മലയാളി താരം സന്ദീപ് വാര്യര്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍

മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്.

ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെസ്റ്റിന്‍ഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 നാണ് തുടങ്ങുന്നത്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെ നടക്കും. സന്ദീപ് വെള്ളിയാഴ്ച്ച വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. സന്ദീപ് വാര്യര്‍ തൃശൂര്‍ സ്വദേശിയാണ്. വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ സന്ദീപ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us