മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു: മുഖ്യ മന്ത്രി ബി എസ്‌ യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസും വീടും അണുവിമുക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്  

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ജൂലൈ 31 ന് മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഗവർണർ വാജുഭായ് വാലയുടെയും ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മ യുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആറ്‌ പേരിൽ മുഖ്യമന്ത്രിയുടെ ഒരു ഗൺമാനും, ഒരു ഡ്രൈവറും ഉൾപ്പെടുന്നു.

ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ആറ്‌ പേരെയും ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലെ കോവിഡ് 19 കെയർ സെന്ററിൽ പ്രവേശിപ്പിച്ചു . 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts