മലയാളികളായ മൂന്ന് ലഹരിമരുന്ന് കടത്തുകാരെകൂടി പോലീസ് പിടികൂടി

ബെംഗളൂരു: നഗരത്തിൽ വീണ്ടും ലഹരിമരുന്നുമായി മലയാളികൾ പിടിയിൽ.

ഇത്തവണ മലയാളികളായ മൂന്ന് ലഹരിമരുന്നുകടത്തുകാരെയാണ് ജെ.സി. നഗർ പോലീസ് പിടികൂടിയത്.

കാഡുഗോഡിയിൽ താമസിക്കുന്ന ജിന്റോ ജെയിംസ് (29), ആദർശ് (27), ഇൻമേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 45 കിലോഗ്രാം കഞ്ചാവ്, 70 ഗ്രാം എം.ഡി.എം.എ., 25 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.

  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

നഗരത്തിലെ കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ലഹരിമരുന്നുകടത്തു സംഘത്തിനെതിരേ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ അടുത്തടുത്ത ദിവസങ്ങളിൽ ഒട്ടേറെപ്പേരാണ് പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് പാഴ്‌സൽ വഴിയെത്തിച്ച ലഹരിമരുന്നുമായി മലയാളികളടക്കം നാലുപേരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us