മറവി രോഗത്തിനുള്ള മരുന്ന്; ഗവേഷണം നടക്കുന്നത് നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന അല്‍ഷിമേഴ്സിന് ഇന്ത്യയില്‍ മരുന്നൊരുങ്ങുന്നു.

ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ചിലെ പ്രൊഫസര്‍ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുന്ന മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.

സ്മൃതി നാശം സംഭവിച്ച തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മരുന്ന് തന്മാത്രയെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ടിജിആര്‍63 തന്മാത്ര അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍. 2010 മുതലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം സംഘം ആരംഭിച്ചത് .

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

അതേ സമയം ഈ കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ് . മൃഗങ്ങളില്‍ പരീക്ഷിച്ച്‌ വിജയിക്കുന്ന മരുന്ന് പിന്നീട് മനുഷ്യരിലും പരീക്ഷിക്കേണ്ടതുണ്ട് .

ഈ മസ്തിഷ്ക രോഗം 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരെ ബാധിക്കുമെങ്കിലും, ഈ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ സാധാരണയായി 40 അല്ലെങ്കില്‍ 50 വയസ്സിനിടയിലാണ് ആരംഭിക്കുന്നത്. അത്തരമൊരു പ്രായത്തില്‍, ശരിയായ രോഗനിര്‍ണയം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

എന്നാല്‍ ഇത് തിരിച്ചറിഞ്ഞാല്‍ രോഗംവരാതിരിക്കാനായുള്ള മുന്‍കരുതലായും ഈ മരുന്ന് ഉപയോഗപ്പെടുത്താവുന്നതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts