വാക്‌സിൻ ക്ഷാമം; കുത്തുവെപ്പിനായി അയൽ ജില്ലകളിലേക്ക് നഗരവാസികളുടെ കൂട്ട പാലായനം

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതിനാൽ അയൽ ജില്ലകളിലേക്ക് വാക്സിനേഷൻ എടുക്കാൻ നഗരത്തിൽ നിന്ന് പോകുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്.

ഇന്റർനെറ്റിൽ നിന്നും വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും വാക്‌സിൻ ലഭ്യതയെ കുറിച്ച് കിട്ടുന്ന തത്സമയ വിവരങ്ങളും അയൽ ജില്ലകളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന സൗകര്യവുമാണ് നഗരവാസികൾക്ക് സഹായകമാകുന്നത് എന്നാണ് കരുതുന്നത്.

വാക്സിനേഷൻ എടുക്കാൻ ചിക്കബെല്ലപ്പൂർ, കോലാർ, രാമനഗര, തുമകൂർ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലേക്ക് പെട്ടെന്നുള്ള ആളുകളുടെ ഒഴുക്ക് ഇന്റർനെറ്റ് വിജ്ഞാനമില്ലാത്ത അവിടങ്ങളിലെ ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നത് വൈകിപ്പിക്കുമെന്നാണ് ഇപ്പോൾ പൊതുവെയുള്ള ആശങ്ക.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

നഗരത്തിലെയും സമീപ ജില്ലകളിലെയും വാക്‌സിൻ ലഭ്യതയെ കുറിച്ച് അറിയാൻ കഴിയുന്ന Bangalore Vaccine Update, @Blore-Vaccine എന്നീ ട്വിറ്റർ ഹാൻഡിലുകളും വിവിധ ടെലഗ്രാം ഗ്രൂപ്പുകളും വിവിധ വെബ് ലിങ്കുകളും നഗരവാസികൾക്ക് സഹായകമാകുന്നു.

“ഞാൻ ഇവിടെ രാവിലെ 9:10ന് എത്തി, ഏകദേശം 9:40ന് ടോക്കൺ കിട്ടി. 10:30ന് വാക്‌സിൻ എത്തി, പക്ഷെ അവർ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്കാണ് മുൻഗണന നൽകിയത്. എന്നിട്ടും രാവിലെ 11:15ന് വാക്‌സിൻ കിട്ടി. ഇവിടെ ക്യുവിലുള്ള പകുതിയോളം പേരും ബെംഗളൂരുവിൽ നിന്ന് വന്നവരാണ്” എന്ന് ചിക്കബെല്ലപ്പൂരിലെ ചിന്താമണി എന്ന സ്ഥലത്ത് വാക്‌സിൻ എടുക്കാൻ പോയ സുധീർ ശ്രീനിവാസൻ എന്നയാൾ ട്വിറ്ററിൽ കുറിച്ചു.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

അതേസമയം നഗരത്തിൽ വാക്‌സിനേഷൻ കൊടുക്കുന്ന സ്ഥലങ്ങളിൽ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts