ഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബെം​ഗളുരു; ഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു‌, പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 23 വിചാരണ തടവുകാർക്കും 6 കോൺസ്റ്റബിൾമാർക്കും കോവിഡ്.

ഇവരെ പാർപ്പിച്ചിരുന്ന ബാരക് ഒഴിപ്പിച്ച് അണുവിമുക്തമാക്കി. രോഗ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തടവുകാരെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവരെ ബെംഗളൂരു ഹജ് ഭവനിലെ കോവിഡ് കെയർ സെന്ററിലേക്കു മാറ്റി. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 5128 തടവുകാരാണുള്ളത്. മിക്കവരും വിചാരണ തടവുകാരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us