ഹാവൂ ! അവസാനം നമ്മമെട്രോയുടെ ആദ്യ ഘട്ടത്തിന്റെ തുരങ്കനിർമ്മാണം പൂർത്തിയായി;2003 ൽ തുടങ്ങിയ ആദ്യഘട്ടം “ബെംഗളൂരു ട്രാഫിക് ” വേഗത്തിൽ, പൂർണതോതിൽ പ്രവർത്തന ക്ഷമമാവാൻ ഇനിയും ഒരു വർഷം.

ബെംഗളുരു : 2003ലാണ് നമ്മ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് അതിന് ശേഷം കാവേരി നദിയിൽ ലക്ഷക്കണക്കിന് ക്യൂ സെക്സ്സ് ജലം ഒലിച്ചുപോയി നമ്മ മെട്രോ യുടെ ആദ്യഘട്ടം ഇതുവരെ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇനിയും രണ്ടു മൂന്നു ഘട്ടങ്ങൾ കുടി വരാനുണ്ടെന്നാണ് അറിയുന്നത്.

നിലവിൽ പർപ്പിൾ ലൈനിൽ ബൈയപ്പനഹളളി മുതൽ മൈസൂരു റോഡു വരെയുള്ള മെട്രോ 18.1 കിലോ മീറ്റർ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പുട്ടണ ഹ ളളി മുതൽ നാഗസാന്ദ്ര വരെയുള്ള ഗ്രീൻലൈൻ നിർമാണം മുഴുവൻ തീർന്നിട്ടില്ല. നാഗസാന്ദ്ര മുതൽ  സംപിഗെ റോഡ് വരെയുളള 12.4 കിലോമീറ്റർ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.സം പി ഗെ റോഡിൽ നിന്ന് മജസ്റ്റിക് മുറിച്ച് കടന്നതിന് ശേഷമേ പുട്ടണഹളളി ദിശയിലേക്കുള്ള മെട്രോക്ക് പോകാൻ കഴിയൂ, പുട്ടണ ഹ ള ളി ദിശയിൽ 8 കിലോമീറ്റർ പാത തയ്യാറാണെങ്കിലും ചിക്പേട്ട് – മജസ്റ്റിക് തുരങ്കം ഇതു വരെ തയ്യാറായിരുന്നില്ല.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

2012 ഡിസംബർ 27 നു ചിക് പേട്ടിൽ നിന്ന്  തുരങ്ക നിർമാണം ആരംഭിച്ചതാണ് നിർമാണ യന്ത്രമായ കൃഷ്ണ, ഈ വരെ മണ്ണിനിയിലായിരുന്ന കൃഷ്ണ ഇന്നലെ ഉച്ചക്ക് 2 മണിക്ക് മജസ്റ്റിക്കിൽ  പുറം ലോകം കണ്ടു.ഇതോടെ  ആദ്യഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അവസാനിച്ചു, ഇനി നിർമ്മിച്ച തുരങ്കത്തിൽ പാളം ഇടുന്നതുമായി ബന്ധപ്പെട്ട ജോലികൾ ആണ് ബാക്കിയുള്ളത്, അതിന് ശേഷം പരീക്ഷണ ഓട്ടങ്ങളും. എന്തായാലും മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അവകാശപ്പെട്ടതു പോലെ നവംബറിൽ പ്രവർത്തനം തുടങ്ങാൻ സാദ്ധ്യതയില്ല.ഒന്നാം ഘട്ടം പൂർണതോതിലുള്ള പ്രവർത്തനം അടുത്ത ഏപ്രിലോടെയേ നടക്കാൻ സാദ്ധ്യതയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts