“കോവിഡ് ബാധിച്ച്” ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ യുവതിയെ കാണാതായതായി പരാതി; പോലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ?

ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ മറവിൽ ഇതിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്.

കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലൻസ് ഡ്രൈവർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ നടന്നത്.

കോവിഡ് പോസിറ്റീവ് ആണ് എന്ന് വിശ്വസിപ്പിച്ച് യുവതിയെ ആംബുലൻസിൽ കൊണ്ടുപോവുകയും കാണാതാവുകയും ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത.

വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ആണ് സംഭവത്തിന് പിന്നിലുള്ള സത്യം അറിയുന്നത്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

കോവിഡ് എന്നെഴുതിയ ആംബുലൻസിൽ പി പി ഇ കിറ്റ് ധരിച്ച് എത്തിയവരാണ് ബൊമ്മനഹള്ളിയിലുള്ള യുവതിയുടെ സ്രവ പരിശോധന നടത്തിയത്, അടുത്ത ദിവസം എത്തിയ ഇതേ സംഘം യുവതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ച് ആശുപത്രിയിലേക്ക് എന്ന വ്യാജേന ആംബുലൻസിൽ കൊണ്ടു പോകുകയായിരുന്നു.

അന്വേഷണം നടത്തിയ പോലീസ് പറയുന്നത് യുവതി ഇപ്പോൾ ഡൽഹിയിൽ ഉണ്ട്, സ്വന്തം താൽപര്യ പ്രകാരം പോയതാണ് എന്നും അവർ സമ്മതിച്ചു. എന്തായാലും തുടരന്വേഷണം നടത്താൻ തന്നെയാണ് പോലീസിൻ്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts