സിൽക്ക് ബോർഡ്-കെ.ആർ.പുര മെട്രോ പാത 2025 ൽ പ്രവർത്തന സജ്ജമാകും.

ബെംഗളൂരു : സിൽക്ക് ബോർഡ് – കെ.ആർ.പുര മെട്രോ പാത 2025 ജൂണിലും കെ.ആർ.പുര – വിമാനത്താവളം പാത 2025 സെപ്റ്റംബറിലും പ്രവർത്തിച്ച തുടങ്ങുന്ന രീതിയിൽ നിർമാണ പ്രവർത്തന സമയം ക്രമീകരിച്ചതായി ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റയിൽ കോർപറേഷൻ ലിമിറ്റഡ്).

ഔട്ടർ റിംഗ് റോഡിലൂടെയുളള സിൽക്ക് ബോർഡ് – കെ.ആർ പുര പാതയുടെ നീളം 19.75 കിലോമീറ്റർ ആണ്. വിമാനത്താവള പാതയുടെ ദൂരം 38.44 കിലോമീറ്ററും.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

ആദ്യഘട്ടത്തിൽ 3.38 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന സിൽക്ക്ബോർഡ് – കെ.ആർ.പുര പാതക്ക് 5994.94 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. 13 സ്റ്റേഷനുകൾ ഉള്ള ഈ പാതയുടെ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് കഴിഞ്ഞു.

10584.15 കോടി ചെലവു പ്രതീക്ഷിക്കുന്ന വിമാനത്താവള പാതയുടെ 87 % സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു, 17 സിറ്റേഷനുകളിലായി 4.33 ലക്ഷം പ്രതിദിന യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

മുഖ്യമന്ത്രി യെദിയൂരപ്പ അധ്യക്ഷനായ ബെംഗളൂരു മെട്രോ പൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി 14788 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts