കർഫ്യൂ നിയമലംഘനം: പോലീസ് 434 വാഹനങ്ങൾ പിടിച്ചെടുത്തു. 19 ഡിഎംഎ കേസുകൾ ഫയൽ ചെയ്തു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ചകോവിഡ് കർഫ്യൂനോട് അനുബന്ധിച്ച് അനാവശ്യമായി പുറത്തിറങ്ങാതെ വീടിനകത്ത് താമസിക്കാൻ ബെംഗളൂരുവിലെ ഭൂരിഭാഗം ആളുകളും തീരുമാനിച്ചിട്ടും, മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് (ബിസിപി) ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 434 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

രാവിലെ 10 നും രാത്രി 8 നും ഇടയിൽ നടന്ന പരിശോധനയിൽ 395 ഇരുചക്രവാഹനങ്ങൾ, 22 ത്രീ വീലറുകൾ, 17 ഫോർ വീലറുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം, ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായവകുപ്പുകൾ പ്രകാരം 19 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വാരാന്ത്യത്തിൽ 2151 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും 39 ഡിഎംഎ കേസുകൾ(ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ) ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us