ലോകാരോഗ്യ ദിനത്തിൽ മന്ത്രി കെ സുധാകർ നേത്രദാനത്തിന് രജിസ്റ്റർ ചെയ്തു.

ബെംഗളൂരു: ലോകാരോഗ്യ ദിനത്തിൽ സംസ്ഥാന ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ കണ്ണുകൾ ദാനം ചെയ്യുവാൻ സ്വയം രജിസ്റ്റർ ചെയ്യുകയും കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വിധാന സൗധയ്ക്ക് മുന്നിൽ ആർ‌ജി‌യു‌എച്ച്എസ് സംഘടിപ്പിച്ച വാക്കത്തോണിനിടയിൽ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിന്റോ  ആശുപത്രി നടത്തിയ പരിപാടിയിലാണ്  മന്ത്രി സുധാകർ കണ്ണുകൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തത്. മിന്റോ ആശുപത്രി ഡയറക്ടർ ഡോ. സുജാത റാത്തോഡ് മന്ത്രിക്ക് സർട്ടിഫിക്കറ്റ് കൈമാറി.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ലോകാരോഗ്യ ദിനത്തിൽ കണ്ണുകൾ ദാനം ചെയ്യാനുള്ള തീരുമാനം തനിക്ക് ആഗ്രഹസാഫല്യം  നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. “നമ്മുടെ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷകളുടെയും പ്രകാശത്തിന്റെയും ഒരു കിരണം കണ്ണുകൾക്ക് നൽകാൻ കഴിയും“, എന്ന് അദ്ദേഹം പറഞ്ഞു. എല്ലാരും കണ്ണുകൾ ദാനം ചെയ്യാൻ മുന്നോട്ട് വരണം എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. “നമ്മുടെ സംഭാവന മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായിരിക്കാം.മറ്റുള്ളവർക്ക് പ്രത്യാശ പകരാൻ എല്ലാവരും സ്വയം നേത്രദാനത്തിന് രജിസ്റ്റർ ചെയ്യണം,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts