നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ!

ബെംഗളൂരു: സൈക്കിൾ ഷെയറിങ് കമ്പനിയായ ‘യുലു’ വുമായി ചേർന്ന് നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ!

സൈക്കിൾ ഷെയറിങ് പദ്ധതി വരുന്നതോടെ സ്വകാര്യവാഹനങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ കൊണ്ടുപോകുന്നത് ഒരുപരിധിവരെ ഒഴിവാക്കാനാകും.

യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ആഴ്ച ആദ്യത്തെ ബൈക്ക് ഷെയറിങ് സർവീസ് ആരംഭിച്ചിരുന്നു. ‘ബൗൺസ്’ ആണ് ബൈക്ക് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്.

  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ബെല്ലന്ദൂർ, ബാനസവാടി, ഹൂഡി ഹാൾട്ട്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ബെംഗളൂരു ഈസ്റ്റ്, കന്റോൺമെന്റ് തുടങ്ങിയ 13 സ്റ്റേഷനുകളിൽ കൂടി ബൈക്ക് ഷെയറിങ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ രണ്ട് പ്രവേശന കവാടങ്ങളിലും ബൈക്ക് പാർക്കിങ് സൗകര്യമുണ്ടാകും.

ഇതേ മാതൃകയിൽ സൈക്കിളിനും പാർക്കിങ് സൗകര്യമൊരുക്കാനാണ് തീരുമാനം. റെയിൽവേ സ്റ്റേഷനിൽനിന്ന് മറ്റുഭാഗങ്ങളിലേക്ക് പോകാൻ വാഹനം ലഭിക്കാതെവരുന്നവർക്ക് ഉപകാരപ്രദമാകും പദ്ധതി.

  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി
[masterslider id="10"]

Related posts

Click Here to Follow Us