ക്ലൌഡ് സീടിംഗ് ന് തുടക്കമായി;മഴമേഘങ്ങളെ താഴെയിറക്കാന്‍ ജക്കൂറില്‍ നിന്നും വിമാനങ്ങള്‍ പറന്നു തുടങ്ങി.

ബെംഗളൂരു: കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ ക്ലൗഡ് സീഡിങ്ങിന് തുടക്കമായി. ജക്കൂർ എയർഫീൽഡിൽ തയാറാക്കിയ രണ്ട് 44 എ സീരീസിലുള്ള വിമാനങ്ങളിലാണ് മേഘങ്ങളിൽ ഡ്രൈ ഐസ് വിതച്ചുള്ള ക്ലൗഡ് സീഡിങ് ആരംഭിച്ചത്. ആദ്യദിനത്തിൽ മാഗഡി മേഖലയിലാണ് സോഡിയം ക്ലോറൈഡും പൊട്ടാഷ്യവും അടങ്ങിയ മിശ്രിതം വിതറിയത്. മേഘവിന്യാസം അനുകൂലമാകാത്തതിനാൽ വൈകിട്ടാണ് വിമാനങ്ങൾ പറന്നുയർന്നത്.

മേഘങ്ങളിൽ വരുന്ന വ്യത്യാസം അറിയാൻ ഹെബ്ബാളിലെ ജികെവികെ ക്യാംപസിൽ മൂന്ന് റഡാറുകളും ക്രമീകരിച്ചിട്ടുണ്ട്. മന്ത്രി എച്ച്.കെ.പാട്ടീൽ, കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ എന്നിവരാണ് ക്ലൗഡ് സീഡിങ് ഫ്ലാഗ് ഓഫ് ചെയ്തത്. മൈസൂരു, ബെളഗാവി, ഗദഗ്, യാദ്ഗീർ ജില്ലകളിലും വരും ദിവസങ്ങളിൽ ക്ലൗഡ് സീഡിങ് ആരംഭിക്കുമെന്ന് മന്ത്രി എച്ച്.െക.പാട്ടീൽ പറഞ്ഞു. ക്ലൗഡ് സീഡിങ് കർഷകർക്ക് ദോഷകരമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഹൊയ്സാല പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 35 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്. രണ്ട് വിമാനം ഉപയോഗിച്ച് 60 ദിവസം ക്ലൗഡ് സീഡിങ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts