൻ നമ്പർ 06585 റദ്ദാക്കിയതായും ട്രെയിൻ നമ്പർ 09262 വഴിതിരിച്ചു വിട്ടതായും സൗത്ത് വെസ്ററ് റെയിൽവേ അറിയിച്ചു.

റദ്ധാക്കിയ ട്രെയിനുകൾ:

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

1. ട്രെയിൻ നമ്പർ 06586 കാർവാർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് കാർവാറിൽ നിന്ന് ഇന്ന് (16.07.2021) ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കി.

2. ട്രെയിൻ നമ്പർ 06585 കെ എസ് ആർ ബെംഗളൂരു – കാർവാർ എക്സ്പ്രസ് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ഇന്ന് (16.07.2021) സ്‌പെഷ്യൽ യാത്ര റദ്ദാക്കി.

അതോടൊപ്പം ബാംഗ്ലൂർ വഴി ഓടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 09262 പോർബന്ദർ – കൊച്ചുവേലി എക്സ്പ്രസ് മംഗലാപുരം പാതയിലൂടെ വഴി തിരിച്ചു വിട്ടു. മഡ്ഗാവ്, ഹബ്ബല്ലി, അർസിക്കെരെ, ഹസ്സൻ, മംഗളൂരു വഴി കേരളത്തിലെത്തുമെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ, സൗത്ത് വെസ്റ്റേൺ റെയിൽ‌വേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts